Image

ഫൊക്കാന നാഷണൽ കമ്മിറ്റി മെംബർ സ്ഥാനത്തേക്ക് ബാബു തണ്ടശ്ശേരി ലീല മാരേട്ട് 'ടീം എംപവര്‍' പാനലില്‍ മത്സരിക്കുന്നു

Published on 10 January, 2026
ഫൊക്കാന നാഷണൽ കമ്മിറ്റി മെംബർ സ്ഥാനത്തേക്ക് ബാബു തണ്ടശ്ശേരി ലീല മാരേട്ട് 'ടീം എംപവര്‍' പാനലില്‍ മത്സരിക്കുന്നു

മാത്യു കുര്യൻ എന്ന ഔദ്യോഗിക നാമധേയത്തിൽ അറിയപ്പെടുന്ന ബാബു തണ്ടശ്ശേരി, 2026–2028 കാലയളവിനുള്ള ഫൊക്കാന നാഷണൽ കമ്മിറ്റി മെംബർ സ്ഥാനത്തേക്ക്, 'ടീം എംപവര്‍'– ലീല  മാരേട്ട് പാനലിന്റെ ഭാഗമായി മത്സരിക്കുന്നു. അദ്ദേഹം ഫ്ലോറിഡിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ഒരു സജീവ സാമൂഹ്യ പ്രവർത്തകനാണ്.

MAT (മലയാളി അസോസിയേഷൻ ഓഫ് ടാംപ) രൂപീകരണ കാലം മുതൽ സജീവ മെംബർ ആയിരുന്ന അദ്ദേഹം, സംഘടനയുടെ സ്ഥാപക മെംബർ, എക്സിക്യൂട്ടീവ് കമ്മിറ്റി, സീനിയർ ഫോറം, ട്രസ്റ്റി ബോർഡ് എന്നിവയിൽ വിവിധ നിലകളിൽ പ്രവർത്തിച്ച് ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇതിനൊപ്പം, ക്നാനായ കമ്മ്യൂണിറ്റി നാഷണൽ കൗൺസിൽ മെംബർ എന്ന നിലയിലും അദ്ദേഹം വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു.

ഫൊക്കാനയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഇരുപത് വർഷത്തിലേറെയായി നീണ്ടുനിൽക്കുന്നതാണ്. കഴിഞ്ഞ 20 വർഷങ്ങളായി ഫൊക്കാന കൺവെൻഷനുകളിൽ ഡെലിഗേറ്റ് ആയി തുടർച്ചയായി പങ്കെടുത്തുകൊണ്ട് സംഘടനയുടെ ദർശനത്തോടും പ്രവർത്തനങ്ങളോടും അടുപ്പം പുലർത്തിയിട്ടുണ്ട്.

ദീർഘകാല സംഘടനാ പരിചയവും സമൂഹ സേവനത്തിലെ സ്ഥിരതയും കൈവശമുള്ള ബാബു തണ്ടശ്ശേരി, Team Empower-ന്റെ ദർശനത്തോടൊപ്പം ഫൊക്കാനയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിവുള്ള സ്ഥാനാർത്ഥിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക