Image

സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം മാറ്റിവെച്ചു.

Published on 24 January, 2026
സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം മാറ്റിവെച്ചു.

ന്യൂയോര്‍ക് : ജനുവരി 25  ഞായറാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരുന്ന സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ശനിയാഴ്ച മുതല്‍ ഉണ്ടാകുമെന്നു കാലാവസ്ഥ വിദഗ്ധര്‍ പ്രവചിച്ചിട്ടുള്ള അതിതീവ്രമായ മഞ്ഞു വീഴ്ച മൂലം മാറ്റിവെച്ചു എന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. 

വാര്‍ഷിക റിപ്പോര്‍ട്ട് , വാര്‍ഷിക കണക്കു എന്നിവ അവതരിപ്പിക്കുക, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക എന്നിവയായിരുന്നു മുഖ്യ. അജണ്ട. ജനുവരി 31. ശനിയാഴ്ച ആണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നത്. 130 പാര്‍ക്ക്അവെന്യൂവിലുള്ള (ST. MARYS CHURCH AUDITORIYAM ) വൈകുന്നേരം 4 മണിക്ക് യോഗം ആരംഭിക്കും.

സെക്രട്ടറി : അലക്‌സ് തോമസ്
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക