
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സോഷ്യൽ മീഡിയ മനുഷ്യരുടെ വിരൽത്തുമ്പിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്. സ്മാർട്ട് ഫോണും ഇന്റർനെറ്റും ഉള്ളതിനാൽ ഏതുസമയത്തും എവിടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ കഴിയുന്നു. ലോകം വിരൽത്തുമ്പിൽ ഒതുങ്ങിയപ്പോൾ ആശയവിനിമയം അവിശ്വസനീയമാം വിധം എളുപ്പമായി. എന്നിരുന്നാലും, അതിന്റെ അമിത ഉപയോഗം സമയനഷ്ടത്തിനും ശ്രദ്ധ നഷ്ടമാകുന്നതിനും മാനസിക സമ്മർദ്ദത്തിനും കാരണമാകുന്നു. വ്യാജവാർത്തകളുടെ വ്യാപനവും സ്വകാര്യതാ ലംഘനവും ഗുരുതരമായ പ്രശ്നങ്ങളാണ്.
സോഷ്യൽ മീഡിയ ഇന്ന് പലരുടെയും ജീവിതത്തിലെ അംഗീകാരത്തിന്റെ അളവുകോലായി മാറിയിരിക്കുന്നു. ഒരു പോസ്റ്റിന് ലഭിക്കുന്ന ലൈക്കുകളും കമന്റുകളും ഷെയറുകളും തന്നെയാണ് പലരും സ്വന്തം മൂല്യമായി കണക്കാക്കുന്നത്. ഇതിന്റെ ഫലമായി, ലൈക്കുകൾ നേടാൻ വേണ്ടി ചിലർ സോഷ്യൽ മീഡിയയെ ദുരുപയോഗം ചെയ്യുന്ന പ്രവണതകൾ വർധിച്ചുവരികയാണ്.
ഇന്ന് ഭൂരിപക്ഷം ആളുകളും പ്രായഭേദമന്യെ സമൂഹമാധ്യമങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ചിലർക്കത് ലഹരിയാണെങ്കിൽ മറ്റു ചിലർ ഇതിന്റെ അടിമകളാണ്. ഫേയ്സ്ബുക്ക്, വാട്സാപ് , ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടിക് ടോക് എന്നിങ്ങനെ വരുന്ന ഒന്നിലധികം ആപ്പുകളിലും ഗ്രൂപ്പുകളിലും പലരും അംഗങ്ങൾ ആണ് . ഉണരുന്ന നിമിഷം മുതൽ ഉറങ്ങുന്നതുവരെ പലരും മൊബൈൽ ഫോൺ കൈവിടാതെ സോഷ്യൽ മീഡിയയിൽ മുഴുകിയാണ് സമയം ചെലവഴിക്കുന്നത്. ഇതോടെ മനുഷ്യർ അറിഞ്ഞോ അറിയാതെയോ സോഷ്യൽ മീഡിയയുടെ അടിമകളായി മാറുകയാണ്.
അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ റീച്ചിന് വേണ്ടി ചിലർ നടത്തുന്ന നാടകങ്ങൾ അതിരു കടക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ ഗൗരവമായി തന്നെ കാണേണ്ടവയാണ്. പക്ഷേ, റീച്ചിന് വേണ്ടിയും ഫോളോവേഴ്സിനെ കൂട്ടാനും വേണ്ടി ചിലർ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ കാണുബോൾ. ഇതിൽ പ്രായവും സ്ത്രിപുരഷ വ്യതാസങ്ങൾ ഒന്നുമില്ല എന്നതാണ് വസ്തുത.
ഇന്നത്തെ കാലത്ത് റീച്ച് എന്നത് പലർക്കും ഒരു ലഹരിയാണ്. ലൈക്കുകൾക്കും ഷെയറുകൾക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു വിഭാഗം വളർന്നുവരുന്നു. ഒരു വീഡിയോ വൈറലാകുമ്പോൾ അതിലൂടെ ലഭിക്കുന്ന താൽക്കാലിക പ്രശസ്തിക്ക് വേണ്ടി, മറുഭാഗത്തുള്ള വ്യക്തിയുടെ ജീവിതവും അന്തസ്സും തകരുന്നത് ഇക്കൂട്ടർ ശ്രദ്ധിക്കാറില്ല. പ്രായവ്യത്യസമില്ലാതെ ആളുകളെ പൊതുമധ്യത്തിൽ അപമാനിക്കുമ്പോൾ, അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാനുള്ള വിവേകം ഇവിടെ പലരും പണയപ്പെടുത്തപ്പെടുന്നു.
വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതും ലൈക്കുകൾക്കായുള്ള മറ്റൊരു ദുരുപയോഗമാണ്. സത്യം പരിശോധിക്കാതെ സെൻസേഷണൽ ഉള്ളടക്കം പങ്കുവെയ്ക്കുന്നത് ആളുകളുടെ വികാരങ്ങളെ ചൂഷണം ചെയ്യുകയും സാമൂഹിക സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഒരു യൂട്യൂബർ ഒരാൾക്കെതിരെ വളരെ ആധികാരികമായി വിമർശിച്ചു സംസാരിക്കുന്നു , വളരെ കുറച്ചു ലൈക്കുകൾ മാത്രമേ കിട്ടിയുള്ളൂ , നേരം വെളുത്തപ്പോൾ ഈ മഹാൻ ആ ആളിനെ അനുകൂലിച്ചുകൊണ്ട് വീഡിയോ ഇറക്കുന്നു, അതിനു ലൈക്കുകളുടെ പ്രവാഹം. പിന്നെ ഈ സംഭവത്തെ അനുകൂലിച്ചുകൊണ്ട് ധാരാളം വിഡിയോകൾ കണ്ടു. ഇത്തരം ആളുകൾക്ക് എങ്ങനെ ലൈക്കുകൾ നേടാം അതിലൂടെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വികസിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.
സ്ത്രീ സുരക്ഷ എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. യഥാർത്ഥത്തിൽ അതിക്രമം നേരിടുന്ന സ്ത്രീകൾക്ക് പിന്തുണ നൽകേണ്ടത് സമൂഹത്തിന്റെ കടമയുമാണ്. ചില സ്ത്രികൾ തന്നെ ഈ പ്ലാറ്റ്ഫോമിനെ ധുരുപോയോഗം ചെയ്യുബോൾ സ്ത്രി സുരക്ഷക്ക് തന്നെ ഇത് വെല്ലുവിളിയാവുകയാണ്. എന്നാൽ പ്രായഭേദമന്യേ ഏവരും ഈ പ്ലാറ്റ്ഫോമിനെ ദുരുപയോഗം ചെയ്യുന്നത് ഇന്നൊരു നിത്യ കാഴ്ചയാണ്. സോഷ്യൽ മീഡിയ ഒരു കോടതിയല്ല , ആളുകളെ ജഡ്ജ് ചെയ്യുവാൻ ഒരു സോഷ്യൽ മിഡിയയ്ക്കും അധികാരം ഇല്ല. അതിന് ഇവിടെ കോടതിയുണ്ട്.
രസം പിടിക്കാനും രസംകൊല്ലിയാകാനും സമൂഹ മാധ്യമങ്ങൾക്കു കഴിവുണ്ട്. സമൂഹ മാധ്യമങ്ങളെ നമ്മുടെ മനസ്സിന്റെ നിയന്ത്രണത്തില് നിർത്തിയില്ലെങ്കിൽ അത് വളരെ അധികം ദോഷം ചെയ്യും . ഏകമാർഗം സമൂഹ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുക എന്നത് മാത്രമാണ്.
Read More: https://www.emalayalee.com/writer/187