
അയാൾ പ്രാർത്ഥനാലയത്തിലേക്ക് വരുമ്പോൾ ഒരു ജോഡി ചെരുപ്പ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്
അയാൾ പ്രാർത്ഥനാലയത്തിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ ഒരുപാട് ജോഡി ചെരുപ്പുകൾ അവിടെയുണ്ടായിരുന്നു
തൻറെ ചെരുപ്പിനായി അയാൾ ചുറ്റുപാടും കണ്ണോടിച്ചു അതിൽ അയാളുടെ ചെരുപ്പ് മാത്രം ഉണ്ടായിരുന്നില്ല
ഇത്ര സമയത്തിനുള്ളിൽ ആരാണ് തൻറെ ചെരുപ്പ് എടുത്തുകൊണ്ടുപോയത് മാലാഖയോ പിശാചോ മോഷ്ടാവോ
ഉത്തരം കിട്ടാത്ത ഒരു ചോദ്യവുമായി അയാൾ പുറത്തേക്ക് നഗ്നപാദനായി നടന്നുപോയി.....