
ഓസ്കർ നോമിനേഷനിൽ കയറിപ്പറ്റിയ ഹോംബൗണ്ട് എന്ന ഇന്ത്യൻ സിനിമ ഇന്നലെ കണ്ടു. ഇംഗ്ലീഷ് പരിഭാഷ ഉള്ളതിനാൽ മനസ്സിലാക്കാൻ കുറച്ചുക്കൂടി എളുപ്പമായി. ദേശീയ പോലീസ് പരീക്ഷ പാസാകാൻ ശ്രമിച്ചതിന് ശേഷം ഇഷാൻ ഖട്ടറും വിശാൽ ജെത്വയും അവതരിപ്പിക്കുന്ന രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ അനുഭവങ്ങളാണ് ഹോംബൗണ്ട് എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചന്ദന്റെ സഹപാഠിയായി ജാൻവി കപൂറും ഇതിൽ അഭിനയിക്കുന്നു.
നീരജ് ഗയ്‌വാൻ സംവിധാനം ചെയ്ത ഇന്ത്യൻ സിനിമ ഹോംബൗണ്ട് ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എൻട്രി, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ 98-ാമത് അക്കാദമി അവാർഡുകൾക്ക് (2026) ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു, അതായത് നോമിനേഷനുകൾക്കായി മത്സരിക്കുന്ന അവസാന 15 ചിത്രങ്ങളിൽ ഒന്നാണിത്, അന്തിമ നോമിനികളെ ഉടൻ പ്രഖ്യാപിക്കും. അവസാന അഞ്ച് സ്ഥാനങ്ങളിലേക്ക് ഇത് ഇതുവരെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടില്ല, പക്ഷേ ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ചുവടുവയ്പ്പും വലിയ നിമിഷവുമാണ്, അന്തിമ നോമിനേഷനുകൾ 2026 ജനുവരി 22 ന് പ്രതീക്ഷിക്കുന്നു.
രണ്ടു സുഹൃത്തുക്കൾ വഴിപിരിയുന്നു, പിന്നെ എപ്പോഴോ കൂടിച്ചേരുന്നു, ഒരാൾ പോലീസ് ആവുന്നു, കുറച്ചു പട്ടിണി, രാഷ്ട്രീയം എന്ന സ്ഥിരം ചേരുവകൾ ഈ സിനമയിലും വന്നുകൂടിയുട്ടുണ്ട്. പിന്നെ കോവിഡ് മഹാമാരിയുടെ ദാരുണമായ സാഹചര്യങ്ങളും മുതലാക്കി, ഒട്ടൊക്കെ മനസ്സിടിപ്പോടെ കാണാൻ സാധിക്കുന്ന നല്ല ഒരു സിനിമയാണ്. ഇടയ്ക്കു വലിച്ചുനീട്ടുന്ന സന്ദർഭങ്ങൾ ഇല്ലാതെയില്ല. എന്നാലും സിനിമ ഉത്ജീവിപ്പിക്കുന്ന ചില മൂല്യ ധാരകളുണ്ട്.
ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ്, നാലാം ലോക വാണിജ്യ സാമ്പ്രാജ്യമാണ് എന്ന് നമ്മൾ വീമ്പിളക്കുമ്പോളും, ഏറെക്കുറെ സാധാരണ ജനങളുടെ ജീവിത നിലവാരം എന്താണ്, എങ്ങനെയാണു എന്ന് ഈ സിനിമ കാട്ടിത്തരുന്നു. ഓരോ ജീവിതവും ഓരോ ദിവസവും കടന്നുപോകുന്ന ഇന്ത്യയുടെ സാഹചര്യങ്ങൾ, തൊഴിലിനായി വേഴാമ്പലുപോലെ കാത്തിരിക്കുന്ന കഴിവുള്ള നല്ല യുവത്വം, അഴിമതിയുടെ നീരാളിപ്പിടുത്തതിൽനിന്നും ഒരിക്കലും വിമോചിതരാകാതെ അതോടൊപ്പം സഞ്ചരിക്കുന്ന ഭരണചക്രം, ജാതിയും വിജാതിയും നിറഞ്ഞ ഇന്ത്യൻ സമൂഹിക പശ്ചാത്തലം ഒക്കെ ഇവിടെ വെളിച്ചത്തുകൊണ്ടുവരുന്നു. എന്നാലും തോരാതെയുള്ള നന്മയുടെ മേഘപാളികകൾ നമ്മുടെ സമൂഹത്തെ സമ്പന്നമാക്കുന്നു എന്ന നല്ല സന്ദേശം ഈ സിനിമക്ക് നല്കാനാവുന്നു എന്നതാണ് ഇതിന്റെ വിജയം.
നീരജ് ഘയ്‌വാൻ സംവിധാനം ചെയ്ത ഈ ചലച്ചിത്രം ഘയ്‌വാനും സുമിത് റോയിയും സഹ-രചയിതാക്കളാണ്. അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ സ്കോർസെസെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിച്ച ഇത് 2020-ൽ ബഷാരത് പീറിന്റെ ന്യൂയോർക്ക് ടൈംസിലെ ലേഖനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 2025 ലെ കാൻ ഹോംബൗണ്ട് പ്രീമിയറിൽ നീരജ് ഗയ്‌വാൻ. ഗയ്‌വാന്റെ സംവിധാനത്തിന് പ്രശംസ ലഭിച്ചു, നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി പലരും അദ്ദേഹത്തെ വാഴ്ത്തി.
ആഴത്തിൽ വേരിറങ്ങുന്നതും വൈകാരികമായി പ്രതിധ്വനിക്കുന്നതുമായ ഒരു സിനിമാറ്റിക് അനുഭവം, അത് പകർച്ചവ്യാധിക്ക് പ്രത്യേകവും അതിന്റെ സ്വരത്തിലും ഗതിയിലും അനുഭവവേദയവുമാകുന്ന ഒരു ദ്രശ്യാവിഷ്കാരമാണ് ഈ സിനിമ.
വളരെ ലേറ്റ് ആയി കണ്ട ഈ സിനിമ കാണാൻ പ്രേരിപ്പിച്ചത് അമേരിക്കയിൽ ജനിച്ചുവളർന്ന മകൻ ആണ്. അപ്പോഴേക്കും അമേരിക്കയിൽ വളർന്ന മറ്റു കുട്ടികളും തമ്മിൽ ഈ ചിത്രത്തെപ്പറ്റി അവർ സംസാരിക്കുന്നുണ്ടായിരുന്നു . "ഡാഡി യു മുസ്റ്റ് വാച്ച് ദിസ് മൂവി" എന്ന് പറഞ്ഞാണ് ഒരു ഹിന്ദിപ്പടം കാണാൻ ഞാൻ തയ്യാറായത്. ഒട്ടും നഷ്ട്ടമായില്ല ഈ സമയം, ഞാൻ എന്നോടുതന്നെ പറഞ്ഞു. പക്ഷെ പിന്നീടുള്ള ഉറക്കം ആകെ കെടുത്തിക്കളഞ്ഞു.