
യേശു ജീവിച്ചിരുന്നു
എന്നതിന് എനിക്ക്
തെളിവുകൾ ആവശ്യമില്ല.
വാ മൊഴിയായോ
വര മൊഴിയായോ അവനെക്കുറിച്ചുള്ള
എന്റെ ബോധ്യങ്ങൾ
എനിക്ക് ധാരാളമാണ്.
അക്കാദമിക് അവകാശ വാദങ്ങളില്ലാത്ത യേശു ആത്മജ്ഞാനം നിറഞ്ഞ് സംസാരിച്ചത്
അതുവരെ ആരും കേൾക്കാത്ത ആശയങ്ങളുടെ വിസ്ഫോടനമായിരുന്നതിനാൽ അന്നുവരെയുള്ളലോകത്തിന് അതൊരു ദിശാ ബോധം സമ്മാനിച്ചു അധ്വാനിക്കുന്നവരെയും
ഭാരം ചുമക്കുന്നവരെയും അങ്ങോട്ട് ചെന്ന് ആശ്വസിപ്പിച്ചപ്പോൾ
ചുങ്കം പിരിക്കുന്നവരും
ശരീരം വിൽക്കുന്നവരും
അവനെ സ്വന്തം ബെഞ്ചിലേറ്റി ആരാധിച്ചു പോയി !.
അവൻ ഒരു കഥാ പത്രമാണെങ്കിൽ ആ കഥാ പത്രത്തെ ഞൻ അംഗീകരിക്കുന്നു.
ആ കഥാപാത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ
എന്റെ ജീവിതത്തിൽ
ശാന്തിയും സമാധാനവും കൊണ്ടുവരുന്നത്
ഞാനറിയുന്നു എന്നതിനാൽ ഞാനതിനെ ചേർത്തു പിടിക്കുന്നു.
എനിക്ക് റോൾ മോഡലാക്കുവാൻ
ആകാശത്തിനു കീഴിൽ അവനെക്കാൾ നന്നായി
ജീവിച്ചവർ ആരുമില്ല.
എന്നിട്ടും
അവൻ ജീവിച്ചിരുന്ന
സ്ഥലത്തെ പള്ളിക്കാർ
അതിവേദന തീറ്റിച്ച്
അവനെ ക്രൂശിച്ചു കൊന്നു കളഞ്ഞു.
അവനെക്കുറിച്ചു കേട്ടറിഞ്ഞ ഇന്നത്തെ പള്ളികൾ ആരാധനയുടെ
ആണികൾ അടിച്ചു കയറ്റി
ഇന്നും അവനെ
ക്രൂശിച്ചു കൊണ്ടേയിരിക്കുന്നു