
നീലാംബരി പ്രൊഡക്ഷന്‍സ് വൈഡ് സ്‌ക്രീന്‍ മീഡിയാ പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍ മുരളി നീലാംബരി, ഡോ: മനോജ് ഗോവിന്ദന്‍, പ്രദീപ്കുമാര്‍, മോഹനന്‍ കൂനിയേത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 'വടു - The Scar ' എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കര്‍മ്മം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നിര്‍വഹിച്ചു.
മലയാളത്തിന്റെ വാനമ്പാടി പത്മഭൂഷന്‍ കെ. എസ് ചിത്ര, പത്മശ്രീ ചെറുവയല്‍ രാമനെ കുറിച്ചുള്ള ഡോക്യുമെന്റെറിക്ക്, ദേശീയ പുരസ്‌കാരം അവാര്‍ഡ് നേടിയ പ്രശസ്ത, മാധ്യമപ്രവര്‍ത്തകനും, സംവിധായകനുമായ എം.കെ രാമദാസിനു നല്‍കിയാണ് ഓഡിയോ പ്രകാശനം ചെയ്തത്.
ഗാനരചയിതാവും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവുമായ ഡോ.ബി.ജി. ഗോകുലന്‍, ചലചിത്ര സീരിയല്‍ താരം മായാ മേനോന്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ അനില്‍ ഫിലിപ്പ് CSI, സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ്, പി.ഡി സൈഗാള്‍, മുരളി നീലാംബരി, ഷീബ പ്രദീപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
ടി ജി രവി,ശ്രീജിത്ത് രവി,ശിവജി ഗുരുവായൂര്‍, മണികണ്ഠന്‍ പട്ടാമ്പി, ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ശ്രീജിത്ത് പൊയില്‍ക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'വടു-The Scar' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്‍ ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.
മുരളി നീലാംബരി എഴുതിയ വരികള്‍ക്ക് നവാഗതനായ പി ഡി സൈഗാള്‍ സംഗീതം പകരുന്ന നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
എഡിറ്റര്‍-രതിന്‍ രാധാകൃഷ്ണന്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രവി വാസുദേവ്,
അസിസ്റ്റന്റ് ഡയറക്ടര്‍-ബാലാസാഗര്‍, അഞ്ചിത,
സൗണ്ട് ഡിസൈന്‍ ആന്റ് ബിജിഎം-നിഖില്‍ കെ മോഹന്‍,
ഫിനാന്‍സ് കണ്‍ട്രോളര്‍- ശ്രീകുമാര്‍ പ്രിജി,
കല-വിനീഷ് കണ്ണന്‍,
പരസ്യകല-വിഷ്ണു രാമദാസ്,ഷാജി പാലൊളി,
കോസ്റ്റൂംസ്-പ്രസാദ് ആനക്കര,
മേക്കപ്പ്-വിനീഷ് ചെറുകാനം,
സ്റ്റില്‍സ്-രാഹുല്‍ ലൂമിയര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-കമലേഷ് കടലുണ്ടി,പി ആര്‍ ഒ-എ എസ് ദിനേശ്,
മനു ശിവന്‍.