Image

എഴുത്താണി ഓണ്‍ലൈന്‍ കൈയെഴുത്തു ദ്വൈമാസികയുടെ ആദ്യലക്കം പ്രകാശനം ചെയ്തു.

Published on 21 January, 2026
എഴുത്താണി ഓണ്‍ലൈന്‍ കൈയെഴുത്തു ദ്വൈമാസികയുടെ ആദ്യലക്കം പ്രകാശനം ചെയ്തു.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ കലാ - സാഹിത്യ വിഭാഗം സൃഷ്ടി യുടെ നേതൃത്വത്തില്‍ ആരംഭിച്ച  ഓണ്‍ലൈന്‍ കൈയെഴുത്തു ദ്വൈമാസിക 'എഴുത്താണി യുടെ  ആദ്യലക്കം പ്രകാശനം ചെയ്തു. അംഗങ്ങളുടെ എഴുതാനും ,  വരയ്ക്കാനുമുള്ള കഴിവുകള്‍, അംഗങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ സൃഷ്ടികള്‍  രണ്ടു മാസം കൂടുമ്പോള്‍ ഓണ്‍ലൈന്‍ വഴി പ്രസിദ്ധീകരിക്കുക എന്നതാണ് ഉദ്ദേശം. 

 ആദ്യ ലക്കത്തിന്റെ  പ്രകാശനം കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍  പാലസ് ഹോട്ടലില്‍  നടന്ന ചടങ്ങില്‍ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് കെ.ജി. ബാബുരാജ് നിര്‍വഹിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റര്‍, ജനറല്‍സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, കെ.പി.എ ട്രെഷറര്‍ മനോജ് ജമാല്‍, സൃഷ്ടി  ജനറല്‍ കണ്‍വീനര്‍ ജഗത് കൃഷ്ണകുമാര്‍, സാഹിത്യ വിഭാഗം കണ്‍വീനര്‍ വിനു ക്രിസ്റ്റി, ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ പ്രിന്‍സിപ്പല്‍  പളനിസ്വാമി, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ: ഗോപിനാഥ് മേനോന്‍, കെ.പി.എ വൈ.പ്രസിഡന്റ് കോയിവിള  മുഹമ്മദ്, സെക്രട്ടറി അനില്‍ കുമാര്‍, സെക്രട്ടറി റെജീഷ് പട്ടാഴി, അസി. ട്രെഷറര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക