Image

സ്കാർബറോ സിറോ മലബാർ ദേവാലയത്തിലെ മോഷണം: അപലപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

Published on 21 January, 2026
സ്കാർബറോ സിറോ മലബാർ ദേവാലയത്തിലെ മോഷണം: അപലപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്


ടൊറന്റോ: കാനഡയിലെ സ്കാർബറോ സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ നടന്ന മോഷണത്തെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കാനഡ കേരള ചാപ്റ്റർ ശക്തമായി അപലപിച്ചു. വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഉൾപ്പെടെയുള്ള അതിപുരാതനവും പുണ്യവുമായ വസ്തുക്കൾ നഷ്ടപ്പെട്ടത് വെറുമൊരു മോഷണമല്ലെന്നും വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്ന ക്രൂരമായ നടപടിയാണെന്നും സംഘടന പ്രതക്കുറിപ്പിൽ അറിയിച്ചു.

സംഭവത്തിൽ പോലീസ് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നഷ്ടപ്പെട്ട പുണ്യവസ്തുക്കൾ വീണ്ടെടുത്ത് വിശ്വാസികളുടെ ആശങ്ക പരിഹരിക്കണമെന്നും സംഘടന അധികാരികളോട് ആവശ്യപ്പെട്ടു. വിശ്വാസസമൂഹം നടത്തുന്ന എല്ലാ തുടർ പ്രതിഷേധങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച ഐഒസി കേരള ചാപ്റ്റർ ഭാരവാഹികൾ. ഈ വിഷമഘട്ടത്തിൽ ഇടവകാംഗങ്ങൾക്കൊപ്പം ചേർന്നുനിൽക്കുന്നതായും വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക