
മൺട്രിയോൾ : മൺട്രിയോളിൽ അന്തരിച്ച ഷിജോ വർഗീസിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. ശവസംസ്കാരചെലവുകൾക്കും, കുടുംബത്തെ സഹായിക്കുന്നതിനുമാണ് ധനസമാഹരണം സംഘടിപ്പിക്കുന്നത്. സെന്റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ ഇടവകയാണ് ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്.
ജനുവരി 18-ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനിടെ പെട്ടെന്നുണ്ടായ പക്ഷാഘാതത്തെ തുടർന്നായിരുന്നു മരണം. ഷിജോ വർഗീസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൺട്രിയോളിലെ പള്ളിയിൽ പൊതുദർശനവും പ്രാർത്ഥനയും നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും.
ഗോ ഫണ്ട് ലിങ്ക്- https://gofund.me/f6f15914d