
കൊച്ചി. ഡോ. ജോര്‍ജ് മരങ്ങോലിയുടെ 47 - മത് പുസ്തകം ' ഇനി ഒരിക്കല്‍,' (ചെറുകഥാസമാഹാരം) തൃക്കാക്കര സാംസ്‌കാരിക കേന്ദ്രത്തിന്റെ 383- മത് ആഴ്ചക്കൂട്ടത്തില്‍, ഓണം പാര്‍ക്കില്‍ വച്ച് പ്രകാശനം ചെയ്തു. മുന്‍ CIAL ഡയറക്ട്ടറും കെ.എസ്.ഇ.ബി. ഒമ്ബഡ്സ്മാനും, സാംസ്‌കാരിക കേന്ദ്രം പ്ര സിഡന്റുമായ എ. സി. കെ. നായര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മുന്‍ സംസ്‌കൃത യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം. സി. ദിലീപ്കുമാര്‍, മുന്‍ കേരള സ്റ്റേറ്റ് അഡിഷണല്‍ സെക്രട്ടറി കെ. കെ. വിജയകുമാര്‍ IAS ന് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു.
ശ്രീമതി ഷൈബി ബിജോയ് പ്രാര്‍ത്ഥനയും, ഡോ. തനുജ സ്വാഗതവും, സാംസ്‌കാരിക കേന്ദ്രം രക്ഷാധികാരി പോള്‍ മെച്ചേരില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. കവയിത്രി ശ്രീമതി ഹേമ ടി., മുന്‍ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ടി. സ്. മജീദ്, കവി ചെറുകുന്നം വാസുദേവന്‍, ഗ്രന്ഥകര്‍ത്താവ് ഡോ. മരങ്ങോലി എന്നിവര്‍ സംസാരിച്ചു. അനഘ ഗുരുവായൂര്‍, തീര്‍ത്ഥ, പവിത്ര എന്നിവരുടെ നൃത്തങ്ങളും സാംസ്‌കാരിക കേന്ദ്രം പാട്ടുകൂട്ടത്തിന്റെ ഗാനങ്ങളും ചടങ്ങ് ഗംഭീരമാക്കി.