Image

‘പ്രകമ്പനം’ ജനുവരി 30ന് തീയേറ്ററുകളിൽ!

Published on 21 January, 2026
‘പ്രകമ്പനം’ ജനുവരി 30ന് തീയേറ്ററുകളിൽ!

ഹൊററും കോമഡിയും ഇഴചേരുന്ന കംപ്ലീറ്റ് എന്റർടൈനർ ‘പ്രകമ്പനം’ റിലീസിന് തയ്യാറെടുക്കുന്നു. ‘നദികളിൽ സുന്ദരി’ എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും ചേർന്നാണ് അവതരിപ്പിക്കുന്നത്. യുവതലമുറയെ ലക്ഷ്യമാക്കി ഒരുക്കിയ ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ് ചിത്രം.

കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലങ്ങൾ. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങൾക്കൊപ്പം പ്രേക്ഷകരെ ഭയപ്പെടുത്തുന്ന ഹൊറർ ഘടകങ്ങളും ചിത്രത്തിലുണ്ട്. ‘പണി’ എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിൽ തിളങ്ങിയ സാഗർ സൂര്യയും ഹാസ്യരംഗങ്ങളിൽ മികവ് പുലർത്തുന്ന ഗണപതിയും ഒന്നിക്കുന്നു എന്നതാണ് പ്രധാന ആകർഷണം. ശീതൾ ജോസഫ് നായികയാകുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ് തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

സംവിധായകൻ വിജേഷ് പാണത്തൂരിന്റെ കഥയ്ക്ക് ശ്രീഹരി വടക്കനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക