Image

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

Published on 13 January, 2026
ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത് പ്രവർത്തിച്ചു വരുന്ന ജൊൺ കെ ജോർജ്‌നെ (ബിജു) മലയാളി അസോസിയേഷൻ ഓഫ് ലോങ്ങ് ഐലൻഡ് (MALI) ന്യൂ യോർക് മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൻഡോസ് ചെയ്‌തതായി പ്രസിഡന്റ് ജെയിംസ് മാത്യു അറിയിച്ചു. ഫൊക്കാന മെട്രോ റെജിയൻ ട്രഷറർ ആയും ജോയിന്റ് സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുള്ള ജോൺ കെ ജോർജ്. ഫീലിപ്പോസ് ഫിലിപ്പ് നയിക്കുന്ന ഇന്റഗ്രിറ്റി പാനലിൽ നിന്നാണ് മത്സരിക്കുന്നത്.

ന്യൂയോർക്കിലെ ഏറ്റവും പഴക്കം ചെന്ന സംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് കമ്മറ്റി മെമ്പർ, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇദ്ദേഹം ന്യൂയോർക്കിലെ തന്നെ പഴക്കം ചെന്ന മറ്റൊരു സംഘടനയായ ഇന്ത്യ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റായിയും ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ആയും പ്രവർത്തിച്ച് നിലവിലും ഈ സംഘടനയുടെ ബോർഡ് ട്രസ്റ്റി മെമ്പറായി തുടരുന്നു.

കലാ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്‌മയായ ആർട്ട് ലൗവേഴ്‌സ് ഓഫ് അമേരിക്കയുടെ (ALA) ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം നിലവിൽ ചലഞ്ചേഴ്‌സ് ബോട്ട് ക്ലബ് ട്രഷറർ, കുറവലങ്ങാട് അസോസിയേഷൻ ഓഫ് ന്യൂ യോർക് (KANY) എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ജോൺ കെ. ജോർജിന്റെ  പ്രവർത്തനങ്ങൾ   ഫൊക്കാനക്ക്  മുതൽക്കൂട്ടാകുമെന്ന്  ടീം ഇന്റഗ്രിറ്റി പാനലിലെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്,   സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി, ലിൻഡോ  ജോളി  (എക്സിക്യു്റ്റിവ് വൈസ് പ്രസിഡന്റ്) ,   ജോസി കാരക്കാട്ട് (വൈസ് പ്രസിഡന്റ്),  സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുക്കുട്ടൻ പിള്ള (അസോ.  ട്രഷറർ),  അജു ഉമ്മൻ (അഡീ. അസോ. സെക്രട്ടറി),  ഗ്രേസ് ജോസഫ് (അഡീ. അസോ. ട്രഷറർ), ഷൈനി രാജു (വിമൻസ് ഫോറം ചെയർ) എന്നിവർ ചൂണ്ടിക്കാട്ടി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക