
പ്രവർത്തി എന്നാണർത്ഥം....
ഒരുവൻ എന്താണ് എന്ന്
മനസിലാവുന്നത് അവന്റെ
പ്രവർത്തിയിൽ ആണ്.
ഒളിഞ്ഞും തെളിഞ്ഞും ജീവിക്കുന്ന
മനുഷ്യൻ പ്രസംഗിക്കാൻ മിടുക്കനും
പ്രവർത്തിയിൽ പരാജിതനും ആവുന്നു.
ആരും അറിയില്ലെന്ന് കരുതുന്ന
ദുഷ്‌കർമ്മങ്ങൾ അങ്ങാടി പാട്ടാകുമ്പോൾ
അനുഭവിക്കുന്ന വേദനയുടെ പേരാണ് കർമ്മ...
ചെയ്യുന്ന നന്മക്ക് തക്ക പ്രതിഫലം
കിട്ടുന്നതിനും പേരിട്ടിരിക്കുന്നത് കർമ്മ...
ഈശ്വര വാദി ആയാലും നിരിശ്വര വാദി ആയാലും
ചെയ്യുന്ന കർമ്മത്തിന്
തക്കത് അനുഭവിക്കാതെ
ജീവിതത്തിന് അവസാനമില്ല....
കർമ്മ...
അത് നിന്നിലും എന്നിലും ഉണ്ട്...