
ടൊറന്റോ: ലണ്ടന്‍ ഒന്റാരിയോയില്‍ മലയാളി യുവാക്കള്‍ക്കു നേരെ നടന്ന വംശീയ അതിക്രമത്തെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) കാനഡ കേരള ചാപ്റ്റര്‍ ശക്തമായി അപലപിച്ചു. കാനഡയിലെ കുടിയേറ്റ സമൂഹത്തിന്റെ സുരക്ഷയില്‍ വലിയ ആശങ്കയുയര്‍ത്തുന്നതാണ് ഇത്തരം സംഭവങ്ങളെന്നും അധികാരികള്‍ ഇതില്‍ ഉടനടി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കനേഡിയന്‍ ഭരണകൂടം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കുടിയേറ്റക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാകണമെന്ന് ആവശ്യപ്പെട്ട സംഘടന, വംശീയ വിദ്വേഷത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ മലയാളി സമൂഹത്തോട് ആഹ്വാനം ചെയ്തു.