
Empower Her എന്ന മഹത്തായ ആശയത്തെ വാക്കുകളില്‍ മാത്രം ഒതുക്കാതെ, പ്രവര്‍ത്തിയിലൂടെ ലോകത്തിന് മുന്നില്‍ തെളിയിച്ച സംഘടനയാണ് WMF. സ്ത്രീശക്തീകരണം ഒരു മുദ്രാവാക്യമായി മാത്രം കാണാതെ, എല്ലാ മേഖലകളിലും ഉന്നത നിലവാരം പുലര്‍ത്തി മാതൃകയായി മുന്നേറുന്ന ഈ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇന്നൊരു സ്വര്‍ണനാള്‍ കൂടി ചേര്‍ന്നിരിക്കുന്നു.


167 രാജ്യങ്ങളിലെയും അംഗങ്ങളുടെ സമ്പൂര്‍ണ്ണ ഐക്യത്തോടെ WMF-ന്റെ പ്രഥമ വനിത ഗ്ലോബല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ആനിലിബു ആ സ്ഥാനത്തെത്തിയത് ഒരു വ്യക്തിയുടെ നേട്ടം മാത്രമല്ല; അത് ഒരു ആശയത്തിന്റെ, ഒരു ദര്‍ശനത്തിന്റെ വിജയമാണ്. Empower Her എന്ന സന്ദേശം ലോകമെമ്പാടും ജീവന്‍കൊണ്ട് നടപ്പാക്കാന്‍ കഴിവുള്ള നേതൃത്വമാണ് അവരിലൂടെ WMF നേടിയത്.

അധികാരത്തിന്റെ ഉച്ചകോടിയില്‍ ഇരുന്നുകൊണ്ട് നിര്‍ദ്ദേശങ്ങള്‍ മാത്രം നല്‍കുന്ന നേതൃത്വമല്ല ഡോ. ആനിലിബുവിന്റേത്. അധ്യക്ഷ പദവിയുടെ ഔപചാരികതകള്‍ മറികടന്ന്, അവള്‍ സ്വയം താഴെ തട്ടിലേക്ക് ഇറങ്ങി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 167 രാജ്യങ്ങളിലെ അംഗങ്ങളെ ഒരുമിച്ച് ചേര്‍ത്തുപിടിച്ചു, അവരുടെ കൂടെ ചേര്‍ന്ന് നിന്നുകൊണ്ട് നേതൃത്വം കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച ധീരമായ പ്രവര്‍ത്തനങ്ങളായിരിന്നു കഴിഞ്ഞ ദിവസം ആദ്യ ചുവടുവെപ്പായി അവര്‍ നടത്തിയത്.

അംഗങ്ങളുടെ വേദനയും പ്രതീക്ഷകളും സ്വപ്നങ്ങളും നേരിട്ട് കേട്ട്, അവരോടൊപ്പം നടന്ന്, അവരോടൊപ്പം വളരുന്ന ഒരു നേതൃ മാതൃക, അതുതന്നെയാണ് ഡോ. ആനിലിബു WMF-ന് സമ്മാനിച്ചിരിക്കുന്നത്. സ്ത്രീശക്തീകരണം അധികാരത്തിലൂടെ അല്ല, ഐക്യത്തിലൂടെയും സഹയാത്രയിലൂടെയും സാധ്യമാകുമെന്ന് ലോകത്തോട് പ്രഖ്യാപിക്കുന്ന ഒരു ശക്തമായ സന്ദേശമായി ഈ നിമിഷം മാറുന്നു.

അഭിമാനത്തോടെയും ആദരവോടെയും പറയാം WMF-ന്റെ Empower Her എന്ന ദൗത്യത്തിന്റെ ജീവിക്കുന്ന രൂപമാണ് ഡോ. ആനിലിബു.

ഈ പ്രസ്ഥാനം ഇനി കൂടുതല്‍ ശക്തിയോടെ, കൂടുതല്‍ ഐക്യത്തോടെ, അവരുടെ നേതൃത്വത്തില്‍ ലോകം മുഴുവന്‍ മാറ്റത്തിന്റെ പ്രകാശമായി ഉയര്‍ന്ന് നില്‍ക്കും.

ഈ മഹത്തായ നേട്ടത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു..
നിങ്ങളുടെ നേതൃത്വത്തില്‍ WMF കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിച്ചുകൊണ്ട് എല്ലാ നേട്ടങ്ങളും നേരുന്നു.
സ്‌നേഹാദരവോടെ,
മുഹമ്മദ് അക്ബര്‍
സെക്രട്ടറി
WMF UAE NC