Image

മാതാ അമൃതാനന്ദമയിയുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടികാഴ്ച നടത്തി

ശ്രീകുമാർ ഉണ്ണിത്താൻ Published on 24 January, 2026
മാതാ അമൃതാനന്ദമയിയുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടികാഴ്ച നടത്തി

ന്യൂ യോർക്ക് : ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മാതാ അമൃതാനന്ദമയിയുമായി  കൂടികാഴ്ച നടത്തി. അമൃതാനന്ദമയിയുടെ ആസ്ഥാനമായ  കരുനാഗപ്പള്ളിയ്ക്കടുത്തുള്ള പറയകടവിലെ ആശ്രമത്തിൽ ആയിരുന്നു കൂടികാഴ്ച . ഹൃദയാശ്ലേഷത്തോടെയാണ് 'അമ്മ സജിമോൻ ആന്റണിയെ   വരവേറ്റത്  .   സജിമോൻ ആന്റണി  ഫൊക്കാനയുടെ പ്രവർത്തനത്തങ്ങളെ  പറ്റി അമ്മക്ക്  വിവരിച്ചുകൊടുത്തു, കൺവെൻഷനിലേക്കു ക്ഷണിക്കുകയും ചെയ്തു . ഏകദേശം 7 മിനിറ്റിൽ കൂടുതൽ  കാണുവാനും സംസാരിക്കുവാനും കഴിഞ്ഞു.

ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായി കുടിക്കാഴ്ചക്ക് വേണ്ടി അദ്ദേഹത്തിന്റെ  ഓഫീസിൽ ഇരിക്കുന്ന സമയത്തു മാതാ അമൃതാനന്ദമയിയുടെ ഓഫീസിലെ  സീനിയർ ഡയറക്ടറുമായി നടന്ന  അപ്രതീക്ഷിതമായ കുടിക്കാഴ്‍യാണ് ഈ മീറ്റിംഗിലേക്കു വഴിതെളിച്ചത് .

ആശ്രമത്തിന്റെ ചാരിറ്റി പ്രവർത്തനത്തെ പറ്റി  അദ്ദേഹം  ഫൊക്കാന പ്രസിഡന്റിന്  വിവരിച്ചു കൊടുത്തു  .  വളരെ അധികം ആളുകൾ കാത്തുനിൽക്കുബോൾ ആണ് 'അമ്മ  പ്രൈവറ്റായിട്ട് കൂടികാഴ്ച അനുവദിച്ചത്. ഫൊക്കാനയുടെ പ്രവർത്തങ്ങളിൽ 'അമ്മ എല്ലാ വിധ ആശംസകളും നേർന്നു . സജിമോൻ ആന്റണിക്ക് 'അമ്മ പ്രത്യേക സമ്മാനവും നൽകി.  സജിമോനോടൊപ്പം കേരള കോർഡിനേറ്റർ സുനിൽ പാറക്കലും പങ്കെടുത്തു.   ഫൊക്കാനയുടെ പ്രവത്തനങ്ങളെ പ്രശംസിച്ചതിലും  കൂടികാഴ്ച അനിവധിച്ചതിലും പ്രസിഡന്റ് സജിമോൻ ആന്റണി അമ്മയ്ക്കും ആശ്രമത്തിനും നന്ദി രേഖപ്പെടുത്തി.

 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-24 15:33:19
നോക്കൂ , ഇവിടെ സജിമോൻ ആൻറ്റണി ക്രിസ്തിയാനിയുടെ ഒരു അടിസ്ഥാന നിയമം violate ചെയ്തു കഴിഞ്ഞു.. അന്യ ദൈവത്തിനെ അവരുടെ ദേവാലയത്തിൽ പോയി കെട്ടിപ്പിടിച്ചു.അതും private ആയിട്ട്. എന്റെ കർത്താവേ.... ബാലിന്റെ വിഗ്രഹം......!!!!!. ശ്രീമാൻ ആന്റണിയുടെ ക്രിസ്ത്യൻ ചിട്ടിക്കമ്പനിയിലെ membership ക്യാൻസൽ ചെയ്യാൻ വിശ്വാസികൾ എത്രയും പെട്ടെന്ന് സത്വര നടപടികൾ സ്വീകരിക്കണം. Rejice ജോൺ
Joymon Kuttipuram 2026-01-24 23:03:33
ദയവായി അധികപക്ഷവും ഒരുതരം മതേതര വിശ്വാസികളായ അമേരിക്കൻ മലയാളികളെ FOKANA നേതാക്കൾ ആണെന്നും പറഞ്ഞു നിങ്ങൾ ഇങ്ങനെ നാട്ടിൽ ഉടനീളം പബ്ലിസിറ്റിക്ക് വേണ്ടി ഓടിനടന്ന നാറ്റിക്കരുത്. നാട്ടിലെ ചില രാഷ്ട്രീയ നേതാക്കന്മാർ ഇപ്രകാരം മതനേതാവികളുടെയും, ഗുരുക്കന്മാരുടെയും, ബിഷപ്പൻമാരുടെയും മോതിരവും മുത്തുന്നതും കാൽക്കൽ വീഴലും ഒക്കെ സാധാരണമാണ്. എന്നാൽ FOKANA . Delegates വോട്ടുകൾ അമേരിക്കയിലാണ്. അതിന് നാട്ടിൽ പോയി ഇത്തരം അനാചാരവും അന്ധവിശ്വാസവും പുലർത്തുന്ന ആരെയും, അവർ ഏതു മതത്തിൽ പെട്ടവരായാലും മുത്തേണ്ട കാര്യമില്ല. ഇതെല്ലാം കണ്ടിട്ട് ഞങ്ങൾക്ക് തന്നെ ലജ്ജ തോന്നുന്നു. ഇതെല്ലാം വലിയ അല്പത്തരം മാത്രമാണ്. . പിന്നെ ടിവിയിലും മറ്റും എത്രയെത്ര മണ്ടത്തരങ്ങൾ അഭിപ്രായങ്ങളാണ് തട്ടി വിടുന്നത്. ഇങ്ങനെയുള്ള ഒരു ടീം നടത്തുന്ന കൺവെൻഷൻ ആയതിനാൽ ഞങ്ങൾ കുറെ അധികം അതിനൊന്നും വരുന്നില്ല എന്ന തീരുമാനത്തിലാണ്. ഇന്നലെ ഒരു വാർത്ത കണ്ടിരുന്നു North India ഭാഗത്ത് ക്രിസ്ത്യൻ സ്കൂളുകൾ ആയാൽ പോലും അവിടെയൊക്കെ സരസ്വതി പൂജയും സരസ്വതി ഗാനവും പാടണം എന്ന ചിലരുടെ കടുംപിടുത്തം, അതുമാതിരി ക്രിസ്ത്യാനികളെ അവിടെ പിടിച്ച് ചാണകം തീറ്റിക്കുന്നു. ഇതൊക്കെ അല്ലേ, അമേരിക്കയിൽ നിന്ന് കേരളത്തിൽ എത്തുന്ന മലയാളി നേതാക്കൾ എല്ലാം ചോദ്യം ചെയ്യേണ്ടത്?. ഈ പരാതികളെല്ലാം നിങ്ങൾ കയ്യും മുത്തവും കൊടുക്കുന്ന ഇത്തരം മത നേതാക്കളെയും ഓർമ്മിപ്പിക്കേണ്ടതല്ലേ??. നീതി വേണ്ടേ
ബെസ്റ്റ് കണ്ണൻ 2026-01-25 01:54:39
ബെസ്റ്റ് കണ്ണാ ബെസ്റ്റ്
ഫോമേട്ടൻ 2026-01-25 02:16:33
ഉടനെ ഫോമാ നേതാക്കളും കെട്ടിപ്പിടിക്കാൻ പോകുമായിരിക്കും. കഷ്ടം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-25 05:21:33
e. മലയാളീ-യിലെ പ്രതികരണ കോളത്തിലെ എഴുത്തുകൾ തല്ക്കാലം വിടുക ; ഇവന്മാരുടെ ഭാര്യമാർക്കെങ്കിലും ഇവന്മാരോട് നല്ലത് പറഞ്ഞു കൊടുക്കരുതോ?? ങേ?? ബാക്കിയെല്ലാ കാര്യങ്ങളിലും A -Z അക്ഷരം പ്രതി ഭാര്യമാരെ അനുസരിക്കുന്നവരാണല്ലോ ഇവന്മാരെല്ലാം. ഇതെന്തു പറ്റി നാം മലയാളി - അമേരിക്ക കാർക്ക്.????? ഇതൊക്കെ ലോകം കാണുന്നതല്ലേ????? ങേ 🤔🤔🤔🤔🤔 Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-25 04:35:24
to Joymon Kuttipuram - ബെസ്റ്റ് കണ്ണൻ -ഫോമേട്ടൻ : - സ്വയം പൊങ്ങികളായ കുറേ മലയാളികൾ, ഡോളർ എന്തു ചെയ്യണമെന്ന് അറിയില്ല.അപ്പോൾ പിന്നെ എന്തും ചെയ്തു പോകും. ജീവിതത്തിന്റെ അടിസ്ഥാന പ്രമാണം എന്താണ് ?? = റൊട്ടി, കപ്പഡാ, മക്കാൻ. ( ഓക്സിജിനും വെട്ടവും സൗജന്യം ആണല്ലോ ). പിന്നെ വേണ്ടിയത് = sex , നല്ല കനത്ത bank നീക്കിയിരുപ്പ് , ആരോഗ്യം, ദീർഘായുസ്സ് . ഇത്രയും ഒക്കെ secure ചെയ്യാൻ കഴിഞ്ഞാൽ പിന്നെ ഒരു മനുഷ്യന് വേണ്ടിയത് എന്താണ്? = Fame. അതിനാണ് അവൻ കാടും മേടും കടലും കടക്കുന്നത്. അത് അവന്റെ അടിസ്ഥാന ചോദന ആണ്. അമീബാ മുതൽ ഒബാമാ വരെ യുള്ളവരുടെ ആഗ്രഹം "എന്നെ എല്ലാവരും ഒന്ന് കാണണം, കേൾക്കണം". അത്രയേ ഉള്ളൂ. കുരങ്ങന് ബ്രാണ്ടി കൊടുത്താൽ എങ്ങനിരിക്കും, അത് പോലെയാണ് മലയാളിയ്ക്ക് ഡോളർ കുന്നു കൂടുമ്പോൾ. സ്വന്തമായി നല്ല ജോലി, ഭാര്യക്ക് നല്ല ജോലി, രണ്ടു മൂന്നു വീടുകൾ, പിള്ളേരെല്ലാം പഠിച്ച് നല്ല നിലയിൽ, കാര്യമായി അസുഖങ്ങളൊന്നുമില്ല, കുറേ കൂടി യൗവ്വനം ബാക്കി കിടക്കുന്നു, അപ്പോൾ പിന്നെ മുടിയും മീശയും കറുപ്പിക്കുക, ഓടി നടക്കുക,നല്ല ഉടുപ്പും മുണ്ടും ധരിക്കുക, കെട്ടിപ്പിടിക്കുക, ഫോട്ടോ പടം പത്രത്തിൽ ഖണ്ഡശ്ശ.... ആനന്ദ ലബ്ധിക്കിനിയെന്ത് വേണം.??? നിങ്ങളാരും അസൂയപ്പെട്ടിട്ടു കാര്യമില്ല. ( കേരളത്തിൽ ഈ പട്ടിഷോ എല്ലാം കാണിച്ചു കഴിഞ്ഞ്, തിരികെ അമേരിക്കയിൽ വന്നിട്ട് , വീണ്ടും ഈ ഗുദം കോച്ചുന്ന തണുപ്പത്തു , പട്ടിപ്പണിക്ക് ഇവന്മാർക്കെല്ലാം പോകണമല്ലോ എന്നോർക്കുമ്പോഴാണ് ഒരു ഇത്‌.... 🤣 ) Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-25 05:41:36
ശ്രീ എസ്. ആന്റണിയെ ഉടനെ പള്ളിയിൽ നിന്നും മുടക്കണം. (a)Private ആയി അന്യ ദൈവത്തെ കണ്ടു..... (b)വിഗ്രഹാരാധികളുടെ ദേവിയുടെ നിവേദ്യം സ്വീകരിച്ചു.....ദൈവം മറ്റേത് പാപവും പൊറുക്കും : ഒന്നൊഴികെ - "ഞാൻ അല്ലാതെ മറ്റൊരു ദൈവവുമായി സംസ്സ്സ്ർഗ്ഗം അരുത് ". അതും,ഒരു പെൺ -ദൈവം.!!!!!.. അതും, പേരിന്റെ കൂടെ , സഭയുടെ ഏറ്റവും വിശുദ്ധനായ അന്തോണീസ് പുണ്യവാളന്റെ പേരും പേറി നടക്കുന്ന ശ്രീ. സജിമോൻ!!!. സഭയുടെ പിതാക്കന്മാരും ബിഷപ്പന്മാരും കാർദിനാളന്മാരും പോപ്പും ,മറ്റു ജാതികളുടെയും മറ്റു മതക്കാരുടെയും ചടങ്ങിൽ പോയി പങ്കെടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നതു പോലെ, ഒരു അമേരിക്കൻ അൽമായ വിശ്വാസിക്ക് ചെയ്യാൻ സഭയോ വചനമോ അനുവാദം കൊടുക്കുന്നുണ്ടോ?????. ഇമ്മാതിരി "പൈശാജീക പ്രവർത്തികൾ" സഭ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കരുത്. Rejice john
Joseph Keepachan 2026-01-26 15:33:07
God made Man and women, they made Religion and religion made divisions and human races on the bases of their color wealth status etc against god’s laws of love ,peace human rights freedom empathy sympathy etc And therefore nothing wrong with Mr Antony’s meeting with any religious leaders or leaders of any other religions, if he thinks he can bring love peace and harmonious relationships with every sections of humanity for a better world and better unions with every creed of people without haitred and fights on the basis of religion and politics and May God bless all leaders of regions and politicians to work for the prosperity of all human beings all around the world and Let freedom justice be for all the mankind not only for the rich and famous but for all whom God created without out any religion or politics
നിരീശ്വരൻ 2026-01-26 18:16:05
ആരാണ് ഈ ദൈവം? ചിലർ യേശു ദൈവം ആണെന്ന് പറയുന്നു, ചിലർ പറയുന്നു കൃഷ്ണൻ ആണെന്ന്, ചിലർക്ക് അള്ളാ അങ്ങനെ ദൈവത്തിന്റെ പട്ടിക നീണ്ട് പോകുന്നു. ഒരു കാര്യത്തിൽ എല്ലാവര്ക്കും. എന്നാൽ ഒരുത്തനും മറ്റൊരുത്തന്റെ ദൈവത്തെ വകയ്‌ക്ക്‌ആയുമില്ല അനുസരിക്കയുമില്ല. ദൈവങ്ങൾക്കും അസൂയ ഉണ്ട്. കാര്യം പുറത്ത് അവരെല്ലാം ദൈവം സ്നേഹമാണെന്ന് പറയുമെങ്കിലും. രാത്രിയിൽ അവരുടെ പ്രജകളെ ഇളക്കി വിട്ട് പള്ളിക്ക്, മോസ്‌കിന്, ക്ഷേത്രത്തിന് തീ വയ്ക്കുക നശിപ്പിക്കുക തുടങ്ങിയ പരിപാടിയാണ്. തലവെട്ടല്, കെട്ടിടങ്ങൾ നശിപ്പിക്കൽ അടി ഇടി തൊഴി ഇങ്ങനെ കയ്യിൽ ഇല്ലാത്ത വൃത്തികേടുകൾ ഇല്ല. ദൈവം ഏകചക്രധിപതിയല്ല. ദൈവം ആരായിരുന്നാലും,(പെണ്ണാണോ ആണാണോ നപുംസകമാണോ എന്നൊന്നും അറിയില്ല) ദൈവത്തെ ഉപദേശിക്കാൻ ഒരു മൂന്നംഗ ക്രിസ്തയനികൾക്ക് പിതാവ്, പുത്രൻ. പരിശുദ്ധൻ ഹിന്ദുക്കൾക്ക് ബ്രഹ്മ, പുത്ര മഹേശ്വരൻ, മഹാമദിയർക്ക് അങ്ങനെ ഒന്നില്ല- അള്ളായിക്കാണ് പരമാധികാരം. ഒരു തരത്തിൽ ഏകചക്രാധിപധിയാണ്. തോന്നിയപോലെ ചെയ്യും.അതുകൊണ്ടാണ് അറബിരാജ്യങ്ങളിൽ ജനാധിപത്യം വളരാത്തത്. അപ്പോൾ ഈ ട്രിനിറ്റിക്ക് മൂന്ന് അംഗ കമ്മറ്റിയുണ്ടെങ്കിലും പിതാവും ബ്രഹ്മാവും ഈ കമ്മത്തിയിലുണ്ട്. കാരണം അവർക്ക് ബാക്കി ബാക്കി രണ്ടു പേരിലുമ്മ വിശ്വാസമില്ല. ഒരു ഏക ചക്രാധിപതിയുടെ സ്വഭാവം അലപാൽപ്പമായി ഉള്ളിൽ ഒളിഞ്ഞു കിടപ്പുണ്ട്. ഈ ട്രിനിറ്റിയും ന്യൂക്ലീയസിനുള്ളിലുള്ള ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയുമായി ബന്ധമുണ്ടോ എന്ന് ഏതെങ്കിലും ശാസ്ത്രജ്ഞമാർക്ക് പറയാൻ കഴിയും. അങ്ങനെ നമ്മൾ ഉണ്ടാക്കിയ ദൈവങ്ങൾക്ക് നമ്മളുടെ എല്ലാ സ്വാഭാവങ്ങളും ഉണ്ട്. പത്തു കൽപ്പനയും ലംഘിക്കാനുള്ള പ്രവണത. ഇത് ദൈവത്തിന്റെ പ്രതിപുരുഷന്മാർ പൂജാരികൾ മുള്ളമാർ എന്നവരുടെ ജീവിതം സൂക്ഷമമായി ശ്രദ്ധിച്ചാൽ മനസിലാകും . ഇത് കൂടാതെ ഇതുപോലെയുള്ള ആൾ ദൈവങ്ങൾ. ശൂന്യതയിൽ നിന്നും പലതും ജനിപ്പിക്കുന്ന ആൾ ദൈവങ്ങൾ . അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കുന്ന ദൈവങ്ങൾ, ചത്ത കോഴിയെ പറപ്പിക്കാം (കോഴിയുടെ പുറത്ത് ഒരു വാണം കെട്ടി കത്തിച്ചാൽ മതി. പക്ഷെ പച്ചവെള്ളം എങ്ങനെ വീഞ്ഞാക്കും? ചിലപ്പോൾ വെള്ളം നിറച്ചു വച്ച ഭരണിയിലേക്ക് ആരുകാണാതെ ജീസസ് വീര്യം കൂടിയ വീഞ്ഞ് കൊണ്ടൊഴിച്ചതായിരിക്കാം . എന്തായാലും ഈ നൂറ്റാണ്ടിലും അനേകായിരങ്ങൾ പട്ടിണി കിടക്കുമ്പോൾ ഇതുപോലെയുള്ള തട്ടിപ്പുകാർ, അത്തരക്കാരുടെ പച്ചപാത്രത്തിൽ നിന്നും ചില്ലിക്കാശ് മോഷ്ടിച്ച് പറന്നു നടന്നു ദൈവങ്ങളെ മാർക്കെറ്റ് ചെയ്യുകയാണ്. ഇതിൽ നിന്നും മോചിക്കപ്പെടാൻ ഒരു മാർഗ്ഗമേയുള്ളു . ഒരു നിരീശ്വരൻ ആകു. ജാതി-മത -വർഗ്ഗ -വർണ്ണം ഇല്ലാതെ, ആണോ പെണ്ണോ നപുംസകമോ, ദ്വലിംഗക്കാർ എന്ന വ്യത്യാസം ഇല്ലാതെ സ്നേഹിക്കാൻ പഠിക്കൂ ഐ ലവ് യു ഓൾ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-26 23:48:00
to Joseph Keepachan : - കീപച്ചാ, കീപച്ചന്റെയും എന്റെയും ആഗ്രഹ ചിന്തകൾ ഒക്കെ കൊള്ളാം, പക്ഷേ കാര്യങ്ങൾ അങ്ങനെ അല്ലാ പുസ്തകത്തിൽ ദൈവീകമായി രേഖപ്പെടുത്തി വച്ചിരിക്കുന്നതെന്നാണ് ഞാൻ പറഞ്ഞു വച്ചത്. ഞാൻ എഴുതിയതും കീപച്ചൻ ശരിക്കും വായിച്ചില്ല, കീപച്ചന്റെ കഷത്തിലുള്ള കറുത്ത ബയന്റ് ഇട്ട പുസ്തകവും കീപച്ചൻ ശരിക്കും വായിച്ചില്ല, എന്നിട്ടോ ശ്വാസം വിടാതെ നീട്ടി ഒറ്റ സെന്റെൻസിൽ കോപ്പി / paste കണക്കെ spelling മിസ്റ്റേക്ക് ഉൾപ്പെടെ പ്രതികരണം എഴുതി വച്ചിരിക്കുന്നു. ഇങ്ങനെ അല്ലാ വേണ്ടൂ.... നമുക്ക് ഒരു മാത്തുള്ളാഹ് മതി തല്ക്കാലം e. മലയാളീയിൽ. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക