Image

ചിലരുടെ ഉറക്കം കെടുത്തുന്ന ഹനുമാൻ (സന്തോഷ് പിള്ള)

Published on 16 January, 2026
ചിലരുടെ ഉറക്കം കെടുത്തുന്ന ഹനുമാൻ (സന്തോഷ് പിള്ള)

ഹനുമാൻറെ പ്രതിമ ടെക്സസിൽ  വേണ്ട എന്ന് അമേരിക്കയിലെ ചില രാഷ്ട്രീയക്കാർ മുറവിളി കൂട്ടാൻ ആരംഭിച്ചിട്ടുണ്ട്. 90 അടി ഉയരമുള്ള അമേരിക്കയിലെ മൂന്നാമത്തെ വലുപ്പമേറിയ ശില്പം സ്ഥാപിക്കുവാൻ എന്തിനാണ് അനുമതി കൊടുത്തത് എന്നൊക്കെ അവർ ചോദിക്കുന്നു.

അങ്ങനെ ഇപ്പോൾ വളരെ ചർച്ചാ വിഷയമായിരിക്കുന്ന ഹനുമാനെ ഒന്നുപോയി കണ്ടുകളയാം  എന്നു വിചാരിച്ച് ഹൂസ്റ്റണിലേക്ക് വണ്ടിതിരിച്ചു. ഷുഗർലാണ്ടിൽ എത്തിയപ്പോൾ,  ദൂരെ നിന്നുതന്നെ തലയുയർത്തി നിൽക്കുന്ന പ്രതിമ കണ്ണിൽപ്പെട്ടു. പക്ഷെ അടുക്കുംതോറും അതൊരു സ്ത്രീയുടെ പ്രതിമയാണ് എന്ന തിരിച്ചറിവുണ്ടായി.

അയ്യോ ഇനി നാട്ടിൽ നിന്നും ഇത്രയും ദൂരം ചാടിവന്നപ്പോൾ ആഞ്ജനേയൻ സ്ത്രീ ആയി മാറിയോ?

അതിനടുത്തെത്തിയപ്പോഴാണ് അമളി മനസ്സിലായത്. അതൊരു ബുദ്ധ ക്ഷേത്രത്തിനോടുചേർന്നുള്ള   മനോഹരമായ പൂന്തോട്ടത്തിൽ നിലയുറപ്പിച്ച

" ക്വാൻ ആം" എന്ന കാരുണ്യ ദേവതയുടെ പ്രതിമയാണെന്ന്. ഉയരം 72 അടി. അവിടെ നിന്നും തിരിഞ്ഞുനോക്കിയപ്പോൾ, അതാ നിൽക്കുന്ന 90 അടിക്കാരൻ ഹനുമാൻ.

ഹാവൂ സമാധാനമായി--- വായുപുത്രൻ ഒറ്റക്കല്ലല്ലോ. കൂട്ടിനായി വിയറ്റ്നാംകാരി കൂടെ ഉണ്ടല്ലോ.

ഹനുമാൻ സ്വാമി നിത്യബ്രഹ്മചാരിയായത് മറ്റൊരു ഭാഗ്യം.

പീഡന സാദ്ധ്യത ഒട്ടും തന്നെ ഇല്ല!.

ഹനുമാന്റെ പ്രതിമക്കടുത്തുചെന്നപ്പോൾ,

അയ്യോ ഇതത്ര വലിപ്പമൊന്നും ഇല്ലല്ലോ എന്നാണാദ്യം ചിന്തിച്ചത്.

ടെക്സസിലെ ഏറ്റവും ഉയരം കൂടിയ “ഫെറിസ് വീൽ” എന്ന ആകാശ തൊട്ടിക്ക് 212 അടി ഉയരമുണ്ടല്ലോ?

അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ, സ്റ്റാച്യു ഓഫ് ലിബർട്ടിക്ക് 151 അടിയും, രണ്ടാമത്തെ ഉയരക്കാരനായ പെഗാസസ് ആൻഡ് ഡ്രാഗൺ പ്രതിമക്ക് 110 അടിയും ആകുന്നു. ഉയരത്തിന്റെ കാര്യത്തിൽ മൂന്നാമനായി വന്നിരിക്കുകയാണ് വായുപുത്രൻ.

ചതുരത്തിലുള്ള ഒരു പൊയ്കയിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പിച്ചള നിറത്തിലുള്ള പീഠത്തിൽ മനോഹരമായ കൊത്തുപണികളും ചെയ്തിരിക്കുന്നു. പീഠം ആനകൾ താങ്ങിനിറുത്തുന്ന എന്ന രീതിയിലാണ് നിലകൊള്ളുന്നത്. നാല് മാനുകൾക്ക് ഒരുതലയും, അതേപോലെ മൂന്നുകുരങ്ങന്മാർക്ക് ഒരു തലയും പോലെയുള്ള ശില്പങ്ങളും പീഠത്തെ കൗതുകമുള്ളതാക്കുന്നു.

ഷുഗർലാൻഡ് സിറ്റിയിലേക്കുള്ള  ആകർഷണ കേന്ദ്രമായി മാറിയിട്ടുള്ള ശില്പത്തെ എന്തുകൊണ്ടായിരിക്കാം ചില അമേരിക്കക്കാർ എതിർക്കുന്നത്?

അമേരിക്കയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള വിഭാഗം (Median house hold income ) ഇന്ത്യക്കാരാണ്. ഇവിടെ ജനിച്ചുവളർന്ന വെളുത്ത വർഗ്ഗക്കാരേക്കാൾ കൂടുതലാണ് ഇന്ത്യക്കാരുടെ വരുമാനം. ടെക്സസ്സിലെ റിയൽ എസ്റ്റേറ്റുകളിലെല്ലാം തന്നെ ഇന്ത്യൻ വംശജരുടെ കടന്നുകയറ്റം വളരെ പ്രകടമാണ്. കൂടാതെ, അമേരിക്കയിൽ,  ഹോട്ടൽ ബിസിനസ്സ് കയ്യടക്കി വച്ചിരിക്കുന്നത് പട്ടേൽ വിഭാഗക്കാരാകുന്നു. തദ്ദേശികൾക്ക് അസൂയ ഉളവാക്കുന്ന തരത്തിൽ ഇന്ത്യൻ വംശജർ, അമേരിക്കയിൽ സാമ്പത്തിക പുരോഗതി കൈവരിച്ചുകഴിഞ്ഞു. രണ്ടാം തലമുറയാകട്ടെ വൈറ്റ് ഹൌസ്സ് വരെ ഉന്നം വക്കുന്നു.

കുടിയേറുന്ന സ്ഥലങ്ങളിൽ വേരുറപ്പിച്ചുകഴിഞ്ഞാൽ പിന്നെ,  പിറന്ന നാട്ടിലെ ആചാരങ്ങളും ആരാധനരീതികളുമെല്ലാം അവിടേക്ക് പറിച്ചുനടാൻ ശ്രമിക്കുക എന്ന ചിന്ത, വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാകുന്നു.

12ആം നൂറ്റാണ്ടിൽ, കമ്പോഡിയയിലെ അങ്കോർ വാറ്റിൽ 402 ഏക്കറിൽ നിർമിച്ച  ക്ഷേത്രമാണ് ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം. വലിപ്പത്തിൽ രണ്ടാം സ്ഥാനം. 2023 ൽ ന്യൂ ജേഴ്സിയിൽ 183 ഏക്കറിൽ നിർമിച്ച അക്ഷർ ധാം ക്ഷേത്രം ആകുന്നു ദൈവത്തിന് ഇത്രയും വലിയ വാസസ്ഥലം ആവശ്യമുണ്ടോ? പള്ളികൾ ആയാലും, അമ്പലങ്ങൾ ആയാലും അമേരിക്കകാരുടേതിനേക്കാൾ മുന്നിൽ നിൽക്കണം എന്ന വാശി എന്തിനാണ് ?

അടുത്ത സുഹൃത്തായ അമേരിക്കക്കാരൻ വെള്ളക്കാരൻ അഭിപ്രായപ്പെട്ടു,

" ഇന്ത്യൻ സമൂഹം കുറച്ചൊക്കെ ഒതുങ്ങിക്കൂടി ജീവിക്കാൻ ശ്രമിക്കണം, പ്രത്യേകിച്ചും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ. എന്തിനാണ് ഇത്രവലിയ ആരാധനാലയങ്ങൾ കെട്ടിപൊക്കുന്നത്?"

കഴിഞ്ഞ മാസം, മലയാളികൾ സംഘടിപ്പിച്ച കലാപരിപാടികളിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ, സ്മാർട്ട് വാച്ച് കയ്യിൽ കിടന്ന് ബഹളം വെക്കാൻ തുടങ്ങി. മെസ്സേജ് വായിച്ചപ്പോൾ, "വേഗം ഇവിടെ നിന്നും മാറിപോവുക, ഇനിയും ഉയർന്ന നിലയിലുള്ള ശബ്ദം ശ്രവിച്ചാൽ, ഇയർ ഡ്രം കേടായി പോകും" എന്നാണ് എഴുതികാണിക്കുന്നത്.. കുറേ മലയാളി യുവാക്കൾ, നാട്ടിൽനിന്നും കൊണ്ടുവന്ന ചെണ്ടയും, കൈമണിയും എല്ലാം വച്ച് വാശിക്ക് പെരുക്കുകയാണ്. അവിടുന്ന് രക്ഷപെട്ടു പോന്നപ്പോൾ, അല്പമകലെ  എഴുപതുവയസ്സ് തോന്നിക്കുന്ന ഒരു സായിപ്പ് രൂക്ഷമായി വാദ്യമേളക്കാരെ വീക്ഷിച്ചുകൊണ്ട് നിൽക്കുന്നു.

ഇൻഡ്യക്കാർക്കെതിരെയുള്ള കാറ്റും കോളും മാറുമെന്നു നമ്മൾക്ക് പ്രത്യാശിക്കാം, അതുവരെ, കരുതലോടെ, അയൽവാസികളെ ശല്യപ്പെടുത്താതെ, നമ്മൾക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകിയ ഈ നാട്ടിൽ സാഹോദര്യ മനോഭാവത്തോടെ നമ്മൾക്ക് ജീവിക്കാം.

ചിലരുടെ ഉറക്കം കെടുത്തുന്ന ഹനുമാൻ (സന്തോഷ് പിള്ള)
Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-16 18:51:18
to reader : - "ഹരേ രാമ ഹരേ കൃഷ്ണ" പ്രസ്ഥാനത്തിലേക്ക് ആളുകൾ അകൃഷ്‌ട്രരാകുന്നത് കേൾക്കാറുണ്ട്. പക്ഷേ ഒരു സംഘടിത മത മാറ്റ ശ്രമം ഇല്ലാ. കാരണം എല്ലാർക്കും എല്ലാം ഇവിടെ ഉണ്ട്. എന്തെങ്കിലും കുറവ് ഉണ്ടെങ്കിൽ സർക്കാർ agency -കൾ കണ്ണും തുറന്നു ജാഗരൂകാരായി ഇരിപ്പുണ്ട്. ഞാൻ അങ്ങനെ ഒരു agency / authority യിലാണ് ജോലി ചെയ്യുന്നത്. ഭാരതത്തിൽ അങ്ങനയല്ല സ്ഥിതി. ഒരു നേരത്തേ ആഹാരത്തിനോ കുടിവെള്ളത്തിനോ സ്വൽപ്പം എണ്ണയ്‌ക്കോ മരുന്നിനോ വ്യക്തികൾക്ക് വ്യക്തികളുടെ മുൻപിൽ കൈ നീട്ടേണ്ടിയ ഗതികേട് ഉണ്ടാകുന്നു. 47 മുതൽ മാറി മാറി പല കക്ഷികൾ ഭരിച്ചിട്ടും സ്ഥിതി ദയനീയമാണ്. അതിന്റെ ഏറ്റവും വലിയ തെളിവ് അല്ലേ ഞാനും താങ്കളും ഈ രാജ്യത്ത് ആയിരിക്കുന്നത്? ക്രിസ്തിയാനികൾ മതത്തിലേക്ക് ആളുകളെ ചേർക്കാൻ ഈ ദാരിദ്ര്യ അവസ്ഥ വളരെ കൗശലത്തിൽ ഉപയോഗിക്കുന്നുണ്ട്. അമ്മ തെരേസ അങ്ങനെ ആയിരുന്നുവല്ലോ. ആ ഒരു സ്ഥിതി വിശേഷം അവിടെ നില നിൽക്കുന്നുണ്ട്. പക്ഷേ ഈ അടുത്ത കാലത്തൊക്കെ നാം കാണുന്നതും കേൾക്കുന്നതും ഇന്ത്യ ഹിന്ദുക്കൾക്ക് എന്ന മത വെറിയുടെ മുദ്രാ വാക്യങ്ങൾ ആണ്. എന്തിന് പള്ളികൾ തകർക്കുന്നു, എന്തിന് പാസ്റ്റർമാരെ ഉപദ്രവിക്കുന്നു, xmas അലങ്കാരങ്ങൾ നശിപ്പിക്കുന്നു, കന്യാ സ്ത്രീകളെ കേസിൽ അകപ്പെടുത്തുന്നു, ഗ്രഹാം സ്റ്റൈൻസിന്റെയും കുഞ്ഞുങ്ങളുടെയും കാര്യം ആരും മറന്നിട്ടില്ലല്ലോ. മതമാറ്റം നിയമം മൂലം കൈകാര്യം ചെയ്യണം. പക്ഷേ അതല്ല, തീർത്തും അന്യമത വിരോധം തന്നെയാണ് ഇപ്പോൾ ഭാരതത്തിൽ നടക്കുന്നത്. അതിനു എത്രയും പെട്ടെന്ന് അറുതി വരുത്തണം. എന്താണോ ഭരണ ഘടനയിൽ പറഞ്ഞിരിക്കുന്നത് അത് എല്ലാവരും follow ചെയ്യണം. അത് സർക്കാർ enforce ചെയ്യണം. ഒരാളെ physically assault ചെയ്യുക വച്ച് പൊറുപ്പിക്കാൻ പാടില്ല. ജനസംഖ്യയുടെ പകുതിയോളം ഇന്നും പട്ടിണിയും കഴിയുന്ന ഒരു രാജ്യത്ത് സന്നദ്ധ സംഘടനകൾ ആളുകളെ സഹായിക്കുന്നത് സ്വഭാവീകം. ചിലപ്പോൾ മതമാറ്റം നടക്കും, സ്വയമായും അല്ലാതെയും. പക്ഷേ അതിനു മറുപടി പീഡനം അല്ല, അല്ല അല്ല. Thanks reader. Rejice ജോൺ
Haridas Thankappan 2026-01-16 09:44:36
A truly necessary reminder to our community. Great article by Sri Santhosh Pillai
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-16 10:42:59
പിള്ളേച്ചാ, വടക്കേ ഭാരതത്തിലെ ഏതെങ്കിലും ഒരു സ്ഥലത്ത്, തൊണ്ണൂറ് അടി പോയിട്ട് ഒരു 9 അടി പൊക്കത്തിൽ ഏതെങ്കിലും ഒരു ക്രിസ്ത്യൻ പ്രതിമ പൊക്കിയാൽ എന്തായിരിക്കും അവസ്ഥ?? ഊഹിക്കാൻ പറ്റുമോ? എന്തിനേറെ, ക്രിസ്മസ് കാലത്ത് ഒരു പുൽക്കൂട് ഒരുക്കാൻ ക്രിസ്തിയാനിക്ക് ഇന്ത്യയിൽ സ്വാതന്ത്ര്യം കൊടുക്കുമോ പിള്ളേച്ചാ നിങ്ങൾ ഹൈന്ദവർ???? ഒരു താൽക്കാലിക പ്രതിമ ഉണ്ടാക്കിയാൽ പോലും നിങ്ങൾ ഹിന്ദുക്കൾ വച്ച് പൊറുപ്പിക്കുമോ??? നാണം, ഉളുപ്പ്, ലജ്ജ, ഉണ്ടോ പിള്ളേച്ചാ??? നല്ല തൊലിക്കട്ടി തന്നേ... ഏതു നൂറ്റാണ്ടിലാണ് ഹൈന്ദവരേ നിങ്ങൾ???? ഭാരതത്തിൽ ഒരു ഗതിയും ഇല്ലാതെ , പട്ടിണിയും പരിവട്ടവുമായി ,ഇവിടെ അമേരിക്കയിൽ ആരും ക്ഷണിക്കാതെ വലിഞ്ഞു കേറി വന്നിട്ട് ,എണക്കത്തിൽ പരിപാടി അങ്ങ് നിർത്തിയേര് കേട്ടോ?? എല്ലാ ഹൈന്ദവരും കേൾക്കുന്നുണ്ടല്ലോ അല്ലേ??? ആ ശശികല അധ്യാപികയെ അമേരിക്കയിൽ ഒരു മൂന്നു മാസത്തെ visiting -നു ആർക്കെങ്കിലും ഒന്ന് കൊണ്ട് വരരുതോ??? Rejice ജോൺ
Josecheripuram 2026-01-16 13:24:46
It’s a reality that there is resentments against Minorities and it’s increasing day by day, keep a low profile and let others live as well?
കോരസൺ 2026-01-16 13:43:52
ക്ര്യത്യമായ ചൂണ്ടിക്കാണിക്കൽ. ബ്രൗൺ നിറക്കാരോടുള്ള ഭീഷണി കൂടിവരുന്നു എന്നത് തിരിച്ചറിയണം. നമ്മുടെ കുട്ടികൾ ഇവിടെ ജീവിക്കേണ്ടതാണ്.
Nainaan Mathullah 2026-01-16 15:12:33
Yes, I agree. Best policy is to live and let others also live. ' കഷത്തിൽ ഇരിക്കുന്നത് പോകുകയും അരുത്, ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം' Both will not work. It is trying to get too smart. It is selfishness. God will not let that happen in the long run. It can boomerang.
reader 2026-01-16 16:09:32
Rejice one thing all should understand that in USA any hindu oty trying to convert any christan to hindu. but what is happening in north india.. pastors from kerala are trying to convert all tribal, poor people to christanity. Rejice please go to the northeastern border of india and stay there for a month then u can see what is happening there.
convert 2026-01-16 22:43:00
It is not conversion. They are only sharing Christian mercy and compassion to the downtrodden and it needs to be appreciated.
Vayanakkaran 2026-01-17 02:27:38
ശ്രീ സന്തോഷ് പിള്ള വളരെ അഭിമാനത്തോടെ ഈ പ്രതിമ സൃഷ്ടിയെ കാണുന്നതു കൊണ്ടാണല്ലോ അത് കാണാനായി ഷുഗർലാൻഡ് വരെ പോയത്. വളരെ നല്ലത്! ഈ നാട്ടിൽ അതിനെ എതിർക്കുന്നവരെ ജയിലിൽ അടയ്ക്കാൻ നിയമനടപടി സ്വീകരിക്കണം. കാരണം ഈ നാട്ടിൽ നമുക്ക് അതിന് അനുമതിയുണ്ട്. ന്യൂജേഴ്സിയിലെ അക്ഷർധാം പോലെ വലിയ വലിയ ക്ഷേത്രങ്ങൾ നമ്മൾ പണിയണം. നമ്മുടെ അടുത്ത തലമുറ അതുകണ്ടു പുളകമണിയട്ടെ! ഒപ്പംതന്നെ നമ്മുടെ നാട്ടിൽ, ഇന്ത്യയിൽ ഈയിടെ ക്രിസ്ത്യാനികൾ ചെറിയ പള്ളി വയ്ക്കുകയും ക്രിസ്തുമസ് ആഘോഷങ്ങൾ പലയിടത്തും നടത്തുകയുമൊക്കെ ചെയ്യുന്നത് നമ്മൾ കണ്ടു. അതിനെയൊക്കെ എതിർക്കണം. അവന്മാർക്കിട്ട് അടി കൊടുക്കണം. അതിനു നമ്മുടെ ഭരണകർത്താക്കൾ നമ്മോടൊപ്പം നിൽക്കും. അവന്മാർക്കിട്ടു പണി കൊടുക്കുന്ന ബജ്‌രംഗ്‌ദൾ വിഎച് പി അംഗങ്ങൾക്ക് നമ്മൾ കുറച്ചു ഫണ്ട് അയച്ചുകൊടുത്തു സഹായിക്കേണ്ടത് അമേരിക്കയിലെ പണമുള്ള ഹിന്ദുക്കൾ എന്നതു കൊണ്ട് ചെയ്യേണ്ടതാണ്. കാരണം ഇന്ത്യ ഹിന്ദുക്കൾക്കുള്ളതാണ്. അവിടെ ഹിന്ദുക്കൾ മാത്രം മതി. ഇവിടെ നമുക്ക് കൂടുതൽ ക്ഷേത്രങ്ങൾ പണിയണം. നാട്ടിൽ നടക്കുന്ന അക്രമങ്ങളെ അപലപിച്ചു ലേഖനങ്ങൾ എഴുതുന്ന ചിലരെ കണ്ടു. ഏതായാലും ഇവിടെയുള്ള ഒരു ഹിന്ദു പോലും ആ ക്രിസ്ത്യാനികളെ തല്ലി ചതച്ചതിനെ അപലപിക്കാത്തത്‌ നന്നായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക