തൃശൂര്‍: വടക്കാഞ്ചേരിയില അവസാന നിമിഷം ജയിച്ചുകയറി അനില്‍ അക്കര യു.ഡി.എഫിന് തൃശൂര്‍ ജില്ലയില്‍ പ്രതീക്ഷ നല്‍കി. മേരി തോമസിമനാട് മൂന്ന് വോട്ടിന് മാത്രമായിരുന്നു അനിലിന്റെ ലീഡ്. കേടായ ഒരു മെഷീനിലെ വോട്ട് രേഖപ്പെടുത്തിയിരുന്ന ചിപ്പ് ഇലക്ഷന്‍ കമ്മീഷന്റെ അനുമതിയോടെ മറ്റൊരു സംവിധാനത്തിലേക്ക് മാറ്റുകയായിരുന്നു. മെഷീനിലെ 906 വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ അനില്‍ ലീഡ് 43 ആയി ഉയര്‍ത്തി.