
ആ പ്രതിമകൾ
ഒരിക്കലും മരിക്കുന്നില്ല.
നമ്മൾ മരിച്ചാലും.
ഒരുമിച്ചിരിക്കുന്ന
വൃദ്ധദമ്പതികൾ
ഒരിക്കലും സംസാരിക്കാതെ
ഒപ്പം ഇരിക്കുന്നു.
അവർക്ക് മാത്രം
ഒന്നും അറിയില്ല
ഒന്നും പറയാനുമില്ല.
കാലം പോയെന്നും
ജീവിതം മാറിയെന്നും.
അങ്ങനെ
ഒന്നും മിണ്ടാതെ
ഒരു വീട്ടിൽ
ഉറങ്ങുന്നവരുമുണ്ട്…
ശ്വാസമുള്ള
പ്രതിമകൾ പോലെ.
നമ്മളുടെ
എല്ലാ ഇഷ്ടങ്ങളും
അങ്ങനെ തന്നെയാണ്.
നമ്മളറിയാതെ
പതുക്കെ
കടന്നുപോകുന്നു.
ഒരിക്കൽ
പ്രതിമകളെ പോലെ
നിശ്ചലമാകുന്നു.
Pic: With Prema in Carmel by the sea, California