
നമ്മുടെ ചിന്തകളിൽ, ആത്മീയതയിൽ, ഇവ മൂന്നും നിലനിൽക്കുന്നു എങ്കിലും, നമ്മുടെ പച്ചയായ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്നത് ഭൂമി ആണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്കു അനുഭവവേദ്യമാകുന്നത് "ഭൂമി"യും, അതിനെ ഉൾകൊള്ളുന്ന പ്രപഞ്ചത്തെ പ്പറ്റിയുള്ള മിതമായ അറിവുകളും മാത്രം. നമുക്ക് ചിന്തിക്കാനും അനുഭവിക്കാനും സാധിക്കുന്നത് , നമുക്ക് ജീവനുള്ളത് കൊണ്ടാണ്, നാം നിലനിൽക്കുന്നത് (existing) നമുക്ക് ജീവനുള്ളത് , ശരീരം പ്രവർത്തിച്ചു കൊണ്ട് ഇരിക്കുന്നതിൽ അത്രേ സകല ചരാചാരങ്ങളെയും, പ്രപഞ്ചത്തെയും അതിന്റെയൊക്കെ ആവിര്ഭാവത്തെയും പറ്റി ചിന്തിക്കാം.
എന്തിനും ഏതിനും ഒരു കാരണമുണ്ട്. പ്രപഞ്ച സൃഷ്ടിക്കു കാരണം, "ബിഗ് ബാംഗ്" ആണെന്ന് ശാസ്ത്രം പറയുന്നു. അതിനും ഒരു കാരണഭൂതന്റെ ശക്തി പ്രവർത്തിച്ചിട്ടുണ്ട്. ആ ശക്തിയെ നാം 'ഈശ്വരൻ അഥവാ ദൈവം' എന്ന് വിളിക്കുന്നു. എല്ലാ സൃഷ്ടി കർത്താക്കളും, മനുക്ഷ്യൻ ഉൾപ്പെടെ, തങ്ങളുടെ സൃഷ്ടി നിലനിന്നു പോകണമെന്നും, മനോഹരമായിരിക്കണമെന്നും, എപ്പോഴും ആഗ്രഹിക്കുന്നു. സൃഷ്ടിച്ചു ലോകത്തിൽ ആക്കിയിരിക്കുന്ന എല്ലാ ചരാചരങ്ങൾക്കും, സൃഷ്ടാവിനോട് ഒരു വലിയ കടപ്പാടുണ്ട്; സൃഷ്ടാവിന്റെ പരമോദ്ദേശ്യം അഥവാ ആഗ്രഹം സഫലീകൃത മാക്കുക. സൃഷ്ടാവിന്റെ ആസൂത്രണം നാം അംഗീകരിക്കുകയും, എല്ലാ ജീവജാലങ്ങളോടും സ്നേഹവും, കരുതലും കരുണയും കാണിക്കുകയും ചെയ്യണം. "സ്നേഹമാണഖില സാര മൂഴിയിൽ...", എങ്കിലേ , "ലോകോ സമസ്താഃ , സുഖിനോ ഭവന്തു.." (സമസ്ത ലോകവും സുഖമായിരിക്കട്ടെ) എന്ന പ്രാർത്ഥനാ മന്ത്രം അർത്ഥ പൂർണ്ണ മാകുകയുള്ളു. അത് തന്നെ ആണ് എല്ലാ സൃഷ്ടിതാ ക്കളുടെയും -മാതാപിതാക്കളുടെയും- ആഗ്രഹം. അത് തങ്ങളുടെ ജീവിതം കൊണ്ട് യാഥാർഥ്യം ആക്കുകയാണ്, സൃഷ്ടിക്ക പ്പെട്ടവരുടെ ചുമതല, അഥവാ സൃഷ്ടികർത്താവി നോടുള്ള കടപ്പാട്. നമ്മുടെ ധാർമ്മീകത. ജീവിതത്തിൽ, അതിനു അനുരൂപമല്ലാത്ത പ്രവർത്തനങ്ങളും, ചിന്തകളും, സൃഷ്ടാവിനോടുള്ള വഞ്ചനയാണ്, തിന്മയാണ്, പാപമാണ്.
സ്വാര്ഥതയിൽ അധിഷ്ഠിതമായി നമ്മൾ പലപ്പോഴും നന്മ പ്രവർത്തികൾ ചെയ്യുന്നു. 'നരകം' ഭയന്ന് തിന്മ ചെയ്യുന്നില്ല. മനസ്സും പ്രവർത്തികളും "സത്യത്തിൽ "അധിഷ്ഠിതമാക്കേണ്ടത് പ്രഥമവും അത്യന്താപേക്ഷിതവും ആകുന്നു. ആദ്യം... 'സത്യം' നിങ്ങളെ സ്വാതന്ത്രരാക്കട്ടെ .... . നാമും മറ്റു ചരാ ചര ങ്ങളുമായുള്ള ബന്ധം സൃഷ്ടിതാവിന്റെ ബന്ധത്തോട് ചേർന്ന് നിൽക്കണം. ബന്ധങ്ങളെ എല്ലാം തച്ചുടച്ച നിയമാവലികളുമായി, തങ്ങളുടെ ലാഭത്തിനു, മനുക്ഷ്യരെ എല്ലാം, വിഭാഗീയതയിലേക്കു നടത്താനുള്ള ശ്രെമം എന്നും നടക്കുന്നു. ഇതിനെ എല്ലാം തെറ്റ് തിരുത്തി, തങ്ങളുടെ ജീവിതം കൊണ്ട് കാണിച്ചു തരാൻ, യേശു ക്രിസ്തുവും മറ്റും തങ്ങളുടെ ജീവനെ തന്നെ വിലയായി നൽകി. എന്നാൽ മതാന്ധത ഉപയോഗ പ്രദം എന്ന് കണ്ടവർ , " "ദിവ്യോന്മത്തെ" നേതൃത്വത്തിലും വിപുലീകരണത്തിലും ഉപയോഗിച്ചു. വീണ്ടും വ്യാഖ്യാനവും ആവിഷ്കരണവും വ്യത്യസ്തമാക്കി മുന്നേറുന്നു. അതിനാൽ, മതാനുസാരികളാകാതെ, ദൈവാനുസാരികളായി ജീവിക്കാൻ, മനുക്ഷ്യന്റെ പൂർവ്വ കല ചരിത്രത്തിൽ കൂടികടന്നു ചെല്ലാം. നാം നമ്മുടെ ധാരണകളെ , പ്രത്യേകിച്ചും സംവത്സരങ്ങളായി വിശ്വസിച്ചു പോരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും വിചിന്തനം ചെയ്യുമ്പോൾ, അവയുടെ ആരംഭകാല ചരിത്രത്തിലേക്ക് കൂടി ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. ദൈവം തന്ന അനുഭവങ്ങളും അറിവുകളും ബുദ്ധിയും, വിശകലനത്തിനും നന്മ തിന്മകളെ തിരിച്ചറിയുന്നതിനും സഹായകമാകണം. നമ്മുടെ അറിവുകൾക്ക് പരിധികൾ ഉണ്ട്. എന്നാൽ ദൈവം എന്ന "ശക്തി " അപരിമേയനായി നിലകൊള്ളുന്നു. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകളും പരിമിതമാണ്.
സ്ഥിരവാസമില്ലാതെ നായാടി നടന്ന മനുക്ഷ്യൻ, കാലക്രെമേണ കൃഷിയിലും കന്നുകാലി വളർത്തലുമായി ഒരു കുടുംബ വ്യവസ്ഥയിലേക്കു ...ഗൃഹ വാസത്തിലേക്കു പ്രവേശിക്കുന്നു. പ്രകൃതി ശക്തികളുമായി മല്ലിട്ടു ജീവിച്ചവൻ, അവയിൽ പലതിന്റെയും വിനാശകരമായ ശക്തി കണ്ട്, ഭയപ്പെട്ടു... അവയിൽ പലതിനെയും ആരാധിച്ചു തുടങ്ങി. സമൂഹങ്ങളായി പലയിടത്തും ജീവിതം ആരംഭിച്ചപ്പോൾ, സൗഹാർദ്ദ്ങ്ങൾക്കൊപ്പം പൊതു നിയമങ്ങളും ധാരണകളും ആവശ്യമായി വന്നു. വളർച്ചയുടെ ഈ നന്മകളോടൊപ്പം വിരുദ്ധ ദിശകളിൽ ചിന്തിക്കുന്ന രണ്ടു തരം മനുക്ഷ്യർ രൂപപ്പെട്ടു. തങ്ങൾക്കും കുടുംബത്തിനും വേണ്ടി അദ്ധ്വാനിച്ചു ജീവിക്കാനാ ഗ്രഹിക്കുന്ന ബഹു ഭൂരിപക്ഷവും, എങ്ങനെയും പ്രമാണികളായി വാഴാനും, വിയർക്കാതെ അപ്പം തിന്നാനും, ആഗ്രഹിക്കുന്ന ഒരു ചെറിയ കൂട്ടവും. ക്രെമേണ വംശങ്ങളായും ഗോത്രങ്ങളായും ജീവിതം തുടർന്നപ്പോൾ, ഐതീഹ്യ കഥകളും, ഗോത്രകഥകളും പ്രചാരത്തിലെത്തി. പല മത ങ്ങളും ഉത്ഭവിച്ചു. തങ്ങളുടെ സുഗമമായ വാഴ്ചക്കും അഭിവൃദ്ധിക്കുമായി രാജാക്കന്മാർ മതങ്ങളെയും മത നേതാക്കന്മാരെയും പ്രോത്സാഹിപ്പിച്ചു. ഇതോടൊപ്പം കലയും സാഹിത്യവും വളർന്നു.
യുദ്ധങ്ങളും കവർച്ചകളും അടിമത്തവും ഒക്കെ ലോകമെമ്പാടും ഉയർന്നു വന്നു. കിഴക്ക് ദൈവീക ചിന്തകൾ ഉടലെടുത്തതോടെ, ചിന്തിക്കാനും പഠിക്കാനുമായി സന്ന്യാസവും മറ്റും ആരംഭിച്ചു. ബുദ്ധിയും ധാര്മീകതയും ഉയർന്നു വന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ കച്ചവടവും അതോടൊപ്പം രാജ്യ വിപുലീകരണവും അക്രമാസക്തിയും ഒക്കെ കൂടുതലായി ഉയർന്നുവന്നു. അതിനാൽ ഇരു കൂട്ടരുടേയും തത്വ സംഹിതകളിലും ഈ വ്യത്യാസം കാണാവുന്നതാണ്. ദൈവത്തെ പ്പറ്റിയുള്ള കാഴ്ചപ്പാടിലും ഈ വൈജാത്യം ദർശിക്കാവുന്നതാണ്.
മനുക്ഷ്യന്, ദൈവം വിവേകവും അറിവും തന്നിരിക്കുന്നതു, നാം യുക്തി ഉപയോഗിച്ച്, വിചിന്തനം ചെയ്തു തീരുമാനിക്കേ ണ്ടതിനാണ്. നമ്മുടെ തീരുമാനം തെറ്റായി പ്പോയി എന്ന് കണ്ടാൽ അതിനെ തിരുത്താനും നാം സന്മനസ്സു കാണിക്കേണം. എന്നാൽ, നമ്മുടെ അടിസ്ഥാന ബാദ്ധ്യ ത , നമ്മുടെ സൃഷ്ടാവിനോടെ ആണ്. കൃത്യമായി പറഞ്ഞാൽ സൃഷ്ടാവ് സൃഷ്‌ടിച്ച എല്ലാ ചരാചരങ്ങളെയും നാം കരുതുകയും സ്നേഹിക്കുകയും ചെയ്തു, പ്രപഞ്ചത്തെ സന്തോഷവും സമാധാനവും ഉള്ള ഇടമാക്കി മാറ്റണം. അപ്പോൾ അവിടം "സ്വർഗ്ഗം"ആവും, അല്ലെങ്കിൽ "നരകം" ആയി തീരും.