
കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് *(അജ്പക് )* വാര്‍ഷിക പൊതു യോഗം യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്നു.
പ്രസിഡണ്ട് കുര്യന്‍ തോമസ് പൈനുംമൂട്ടില്‍ അധ്യക്ഷനായിരുന്നു. രക്ഷാധികാരി ബാബു പനമ്പള്ളി, അജ്പാക് ചെയര്‍മാന്‍ രാജീവ് നടുവിലെമുറി, മാത്യു ചെന്നിത്തല, അനില്‍ വള്ളികുന്നം, ലിസ്സന്‍ ബാബു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സുരേഷ് വരിക്കോലില്‍ വാര്‍ഷിക കണക്കുകളും, ഷീന മാത്യു വനിതാ വേദിയുടെ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
തുടര്‍ന്ന് 2026-2028 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് രക്ഷാധികാരി ബാബു പനമ്പള്ളിയുടെ നേതൃത്വത്തില്‍ നടന്നു.
രാജീവ് നടുവിലെമുറി (പ്രസിഡണ്ട് ), മനോജ് പരിമണം (ജനറല്‍ സെക്രട്ടറി), രാഹുല്‍ ദേവ് (ട്രഷറര്‍), കൊച്ചുമോന്‍ പള്ളിക്കല്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍ ), അനില്‍ വള്ളികുന്നം (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍) ലിബു പായിപ്പാടന്‍ (സംഘടന ചുമതലയുള്ള സെക്രട്ടറി) എന്നിവര്‍ ചുമതല ഏറ്റു.
ബാബു പനമ്പള്ളി, കുര്യന്‍ തോമസ് പൈനുംമൂട്ടില്‍ (രക്ഷാധികാരിമാര്‍), സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം (ചെയര്‍മാന്‍), മാത്യു ചെന്നിത്തല, സുരേഷ് വരിക്കോലില്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്മാര്‍), ബാബു തലവടി, എ. ഐ കുര്യന്‍, പ്രജീഷ് മാത്യു, സജി ജേക്കബ് മാലിയില്‍, ജെ.ജോര്‍ജ്, ലിസ്സന്‍ ബാബു (അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍).
വൈസ് പ്രസിഡന്റ്മാര്‍: ജീജോ കായംകുളം, സുമേഷ് കൃഷ്ണന്‍, ജോണ്‍ തോമസ് കൊല്ലകടവ്, സാം ആന്റണി.
സജീവ് കായംകുളം ( ജോയിന്റ് ട്രഷറര്‍)
സെക്രട്ടറിമാര്‍: കുട്ടപ്പന്‍, സിബി പുരുഷോത്തമന്‍, ശശി വലിയകുളങ്ങര, മനു പത്തിച്ചിറ, ഷിഞ്ചു ഫ്രാന്‍സിസ്, ലിനോജ് വര്‍ഗീസ്, സുരേഷ് കുമാര്‍ കെ. എസ്, ജോമോന്‍ ജോണ്‍ ചെന്നിത്തല, വിഷ്ണു നായര്‍ വെണ്മണി, അനി പാവുരെത്ത്.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജിബി തരകന്‍, അനീഷ് അബ്ദുല്‍ ഗഫൂര്‍, അജി ഈപ്പന്‍, സലീം പതിയാരത്, അജിത് തോമസ് കണ്ണമ്പാറ, രതീഷ് കുട്ടേമ്പേരൂര്‍, ശരത് കുടശനാട്, റോബിന്‍ കെ.ജെ, ബിജു മാത്യു, ആദര്‍ശ് ദേവദാസ് എന്നിവരെ തിരഞ്ഞെടുത്തു.
വനിതാ വിഭാഗം ഭാരവാഹികളായി സാറമ്മ ജോണ്‍സ് (ചെയര്‍പേഴ്‌സണ്‍), കീര്‍ത്തി സുമേഷ് (ജനറല്‍ സെക്രട്ടറി), ദിവ്യ സേവ്യര്‍ (ട്രഷറര്‍), ഷീന മാത്യു (പ്രോഗ്രാം കണ്‍വീനര്‍), അനിത അനില്‍, ബിന്ദു ജോണ്‍ (വൈസ് ചെയര്‍പേഴ്‌സന്മാര്‍) ആനി മാത്യു ( ജോയിന്റ് ട്രഷറര്‍) സെക്രട്ടറിമാര്‍ ലക്ഷമി സജീവ്, ടീന ഷിഞ്ചു, ചിന്നു ലിനോജ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
എക്സകുട്ടീവ് അംഗങ്ങള്‍ ആയി സുലേഖ അജി, ജയാ ജീജോ, സിമി രതീഷ്, പാര്‍വതി അനി, ശിവശ്രീ രതീഷ്, ശ്രീദേവി, അനു അനീഷ് അബ്ദുല്‍ ഗഫൂര്‍, സുമി വിപിന്‍, ജയശ്രീ മോനി എന്നിവരെയും തിരഞ്ഞെടുത്തു.
ആഡിറ്റേഴ്‌സ് ആയി സേവിയര്‍ വര്‍ഗീസ്,സന്ദീപ് നായര്‍,കോര മാവേലിക്കര എന്നിവരെയും യോഗം നിയോഗിച്ചു.