
കൊച്ചി: അന്തരിച്ച സംവിധാകന്‍ ഷാഫിയുടെ സ്മരണാര്‍ത്ഥം ഷാഫി സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ ഷാഫി മെമ്മോറിയല്‍ അവാര്‍ഡ് കളങ്കാവല്‍ സിനിമയുടെ സംവിധാകന്‍ ജിതിന്‍ കെ.ജോസിന്. അമ്പതിനായിരം രൂപയും പ്രശംസാപത്രവും ശില്‍പ്പവുമടങ്ങിയതാണ് അവാര്‍ഡ്. സംവിധായകന്‍ മെക്കാര്‍ട്ടിന്‍ ചെയര്‍മാനും, സംവിധായകരായ എം.പദ്മകുമാര്‍, സുഗീത് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. എല്ലാ വര്‍ഷവും മലയാള സിനിമയിലെ മികച്ച നവാഗത സംവിധായകന് അവാര്‍ഡ് നല്‍കുമെന്ന് ട്രസ്റ്റ് അറിയിച്ചു.
ജനുവരി 27ന് വൈകീട്ട് 6.30ന് എറണാകുളം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറും. ഷാഫിയുടെ കുടുംബവും സുഹൃത്തുക്കളും ഒത്തുചേരുന്ന ചടങ്ങില്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
റാഫി (മാനേജിംഗ് ട്രസ്റ്റി)
സോഹന്‍ സീനൂ ലാല്‍
ട്രസ്റ്റ് മെമ്പര്‍
മൊബൈല്‍ -9947152852