Image

ഓട്ടൻതുള്ളൽ (ദീപ ബിബീഷ് നായർ)

Published on 15 January, 2026
ഓട്ടൻതുള്ളൽ (ദീപ ബിബീഷ് നായർ)

ഉണ്ടുരചെയ്യാനിന്നൊരു കാര്യം
കണ്ടാലെങ്ങനെ മിണ്ടാതയ്യോ ?

നിങ്ങളറിഞ്ഞോ ?
നിങ്ങളറിഞ്ഞോ, മണ്ണും മലയും
പുണ്യംതന്നെന്നുര ചെയ്തൊരുവൻ

മണ്ണിലലിഞ്ഞു
മണ്ണിലലിഞ്ഞു
കണ്ണിൽപെട്ടില്ലൊരു പോലീസിന്നാചാരങ്ങളും

അവരവിടുണ്ടേ....... എവിടുണ്ടേ ?
അവരവിടുണ്ടേ തന്ത്രിയ്ക്കരികെ
മന്ത്രച്ചരടു മുറുക്കിയ പോലെ

കട്ടവനുണ്ടു കൊടുത്തൂ പങ്കായ്
കിട്ടിയമൊതലിനൊരംശം മേലേ

പൊട്ടന്മാരോ തിരിമറി ചെയ്കേ
കിട്ടിയ സ്വർണ്ണം ചെമ്പായല്ലോ

കണ്ടൂ പലതും കേരളനാട്ടിൽ
കഥകൾക്കില്ലാ പഞ്ഞവുമല്ലോ

പഴമൊഴി പലതും ഉണ്ടെന്നാലും
പറയാതെങ്ങനെ പോകാനിവിടെ ?

പറയും നേരമറിഞ്ഞില്ലെന്നാൽ
ചൊറിയും നേരമതറിയും പലതും

പെണ്ണു വിളിച്ചാൽ പോകാൻ നിന്നാൽ
പണികൾ പലവഴി കാണുന്നയ്യോ

കാടും മേടും കേറീ വികസനം
മോടികളേറെ കൂട്ടീടുമ്പോൾ

ആനവരുന്നൂ, പുലികൾ വരുന്നൂ
പന്നികൾ കൂട്ടത്തോടെ വരുന്നൂ

വാർത്തകൾ  പലതും മെനയാനായി
പാർക്കുന്നല്ലോ പലരും ലൈവായ്

ആകെ കലപില വാദം ഭാഷണം
ചാനൽച്ചർച്ചകളേറെ കേമം

ഞാനും ശരിയാ നീയും ശരിയാ
നമ്മളു രണ്ടും പണ്ടേ ശരിയാ

കാണുന്നവനോ ?
കാണുന്നവനോ ?
നാരായണ ജയ,നാരായണ ജയ
നാരായണ ജയ, നാരായണ ജയ

 

 

 

Join WhatsApp News
പ്രദീപ് കുമാർ പി. ബി. 2026-01-16 04:00:12
ഗംഭീരം, ദീപ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക