Image

' ഇനിയും ' പ്രദര്‍ശനത്തിന്.

Published on 21 January, 2026
' ഇനിയും ' പ്രദര്‍ശനത്തിന്.

അഷ്‌കര്‍ സൗദാന്‍, കൈലാഷ്, രാഹുല്‍ മാധവ്, സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന 'ഇനിയും' ഫെബ്രുവരി ആദ്യം പ്രദര്‍ശനത്തിനെത്തും.

ഗ്രാമീണ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കിയ ഈ ചിത്രത്തില്‍  റിയാസ് ഖാന്‍, ദേവന്‍, ശിവജി ഗുരുവായൂര്‍, സ്ഫടികം ജോര്‍ജ്, വിജി തമ്പി, സുനില്‍ സുഖദ,കോട്ടയം രമേശ്, ചെമ്പില്‍ അശോകന്‍, നന്ദകിഷോര്‍, ഡ്രാക്കുള സുധീര്‍, അഷ്റഫ് ഗുരുക്കള്‍, അജിത് കൂത്താട്ടുകുളം, ബൈജു കുട്ടന്‍, ലിഷോയ്, ദീപക് ധര്‍മ്മടം, ഭദ്ര, അംബികാ മോഹന്‍, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവന്‍, പാര്‍വ്വണ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി ബി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിര്‍വ്വഹിക്കുന്നു.

നിര്‍മ്മാതാവ് സുധീര്‍ സി ബി തന്നെ ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

ഏങ്ങണ്ടിയൂര്‍  ചന്ദ്രശേഖരന്‍, ഉണ്ണികൃഷ്ണന്‍ വാക എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര,രാഹുല്‍ പണിക്കര്‍ എന്നിവര്‍ സംഗീതം പകരുന്നു.

ശ്രീനിവാസ്, എടപ്പാള്‍ വിശ്വം, ശ്രുതി ബെന്നി എന്നിവരാണ് ഗായകര്‍.

പശ്ചാത്തല സംഗീതം- മോഹന്‍ സിത്താര, എഡിറ്റിംഗ്-രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷറഫു കരൂപ്പടന്ന, കല-ഷിബു അടിമാലി, സംഘട്ടനം- അഷ്റഫ് ഗുരുക്കള്‍, അസോസിയേറ്റ് ഡയറക്ടര്‍-ജയരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍- ആശ വാസുദേവ്, ചീഫ് കോസ്റ്റ്യൂമര്‍-നൗഷാദ് മമ്മി, മേക്കപ്പ്- ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്-റസാഖ് തിരൂര്‍,സ്റ്റില്‍സ്- അജേഷ് ആവണി, ഫിനാന്‍സ് കണ്‍ട്രോളര്‍- ബാബു ശ്രീധര്‍, രമേഷ്, പി ആര്‍ ഒ- എ എസ് ദിനേശ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക