
സ്പ്രിന്റ് ഇതിഹാസം ബെന്‍ ജോണ്‍സണ്‍ ആദ്യമായി കേരളത്തില്‍ എത്തി.ഡി സി ബുക്ക്‌സിന്റെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് ബെന്‍ വന്നത്.നേരഞ്ഞെ ഗോവയും ഭുവനേശ്വരും സന്ദര്‍ശിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ആദ്യമാണ്. കോഴിക്കോട് ബീച്ചില്‍ 22 ന് കെ.എല്‍.എഫിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്ന ബെന്നു വായി 23ന് വൈകുന്നേരം നാലിന് അഭിമുഖമുണ്ട്.

സ്വീകരിക്കുവാന്‍ കാനഡ മാസ്റ്റേഴ്‌സ് ടീം അംഗമായ മുന്‍ ദേശീയ താരം നൈന ജോസും ചേച്ചി റാണിയും എത്തി.മുന്‍ ഇന്ത്യന്‍ താരം കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണര്‍ റോയ് വര്‍ഗീസ്, അത്‌ലിറ്റുകളായ ജെയ്‌സി ജോസഫ്, ജെമ്മ ജോസഫ്, ലിജി ഏബ്രഹാം എന്നിവരും എത്തി.
ബെന്നിനെ എയര്‍പോര്‍ട് ലോഞ്ചില്‍ കണ്ട കേന്ദ്ര മന്ത്രി സുരേഷ് ഗോപി സ്‌പോര്‍ട്‌സിനെക്കുറിച്ച് വിശദമായി സംസാരിച്ചു. പുതിയ തലമുറയെ ലഹരിയില്‍ നിന്ന് രക്ഷിക്കാന്‍ സ്‌പോര്‍ട്‌സ് ആണ് മാര്‍ഗമെന്നു സുരേഷ് ഗോപി പറഞ്ഞു.

ബെന്നിനെ വിമാനം ഏറെ വൈകിയെങ്കിലും ബെന്‍ ഊര്‍ജസ്വലനായിരുന്നു. കാണാനെത്തിയവരോടെല്ലാം സംസാരിച്ചു. താനാണ് എക്കാലത്തെയും മികച്ച സ്പ്രിന്റര്‍ എന്നു പറയാന്‍ മറന്നില്ല. അതിവേഗത്തിന്റെ കാലുകളില്‍ സുരേഷ് ഗോപി തൊട്ടുനോക്കിയത് കൗതുകമുണര്‍ത്തി. കാനഡയില്‍ വന്നു ബെന്നി നെ കാണാന്‍ ശ്രമിക്കാമെന്നും പറഞ്ഞു. ബെന്‍ അദ്ദേഹത്തെ നാട്ടിലേക്ക് സ്വാഗതം ചെയ്തു.