
പുണര്‍തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ് നിര്‍മിച്ച് ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അരൂപി' എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി.
എ കെ വിജുബാല്‍ അവതരിപ്പിക്കുന്ന ഗോവിന്ദന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തു വിട്ടത്.
ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ വൈശാഖ് രവി,
ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വര്‍മ്മ,
അഭിലാഷ് വാര്യര്‍, കിരണ്‍ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണന്‍ സാഗര്‍, എ കെ വിജുബാല്‍,നെബു എബ്രഹാം,വിനയ്, ആന്റണി ഹെന്റി, വിഷ്ണു കാന്ത്, വൈഷ്ണവ്,ജോജോ ആന്റണി, സുജ റോസ്, ആന്‍ മരിയ,അഞ്ജന മോഹന്‍,രേഷ്മ,സംഗീത തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അമല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ബി. കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.എഡിറ്റിങ്ങ്-വി. ടി. വിനീത്,
ഓഡിയോഗ്രാഫി-എം ആര്‍ രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍,
കലാസംവിധാനം-മഹേഷ് ശ്രീധര്‍, വസ്ത്രാലങ്കാരം-ഷാജി കൂനന്‍ കൂനമാവ്, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി. മേനോന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഭിഷേക്, നൃത്തസംവിധാനം- ടിബി ജോസഫ്, സ്റ്റില്‍സ്- സതീഷ്,
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-ജാങ്കോ സ്‌പേസ്, സ്റ്റുഡിയോ- സപ്ത റെക്കോര്‍ഡ്, പോസ്റ്റര്‍-പാന്‍ഡോട്ട്,പി ആര്‍ ഒ-വിവേക് വിനയരാജ്, എ എസ് ദിനേശ്.