
സോഷ്യല്‍ മീഡിയയിലെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കിയ 'വാഴ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാ?ഗമായ 'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് ' ഏപ്രില്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു.
നവാഗതനായ സവിന്‍ സ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിന്‍ ദാസ് എഴുതുന്നു.
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി ഹാഷിര്‍,അമീന് തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വര്‍ഗ്ഗീസ്, അരുണ്‍, അല്‍ഫോന്‍സ് പുത്രന്, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ്,ഷൈന്‍ സ്ക്രീന്‍സ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം,സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദര്‍ശ് നാരായണ്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ലൈലാസുരന്‍ ഛായാഗ്രഹണം
നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-കണ്ണന് മോഹന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കനിഷ്ക ഗോപി ഷെട്ടി,പ്രൊഡക്ഷന്‍ കണ്ട്രോളര് -റിന്നി ദിവാകര്‍, കല -ബാബു പിള്ള, മേക്കപ്പ് -സുധി സുരേന്ദ്രന്, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാര്‍, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യകല -യെല്ലോ ടൂത്ത്സ്,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രജിവന്‍ അബ്ദുള്‍ ബഷീര്‍,സൗണ്ട് ഡിസൈനര്‍-അരുണ്‍ എസ് മണി,ആക്ഷന്‍-കലൈ കിംഗ്സണ്,വിക്കി നന്ദഗോപാല്‍,ഡിഐ-ജോയ്നര്‍ തോമസ്,
ടൈറ്റില്‍ ഡിസൈന്‍ -സാര്‍ക്കാസനം, സൗണ്ട് ഡിസൈന്‍ -വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -അനീഷ് നന്തിപുലം, പ്രൊമോഷന് കണ്‍സല്‍ട്ടന്റ്-വിപിന്‍ കുമാര്‍, ടെന്‍ ജി മീഡിയ,വിതരണം- ഐക്കണ്‍ സിനിമാസ്.
പി ആര് ഒ-എ എസ് ദിനേശ്.