Image

സഭയ്ക്കുള്ളില്‍ താന്‍ നേരിട്ട കടുത്ത അവഗണനയെക്കുറിച്ച് തുറന്നടിച്ച് സിസ്റ്റര്‍ റോണിറ്റ് (ജെറി പൂവക്കാല)

Published on 11 January, 2026
സഭയ്ക്കുള്ളില്‍ താന്‍ നേരിട്ട കടുത്ത അവഗണനയെക്കുറിച്ച് തുറന്നടിച്ച്  സിസ്റ്റര്‍ റോണിറ്റ് (ജെറി പൂവക്കാല)

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസിൽ അതിജീവിതയായ സിസ്റ്റർ റാണിറ്റ് ആദ്യമായി തന്റെ മുഖം വെളിപ്പെടുത്തിക്കൊണ്ട് ഏഷ്യാനെറ്റ്‌ ന്യൂസിൽ രംഗത്തെത്തിയിരിക്കുന്നു. സഭയ്ക്കുള്ളിൽ താൻ നേരിട്ട കടുത്ത അവഗണനയെക്കുറിച്ചും നീതിക്കായുള്ള പോരാട്ടത്തെക്കുറിച്ചും സിസ്റ്റർ തുറന്നുപറഞ്ഞ പ്രധാന കാര്യങ്ങൾ ഇവയാണ്:

സഭയുടെ മൗനവും തെരുവിലെ പോരാട്ടവും

• സഭയുടെ വീഴ്ച: താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പലതവണ സഭയ്ക്കുള്ളിൽ പരാതിപ്പെട്ടതാണ്. എന്നാൽ സഭ പാലിച്ച നിശബ്ദതയും കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാടുമാണ് തങ്ങളെ തെരുവിലിറങ്ങി സമരം ചെയ്യാൻ നിർബന്ധിതരാക്കിയത്.
• വ്യാജ ആരോപണങ്ങൾ: ഫ്രാങ്കോ തനിക്ക് പണം നൽകി എന്ന പ്രചാരണം തികച്ചും അസത്യമാണ്. തന്നെ വധിക്കാൻ ശ്രമിക്കുന്നു എന്ന് കാണിച്ച് ബിഷപ്പ് എസ്.പിക്ക് പരാതി നൽകി തങ്ങളെ വേട്ടയാടുകയായിരുന്നു.

സഭയ്ക്കുള്ളിലെ സമ്മർദ്ദങ്ങൾ

• കന്യാസ്ത്രീകളുടെ അവസ്ഥ: സഭയ്ക്കുള്ളിൽ ഒരു കന്യാസ്ത്രീക്ക് "വിശുദ്ധി" എന്നത് ചരിത്രപരമായ ഒന്നാണ്. അത് നഷ്ടപ്പെട്ടാൽ സഭയിൽ നിന്ന് പുറത്താക്കപ്പെടും. മഠം വിട്ടുപോയാൽ അത് കുടുംബത്തിന് വലിയ നാണക്കേടായിട്ടാണ് സമൂഹം കാണുന്നത്. അതിനാൽ അകത്ത് എന്ത് ക്രൂരത നടന്നാലും എല്ലാം സഹിച്ചു കഴിയണം എന്ന അവസ്ഥയാണുള്ളത്.
• സാമ്പത്തിക ഉപരോധം: കഴിഞ്ഞ മൂന്ന് വർഷമായി തങ്ങൾക്ക് ജീവിതച്ചെലവിനുള്ള പണം പോലും സഭ നൽകുന്നില്ല. കൈകാലുകൾ കെട്ടിയിട്ട അവസ്ഥയിലാണ് തങ്ങൾ അവിടെ കഴിയുന്നത്. പലരും സമ്മർദ്ദം താങ്ങാനാവാതെ സഭ വിട്ടുപോയി.

കോടതി വിധിയും മാനസിക തളർച്ചയും

• വിധി നൽകിയ ആഘാതം: കോടതി വിധി വന്നപ്പോൾ 'കുറ്റവിമുക്തൻ' എന്ന് ആദ്യം കേട്ടപ്പോൾ തകർന്നുപോയി. പിന്നീട് 'വെറുതെ വിട്ടു' എന്ന തിരുത്ത് വന്നപ്പോഴും ആ ആഘാതം മാറിയില്ല. അത്രമേൽ നീതി നിഷേധിക്കപ്പെട്ട അനുഭവമാണ് ഉണ്ടായത്.
"എന്നെപ്പോലെ സഭയ്ക്കുള്ളിൽ അനുഭവിക്കുന്ന ഒരുപാട് പേരുടെ വേദന എനിക്കറിയാം. ആ സത്യങ്ങൾ പുറംലോകം അറിയണം." - അതിജീവിത

ഇനിയും  പുതിയ പോരാട്ടത്തിന്  ഒരുങ്ങുകയാണ്.  നാല് വർഷമായിട്ടും അവർക്കു ഒരു സ്പെഷ്യൽ പ്രോസീക്യൂട്ടറിനെ നൽകിയിട്ടില്ല.  ഫ്രാങ്കോ ഇപ്പോഴും ബിഷപ്പ് ആണ്.  ഫ്രാങ്കോ പീഡിപ്പിചതിനേക്കാൾ  കൊടിയ പീഡനമാണ് അവർ തുറന്നു പറഞ്ഞപ്പോൾ അവർക്കു ഉണ്ടായത്. ഒരു 10 രൂപ കിട്ടണമെങ്കിൽ അച്ഛന്റെ മുൻപിൽ ചെന്ന് കാലു പിടിക്കേണ്ടിയ അവസ്‌ഥ.
ബൈബിൾ വചനങ്ങൾ പ്രാഘോഷിക്കുന്നവരാണല്ലോ ഇവരൊക്കെ . സഹജീവികളെ വിശന്നു അടുത്ത മുറിയിൽ ഉണ്ട് എന്ന് കണ്ടിട്ട് പ്രഘോഷിക്കുന്നവർ.  ഇപ്പോൾ
ഈ സ്ത്രീകൾ തയ്യൽ പഠിച്ചു മുന്നോട്ടു പോകുന്നു.  കുറച്ചു കോഴിയെയും വളർത്തുന്നു.

ഇതായിരുന്നു ഏഷ്യാനെറ്റിൽ വിനു ജോണിനോട് അവർ തുറന്നു പറഞ്ഞത്

സഭയോട് എനിക്ക് പറയാനുള്ളത് കോടതി ഈ കേസ് അവസാനിപ്പിച്ചെങ്കിലും അവരോട് അല്പം മനുഷ്യത്വം കാണിക്കണം - അവർക്കു ഭക്ഷണം കൊടുക്കൂ.  അവരെ പട്ടിണിക്കിടാതെ അവർക്കു ജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ നൽകുക.  അവരും കുപ്പായം ഇട്ടു പോയില്ലേ 
NB: ഒരു സിസ്റ്ററും ഒരു ബിഷോപ്പും തെറ്റുകാരായാൽ സഭ മുഴുവൻ അങ്ങെനെയാണെന്ന വാദം എനിക്കില്ല 
നിങ്ങളുടെ സഹോദരൻ  
-ജെറി പൂവക്കാല

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-11 14:08:44
മാനവരാശിക്കു തന്നെ ഏറ്റവും ദോഷം ചെയ്യുന്ന, ഏറ്റവും മാനവ വിരുദ്ധമായ കന്യാസ്ത്രീ പട്ടം എന്ന സ്ത്രീ വിരുദ്ധ ദുരാചാരം ,നിയമം മൂലം നിർത്തലാക്കാൻ ഭൂലോകം മൊത്തം ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഒരു നിമിഷം പാഴാക്കിക്കൂടാ.... കത്തോലിക്കാ സഭയെ ഇത്തരത്തിൽ പ്രവർത്തിക്കാൻ അനുവദിച്ചുകൂടാ. ഏതു വചനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്ത്രീയെ ചാക്കിലിട്ടു മൂടാൻ സഭ കൂട്ടു നിൽക്കുന്നത്??? ദരിദ്ര സ്ത്രീകൾ പെട്ടു പോകുന്നു.....ഫെമിനിച്ചികൾക്ക് ഒന്നും മിണ്ടണ്ടേ, കുലസ്ത്രീകൾക്ക് വായിൽ നീണ്ട പഴമാണോ???? മറ്റൊരു ചോദ്യം, ഈ കന്യാസ്ത്രീകൾ എന്തുകൊണ്ട് മഠത്തിൽ നിന്നും രാജി വയ്ക്കുന്നില്ലാ ??? പിന്നേയും പിന്നേയും അവിടെ ചുറ്റി പ്പറ്റി നിന്ന് മോങ്ങുന്നത് എന്തിനാണ്. ഈ കോമാളി വസ്ത്രം ഇട്ട് പൊതുവിൽ ഇറങ്ങി നടക്കാൻ നിങ്ങള്ക്ക് ഉളുപ്പില്ലേ??? പിന്നെ പീഡനത്തിന്റെ വിഷയം, - അതു പറയാതിരിക്കുകയാണ് ഭേദം. പറഞ്ഞ് തുടങ്ങിയാൽ എല്ലാവരും ഒരു പോലെ നാറും. അമ്പു കൊള്ളാത്തവരാരുമില്ല കുരുക്കളിൽ. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക