
98-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ പരിഗണനയില്‍ ഇന്ത്യയ്ക്ക് നിരാശ. മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും ഇന്ത്യന്‍ ചിത്രം ഹോംബൗണ്ട് പുറത്ത്. ഇതോടെ ഇന്ത്യയുടെ ഓസ്‌കര്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. നീരജ് ഗയ്വാന്‍ സംവിധാനം ചെയ്ത് കരണ്‍ ജോഹര്‍ നിര്‍മ്മിച്ച സിനിമ 'ഹോംബൗണ്ട്' റിലീസിന് മുന്‍പെ തന്നെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അന്താരാഷ്‌ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ഹോംബൗണ്ട് മത്സരിച്ചത്. ലിയോനാര്‍ഡോ ഡിക്രാപ്രിയോയുടെ വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ ആണ് സാധ്യതകളില്‍ മുന്നിലുണ്ടായിരുന്നത്. ജനുവരി 22 വ്യാഴാഴ്ചയാണ് ഓസ്‌കര്‍ അവാര്‍ഡ് നോമിനേഷന്‍ പ്രഖ്യാപിച്ചത്.
നീരജ് ഗയ്‌വാൻ സംവിധാനം ചെയ്ത് കരൺ ജോഹർ നിർമ്മിച്ച 'ഹോംബൗണ്ട്' ഇന്ത്യന്‍ ചിത്രമാണ് ഹോംബൗണ്ട്. അവസാന അഞ്ച് സിനിമകളുടെ പട്ടികയിൽ ഇടം നേടുമെന്ന് ഇന്ത്യൻ പ്രേക്ഷകർ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും,അവസാന നിമിഷം പുറത്താവുകയായിരുന്നു.
അന്താരാഷ്‌ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇടം പിടിച്ച ചിത്രങ്ങള്‍
ദി സീക്രട്ട് ഏജന്‍റ് (ബ്രസീല്‍)
ഇറ്റ് വോസ് ആന്‍ ആക്‌സിഡന്‍റ് (ഫ്രാന്‍സ്)
സെന്‍റിമെന്‍റല്‍ വാല്യൂ( നോര്‍വേ)
സിരാറ്റ് (സ്പെയ്ന്‍)
ദി വോയ്സ് ഓഫ് ഹിന്ദ് രാജാബ് (ടുനീഷ്യ)
98-ാമത് ഓസ്‌കര്‍ അക്കാദമി പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്ന 201 സിനിമകളുടെ പട്ടികയിലാണ് ഇന്ത്യന്‍ സിനിമയും ഉള്‍പ്പെട്ടത്.
മികച്ച ചിത്രത്തിനായുള്ള 98–ാമത് ഓസ്കർ അവാർഡിന്‍റെ പ്രഥമ പരിഗണന പട്ടികയിലുണ്ടായിരുന്നത് ആറ് ഇന്ത്യന്‍ സിനിമകളായിരുന്നു. ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ 1’, അനുപം ഖേർ ചിത്രം ‘തൻവി ദ ഗ്രേറ്റ്, ആനിമേറ്റഡ് ചിത്രം 'മഹാവതർ നരസിംഹ', അഭിഷാൻ ജീവിന്തിന്റെ 'ടൂറിസ്റ്റ് ഫാമിലി എന്നീ ചിത്രങ്ങളായിരുന്നു പട്ടികയിലുണ്ടായിരുന്നത്.