Image

ബോധോദയം (കവിത: ജേക്കബ് തോമസ്‌)

Published on 18 January, 2026
ബോധോദയം (കവിത: ജേക്കബ് തോമസ്‌)

കല്പടവുകളിൽ കാവിപുതച്ചു ഞാനിരിപ്പൂ
മുന്നിൽ തിരതല്ലും സംസാരസാഗരം

ജനനമരണ താളങ്ങളിൽ ആടും തരംഗങ്ങൾ,
മുന്നിൽ തിരതല്ലും സംസാരസാഗരം.

ചിതറും രശ്മികൾ കണ്ണിനെ നോവിക്കെ
മാറിടും നിഴലുകൾ ആത്മാവിൽ മുറിവേല്പിക്കെ
പാറകൾക്കിടയിലെ അലയും കാറ്റ്
നിലയ്ക്കാത്ത മന്ത്രം പോൽ എന്തോ മൊഴിയുന്നു

നിശ്ചലമൊന്നു കാണാൻ കൊതിച്ചൂ മനസ്സ്
നിശബ്ദ സത്യമായ് ലോകത്തെ അറിയാൻ
എങ്കിലും ചുറ്റിലും പ്രവാഹം മാത്രം
അടങ്ങാത്ത നൃത്തം, നിലയ്ക്കാത്ത മന്ത്രണം

അറിഞ്ഞു ഞാൻ ഒടുവിൽ
കാറ്റെന്നാൽ വായു
തിളക്കം സൂര്യന്റെ പ്രഭ മാത്രം
ഓളങ്ങൾ ചലിക്കുന്ന ജലം മാത്രം

ഞാനോ.......തത്ത്വമസി... തത്ത്വമസി.....തത്ത്വമസി... തത്ത്വമസി

______

നർമ്മദ നദിയുടെ കരയിൽ ധ്യാനത്തിലിരിക്കുന്ന ഒരു ഭക്തൻ്റെ ചിത്രം കണ്ടപ്പോളുണ്ടായ പ്രചോദനത്തിൽനിന്ന് ഉടലെടുത്തതാണ് ഈ കവിത

---------------

കേൾക്കാൻ ഇതിൽ ക്ലിക്കുചെയ്യുക:

https://youtu.be/DENzwhiurl0

 

Join WhatsApp News
Raju Thomas 2026-01-18 22:31:53
ഏതോ പുണ്യമഹാനദിയുടെ കരിങ്കൽപടവുകളിറങ്ങിച്ചെന്നിരിക്കുന്നൊരു അവധൂതന്റെ വിശുദ്ധഗംഭീരമായ ധ്യാനമുഹൂർത്തം... ധ്വനിഗർഭമായ ചിന്തനങ്ങൾ ...ഒടുവിൽ ബോധോദയം--ബഹ്മതത്വം, തത്ത്വമസി. ഹാവൂ! എത്ര ഓര്ഗാനിക്കായാണ് കാവ്യഭാവന ജീവൽദുഃഖവും കടന്ന് ആധ്യാത്മികസാരത്തിലേക്കെത്തുന്നത്! ഇതിലെ രസതന്ത്രവൈഭവം (alchemy of poetic imagination) ഗ്രഹിക്കാൻ ശ്രമിക്കയാണു ഞാൻ. ലിങ്കിൽച്ചെന്ന്, കവിത പാടിക്കേട്ടു, തമി ഴിലും ഹിന്ദിയിലുംകൂടി. എനിക്കിഷ്ടപ്പെട്ടത് മലയാളത്തിലെയാണ് . കവിതയ്ക് 75 മാർക്ക്, ആ ഗാനശില്പത്തിന് 95. The voice is great, the minimalistic music is masterly, and the rendering is superb--all unisonally conducing to to an ineffably profound mystical epiphany.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക