Image

വേനല്‍പ്പുഴ (കവിത : രാധാമണി രാജ് )

Published on 23 January, 2026
വേനല്‍പ്പുഴ (കവിത : രാധാമണി രാജ് )

നീയില്ലാതില്ലെനിക്കോമനേ

എന്നില്‍ ശ്വാസനിശ്വാസങ്ങളൊന്നും

കാണാത്തദൂരത്താണങ്കിലും കുഞ്ഞാവേ

കാതോര്‍ത്തിരിക്കാത്ത നേരമില്ല

നിന്‍വിളിയൊന്നു കേള്‍ക്കാന്‍

അരുമയാം നോട്ടവും ആ പൊന്നു ചിരിയും

അരികത്തുള്ളതായ് അറിഞ്ഞിടുമ്പോള്‍

കാണാതിരിക്കാനാവുമോ

കേള്‍ക്കാത്ത ദൂരത്താണങ്കിലും 

കേള്‍ക്കുന്നുണ്ടാ വിളി എപ്പോഴും

നിന്‍ചിരിതന്നുടെ നിഴല്‍മതിയെനിക്കീ

കൊടുംവേനല്‍പ്പുഴയൊന്നു താണ്ടീടുവാന്‍

എത്രയും പെട്ടന്ന് അക്കരെയെത്തണം

നിന്‍മടിയില്‍ വീണൊന്ന് മയങ്ങീടണം

ജന്മാന്തരങ്ങളിലെന്നുമീ അമ്മ

പൊന്മകനേ നിന്നെ കാത്തിരിക്കും . ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക