
ന്യൂ യോര്‍ക്ക് : നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫൊക്കാന (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക ) യുടെ ഇരുപത്തിരണ്ടാമത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ 2026 ഓഗസ്റ്റ് 6 മുതല്‍ 9 വരെ പെന്‍സില്‍വേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടന്‍സിലെ കല്‍ഹാരി റിസോര്‍ട്ടില്‍ നടക്കുമ്പോള്‍ കേരളാ ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ ക്ഷണം സ്വീകരിക്കയും പങ്കെടുക്കാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി രാജ് ഭവനില്‍ എത്തി ഗവര്‍ണ്ണരെ ക്ഷണിക്കുകയും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ പറ്റി വിവരിക്കുകയും ചെയ്തു. സജിമോന്‍ ആന്റണിയോടൊപ്പം മുന്‍ പ്രസിഡന്റ് മാധവന്‍ ബി നായര്‍ , കേരളാ കോര്‍ഡിനേറ്റര്‍ സുനില്‍ പാറക്കല്‍ എന്നിവരും പങ്കെടുത്തു.
ഫൊക്കാനയുടെ മെഡിക്കല്‍ കാര്‍ഡ് . പ്രിവിലേജ് കാര്‍ഡ് , ഫൊക്കാന ഹെല്‍ത്ത് ക്ലിനിക് , ഫൊക്കാന സിം കേരള സിം , ലഹരിക്കെതിരെ ഫൊക്കാന , ഫൊക്കാന ഹൗസിങ് പ്രൊജക്റ്റ്, തുടങിയ പദ്ധതികളെ പറ്റി ഗവര്‍ണറുമായി സംസാരിക്കുകയും ഗവര്‍ണര്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും , അമേരിക്കയിലെയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഈ ജനകീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.വിവിധ രാജ്യങ്ങളില്‍ നിന്നായും ,106 അംഗ സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം ആളുകളെയാണ് കണ്‍വെന്‍ഷനില്‍ പ്രീതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ വാട്ടര്‍ പാര്‍ക്കുകളില്‍ ഒന്നായ കല്‍ഹാരി റിസോര്‍ട്ടില്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ അരങ്ങേറുമ്പോള്‍ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാന്‍ ഒട്ടനേകം ആളുകള്‍ തയ്യാറെടുക്കുന്നുണ്ടെന്നതിന്റെ തെളിവായാണ് റിസോര്‍ട്ടിലെ റൂമുകള്‍ സോള്‍ഡ് ഔട്ട് ആയത് എന്ന് സജിമോന്‍ ആന്റണി കൂട്ടിച്ചേര്‍ത്തു. നിരവധി പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ കണ്‍വെന്‍ഷന്‍ അരങ്ങേറുന്നത്.
യുവജനോത്സവത്തിന്റെ ഗ്രാന്‍ഡ്ഫിനാലെ, പ്രൗഢഗംഭീരമായ അവാര്‍ഡ് നൈറ്റ്, സ്റ്റേജ് ഷോകള്‍, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍, ഫാഷന്‍ ഷോകള്‍ , ബിസിനസ് മീറ്റ്, മീഡിയ സെമിനാര്‍, നേഴ്സസ് സെമിനാര്‍, വിമന്‍സ് ഫോറം പ്രോഗാമുകള്‍ , സാഹിത്യ പുരസ്‌ക്കാരം, മീഡിയ സെമിനാറുകള്‍ തുടങ്ങി നാലു ദിവസത്തെ കണ്‍വെന്‍ഷന്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.