Image

സര്‍വ്വം മായ ജനുവരി 30 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 23 January, 2026
സര്‍വ്വം മായ ജനുവരി 30 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍

ഒരിടവേളയ്ക്ക് ശേഷം നിവിന്‍ പോളി-അജു വര്‍ഗീസ് ടീം ഒരുമിച്ച ഹൊറര്‍ കോമഡി 'സര്‍വ്വം മായ' ജനുവരി 30 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്നു. അഖില്‍ സത്യന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയകുമാറും രാജീവ് മേനോനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഒരു മ്യൂസിക് ട്രൂപ്പില്‍ ഗിറ്റാറിസ്റ്റായ പ്രഭേന്ദു എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ തന്റെ തറവാട്ടില്‍ തിരിച്ചെത്തുന്ന ഇന്ദൂട്ടി എന്ന പ്രഭേന്ദുവിന് നേരിടേണ്ടി വരുന്ന രസകരമായ പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിവിന്‍ പോളി, അജു വര്‍ഗ്ഗീസ് എന്നിവരോടൊപ്പം റിയ ഷിബു, ജനാര്‍ദ്ദനന്‍, രഘുനാഥ് പാലേരി, മധു വാര്യര്‍, പ്രീതി മുകുന്ദന്‍, അല്‍ത്താഫ് സലിം തുടങ്ങിയ മികച്ച താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് അഖില്‍ സത്യനും രതിന്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാഠി എന്നീ ഏഴ് ഭാഷകളിലാണ് 'സര്‍വ്വം മായ' സ്ട്രീം ചെയ്യുന്നത്.
മികച്ച നര്‍മ്മമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന സര്‍വ്വം മായ ജനുവരി 30 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍. കാണാന്‍ മറക്കരുത്.

Trailer link: https://www.youtube.com/watch?v=uDh6gYX_4S0
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക