Image

ടീം ജാലകം കെ.എ.സി.ടി. യുടെ അമരത്തിലേക്ക്

ജോഷി വള്ളിക്കളം Published on 20 January, 2026
ടീം ജാലകം കെ.എ.സി.ടി. യുടെ അമരത്തിലേക്ക്

KACT മലയാളീ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്  കമ്മിറ്റിയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പില്‍, ടീം ജാലകം, പ്രസിഡന്റ് നാന്‍സി ആന്റണി യുടെയും, വൈസ് പ്രസിഡന്റ് സുബ്ബു് നാരായണന്റെയും നേതൃത്വത്തില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. ദൈവത്തിന്റെ കയ്യൊപ്പു ഉള്ള ഒരു വിജയം ആണ് ഈ ഇലക്ഷന്‍ എന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി നാന്‍സി ആന്റണി ഓണ്‍ലൈന്‍ മീഡിയയോട്  പറഞ്ഞു. 

പാനല്‍ സബ്മിഷന്‍ തുടങ്ങി ഇലക്ഷന്‍ ദിവസം വരെ ടീം ജാലകം പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും പരീക്ഷണത്തിലൂടെയും കടന്നു പോയെങ്കിലും, ടീമിനെ മുന്നോട്ടു നയിച്ചത് ശുഭാപ്തി വിശ്വാസവും കണക്റ്റികട്ട് മലയാളീ കൂട്ടായ്മയിലുള്ള അചഞ്ചലമായ വിശ്വാസവും ആയിരുന്നു. കടുത്ത മഞ്ഞിനേയും പല വിധത്തിലുള്ള അസൗകര്യങ്ങളെയും മാറ്റി വച്ച്, കൈകുഞ്ഞുങ്ങളുമായും, അസുഖത്തിനെപോലും വകവെക്കാതെ ആണ് മലയാളീ കൂട്ടായ്മ വോട്ട് ചെയ്യാന്‍ എത്തിയത്. എല്ലാവര്ക്കും അകമഴിഞ്ഞ സ്‌നേഹവും കടപ്പാടും അറിയിക്കുന്നതൊപ്പം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തമായ ഒരു സുഹൃദ്ബദ്ധം എടുത്തു പറയേണ്ടതുണ്ട്. 

ഉമേഷ് അയ്യര്‍, ദീപ കൃഷ്ണ, സുരേഷ് ജയപ്രസാദ്, രജിത് ബാബു, ഷൈജു , ശരത് എന്നിവര്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജാലക ശക്തികള്‍ ആണ്. എല്ലാവരെയും ചേര്‍ത്ത് പിടിച്ചു ഒത്തൊരുമയോടെയും കമ്മ്യൂണിറ്റി ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ജാലകം ഇതാ തുറന്നു കഴിഞ്ഞു. CT യിലുള്ള എല്ലാ മലയാളികള്‍ക്കും KACT കമ്മ്യൂണിറ്റി ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി കൊണ്ട്, സ്‌നേഹത്തോടെ, ടീം ജാലകം നാന്‍സി ആന്റണി , പ്രസിഡന്റ് സുബ്ബു് നാരായണന്‍, വൈസ് പ്രസിഡന്റ്.

 

Join WhatsApp News
Sebastian and Josephina, N Parur 2026-01-21 02:00:48
Congratulations Nancy. Wish you all success in your new endeavour and co-operation from all your supporters and and well-wishers. Pray for you to achieve your goals for the community and dedication.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക