Image

ഇരുളിനപ്പുറം ഒരു വെളിച്ചം (കവിത: രാജീവൻ കാഞ്ഞങ്ങാട്)

Published on 12 January, 2026
ഇരുളിനപ്പുറം ഒരു വെളിച്ചം (കവിത: രാജീവൻ കാഞ്ഞങ്ങാട്)

സ്നേഹപ്രദീപമാം ചൈതന്യമേ
ലോകപ്രകാശമായ് വന്നുദിക്കൂ
ഇരുളിന്റെ മതിൽ തകർന്നുവീഴാൻ
മനസ്സുകൾക്ക് വഴികാട്ടിയാകൂ
ഭീതിയുടെ നിഴൽ നീളുന്നിടത്ത്
വിശ്വാസത്തിന്റെ വിത്തുവിതറി
നിശ്ശബ്ദ വേദന പുഞ്ചിരിയാക്കാൻ
കരുണയുടെ കൈ നീട്ടി നിൽക്കൂ
പകയുടെ മുള്ളിൽ മുറിഞ്ഞ വഴികൾ
പൂക്കളാൽ വീണ്ടും നിറയാൻ
മനുഷ്യന്റെ ഉള്ളിൽ മനുഷ്യനെ
സ്നേഹമായി ഉണർത്തിക്കൊള്ളൂ
കണ്ണീരിന്റെ ഉപ്പു കടലിൽ
പ്രതീക്ഷയുടെ തീരം വരയ്ക്കൂ
നാളെയുടെ നെഞ്ചിൽ സൂര്യനായി
നിത്യവെളിച്ചം നീയാകൂ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക