Image

ആക്ഷനുമായി ആന്‍റണി പെപ്പെ; 'കാട്ടാളൻ' ടീസർ എത്തി

Published on 18 January, 2026
ആക്ഷനുമായി ആന്‍റണി പെപ്പെ; 'കാട്ടാളൻ' ടീസർ എത്തി

കാടിനോടും, കാട്ടുമൃഗങ്ങളോടും സന്ധിയില്ലാതെ യുദ്ധം ചെയ്യുന്ന ഒരു യുവാവിന്‍റെ സാഹസ്സികമായ നിരവധി മുഹൂർത്തങ്ങളിലൂടെ, പൂർണ്ണമായും ആക്ഷൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന കാട്ടാളൻ എന്ന ചിത്രത്തിന്‍റെ ടീസർ എത്തി. മാർക്കോ എന്ന ഒരൊറ്റച്ചിത്രം മാർക്കറ്റ് ചെയ്തു കൊണ്ട് ഏറെ ശ്രദ്ധേയമായ ക്യൂബ്സ് എന്‍റെർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം പോൾ ജോർജ് സംവിധാനം ചെയ്യുന്നു. ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലെ വനിത,വിനീത തീയേറ്ററിൽ സംഘടിപ്പിച്ച ചടങ്ങിലൂടെയായിരുന്നു ടീസറിന്‍റെ പ്രകാശനം. ആന്‍റണി പെപ്പെ അപ് കമിംഗ് ആക്ഷൻ ഹീറോ യെന്ന് അടിവരയിട്ടു വക്കുന്നതാണ് ഇതിലെ അതിസാഹസിക രംഗങ്ങൾ.

ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ, റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്‍റെ ഉടമകളായ റാപ്പർജിനി.

ഹനാൻഷാ.കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ്( ലോക ഫെയിം), ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം. തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക