
2025-ൽ പുറത്തിറങ്ങിയ 'ലൗയപ്പ' എന്ന ചിത്രത്തിന് ശേഷം ജുനൈദ് ഖാൻ നായകനായി എത്തുന്ന ‘ഏക് ദിൻ’ റിലീസിനൊരുങ്ങുന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ സായ് പല്ലവിയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്. സൂപ്പർഹിറ്റ് തായ് ചിത്രം 'വൺ ഡേ'യുടെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് ‘ഏക് ദിൻ'.
മനോഹരമായൊരു പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് 68 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ നൽകുന്നത്. സായ് പല്ലവി മീര എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുനിൽ പാണ്ഡെയാണ് 'ഏക് ദിൻ' സംവിധാനം ചെയ്യുന്നത്. മെയ് ഒന്നിന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.