
സംവിധായകൻ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ചിത്രത്തിൽ ബിജു മേനോനും ജോജു ജോർജ്ജും വേറിട്ട വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. സിസ്റ്റത്തിനെതിരെ ഒരു സാധാരണക്കാരൻ നീങ്ങുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയമാണെന്നാണ് മനസ്സിലാക്കാനാകുന്നത്. ചിത്രം ജനുവരി 30-ന് തിയറ്ററുകളിൽ എത്തും.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‌വിൽ എൻറർടെയ്ൻമെൻറ്സാണ് ഡിസ്ട്രിബ്യൂഷൻ. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലതുവശത്തെ കള്ളൻ’.