Image

സർപ്പം (കഥ: സുധീർ പണിക്കവീട്ടിൽ)

Published on 07 January, 2026
സർപ്പം  (കഥ: സുധീർ പണിക്കവീട്ടിൽ)

രാവിലെ വീട്ടിൽ അപ്രതീക്ഷിതമായി ചിലതെല്ലാം ചെയ്യേണ്ടിവന്നതിനാൽ പതിവ് ട്രെയിൻ വിട്ടുപോകുമെന്ന്  അയാൾ ഊഹിച്ചപ്പോലെ തന്നെ ഓടിയെത്തിയപ്പോൾ  ട്രെയിൻ വിട്ടുപോയിരുന്നു. മുബൈയിലെ യാത്രകൾ (commuting) വളരെ അസൗകര്യകരവും ബുദ്ധിമുട്ടും നിറഞ്ഞതാണ്. അത് നമ്മുടെ വീര്യവും ഉന്മേഷവും കെടുത്തിക്കളയും. എല്ലാവരും ഒരു ഒഴുക്കിൽ ഒഴുകിപ്പോകുന്നു. ജീവിതായോധനത്തിന്റെ ചക്രങ്ങൾ നിലക്കാതെ ചലിച്ചുകൊണ്ടിരിക്കുന്നു. ഇതൊക്കെ കാരണം വിട്ടുപോന്ന ഡൽഹി നഗരത്തെ  എപ്പോഴും മിസ്സ് ചെയ്തുകൊണ്ടിരുന്നു.

വീട്ടുകാർക്ക് സ്നേഹം കൂടിയാലും ഇങ്ങനെ ട്രെയിൻ തെറ്റി കാത്തിരിക്കേണ്ടിവരുമെന്നു ആശ്വസിച്ചുകൊണ്ട്  അയാൾ അന്നത്തെ ടൈംസ് ഓഫ് ഇന്ത്യ നിവർത്തി. അടുത്ത ട്രെയിൻ ലേറ്റ് ആയാൽ അന്നത്തെ ദിവസം കുളമാകും. ഒത്തിരി പ്രെസെന്റേഷൻസും മീറ്റിങ്ങുകളുമുണ്ട്. അയാൾ റിപ്പോർട്ട് ചെയ്യുന്ന കമ്പനി ഡയറക്ടർ മാർഗരറ്റ് ഡിസൂസ ഒരു മൊശടത്തിയാണ്. 
അധികം താമസിയാതെ അടുത്ത  ട്രെയിൻ വന്നു.. ഒന്നാം ക്ലാസ്സായതുകൊണ്ട് വലിയ തിരക്കില്ല. ഇവിടേക്ക് സ്ഥലം മാറി വന്നിട്ട് മൂന്നുമാസമായി എന്നിട്ടും നഗരം അപരിചിതമാണ്. കിട്ടിയ സീറ്റിൽ ഇരുന്നു. അടുത്തു ഒരു തൈകിഴവിയാണ്. പാതിവ്രത്യം നഷ്ടപെടുമെന്നു കരുതി അവർ ഒന്ന് അകന്നിരുന്നു. അത് നന്നായി. ബ്രീഫ്‌കേസ് തുറന്നു ഡിസൂസയെ സന്തോഷിപ്പിക്കാനുള്ള പേപ്പറുകൾ എടുക്കുമ്പോൾ കുറച്ച് ദൂരെ രണ്ടു പേര് സീറ്റുണ്ടായിട്ടും നിന്നുകൊണ്ടു സംസാരിക്കുന്നു.

അയാളെ കണ്ടപ്പോൾ സർപ്പക്കാടും, വച്ചാരാധനകളും, തുളസിത്തറയും ഒക്കെയുള്ള അമ്മവീട്ടിൽ കുട്ടിക്കാലത്തു ഒരു ഒഴിവുകാലം ചിലവഴിക്കാൻ പോയപ്പോൾ ഉണ്ടായ സംഭവം ഓർമ്മ വന്നു. സർപ്പകാടിന്റെ അടുത്തേക്ക് പോകരുതെന്ന് മുത്തശ്ശിയുടെ ശാസന ഉണ്ടായിട്ടും അവരുടെ കണ്ണുവെട്ടിച്ച് കുട്ടികൾ എല്ലാവരും  അവിടെ കളിച്ച് നടന്നു. തലേന്നാൾ മഴപെയ്തു  ഈറനായ മണ്ണ്. പെട്ടെന്ന് കിളികൾ കൂട്ടത്തോടെ ചിലച്ചു. പശു ദൂരെ നിന്ന് അമറി. കെട്ടിയിട്ട കുറ്റിക്ക് ചുറ്റും അത് പരിഭ്രമത്തോടെ വട്ടം ചുറ്റാൻ തുടങ്ങി. അപ്പോൾ അതാ ഒരു പാമ്പ്. പാമ്പ് വാലിൽ കുത്തി മനുഷ്യന്മാരെപോലെ എണീറ്റ് നിൽക്കുന്നു. കുട്ടികൾ എല്ലാവരും ഓടി. അന്ന് വാലും കുത്തിനിന്ന പാമ്പിന് ഒരു തലയും പാദങ്ങളും ഉണ്ടായാൽ എങ്ങനെയിരിക്കും അതെ പോലെ ഒരാൾ. പാമ്പ് ഉരഗവർഗ്ഗത്തിൽ പെടുന്നതുകൊണ്ട് അയാൾക്ക് ഉരകേഷ് എന്ന പേര് ചേരുമെന്ന് ചിന്തിച്ചു. ഉരകേഷിന്റെ അടുത്ത് ഒരു യുവതി നിൽപ്പുണ്ട്. പാമ്പിന്റെ തലയിലെ മാണിക്യം എന്ന് പറയുന്നപോലെ. വളരെ സുന്ദരി. പാമ്പ് അവളെ നിർദോഷമായി ചുറ്റിപ്പിടിച്ച് കിന്നാരങ്ങൾ പറയുന്നുണ്ട്. പാമ്പിനോട് വെറുപ്പ് തോന്നിയെങ്കിലും സുന്ദരിപ്പെണ്ണ് പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. പാമ്പ് അവളുടെ ആരായിരിക്കും? ഒരു പ്രയോജനവുമില്ലാത്ത കുശുമ്പ് മനസ്സിൽ കരി വിതറുമ്പോൾ വണ്ടി അടുത്ത സ്റ്റേഷനിൽ നിന്നു. കുറച്ചു യാത്രക്കാർ കയറി.

അവിടെനിന്നു കയറിയ അനന്തകൃഷ്ണൻ അടുത്ത് വന്ന ഉടനെ നിന്റെ സമയനിഷ്ഠയൊക്കെ മുംബൈയിൽ വന്നപ്പോൾ കളഞ്ഞോ. നീ ഇതിനു  മുന്നേയുള്ള ട്രെയിനിൽ പോകേണ്ട ആൾ അല്ലായിരുന്നോ? അത് രാവിലെ ഉഷയുടെ പ്രണയകലഹം . ഒരു കാര്യവുമില്ലാത്ത കാര്യം കാരണം വെറുതെ വൈകി പ്രണയകലഹം എന്ന് പറയുമ്പോൾ വിവരിച്ചു പറയെടാ.. രാവിലെ ഞാൻ സമയത്ത് തന്നെ ഇറങ്ങാൻ റെഡി ആയി. കുഞ്ഞിന് മുലകൊടുത്തിരുന്ന ഉഷ അവനോട് അച്ചന് ഒരു ഉമ്മ കൊടുക്കാൻ പറഞ്ഞു അച്ഛൻ ഓഫിസിൽ നിന്നും വരുമ്പോൾ തന്നാൽ മതി എന്ന് പറഞ്ഞു വാതിൽ തുറക്കുന്നതിനിടയിൽ അവൾ ഉണ്ണിക്കുട്ടനെ വിട്ടു അവൻ വന്നു കെട്ടിപ്പിടിച്ചപ്പോൾ പൊക്കി എടുക്കേണ്ടി വന്നു. അവൻ കവിളിലും ഷർട്ടിന്റെ കോളറിലുമൊക്കെ ഉമ്മ വച്ച്. കുടിച്ചിരുന്ന മുലപ്പാലും അവന്റെ തുപ്പലുമൊക്കെ കൂടെ കശുമാങ്ങ പിഴിഞ്ഞപോലെ ചാറു ഒലിപ്പിച്ചു  മുഖവും ഷർട്ടുമൊക്കെ മുലപ്പാൽ മണമാക്കി. ഒരു കണക്കിന് മുഖം കഴുകി. കോളറിൽ ചെറിയ ചെളിയുണ്ട്. ഉഷയുടെ അമേരിക്കയിലുള്ള സഹോദരൻ കൊടുത്തയച്ചിട്ടുള്ള ക്ളോറക്സ് ടിഷ്യു പേപ്പർ കൊണ്ട് അവൾ തന്നെ തുടച്ചു വൃത്തിയാക്കി. എന്നിട്ട് അവൾ പറഞ്ഞു കുട്ടികൾ ഉമ്മ വയ്ക്കുന്നത് ഇത്രയൊക്കെ വൃത്തിയാക്കാനില്ല. ഡീ പൊട്ടിക്കാളി ഷർട്ടിൽ എല്ലാം നിന്റെ മുലപ്പാലിന്റെ മണമാണ്. ആ മണം ഞാനെന്തിന്  ഓഫീസിലുള്ളവർക്ക് കൊണ്ട് കൊടുക്കുന്നു. എന്റെ ബ്രൂട്ടസ് കൊണ്ട് വാ എന്നിട്ട് നല്ലോണം സ്പ്രേ  ചെയ്യ്. അനന്തകൃഷ്ണൻ ഷർട്ട് മണപ്പിച്ചിട്ട് പറഞ്ഞു നല്ല സുഗന്ധമാണ്. ഗോവക്കാരി മാർഗരറ്റ് ഡിസൂസ ചിലപ്പോൾ നിനക്ക് ഒരു ഉമ്മ തന്നേക്കും.

അതിനിടയിൽ പാമ്പിനെ ശ്രദ്ധിച്ചപ്പോൾ പാമ്പ് ആ പെണ്ണിനെ അമിതമായി ലാളിച്ചുകൊണ്ടിരിക്കയാണ്. അനന്തകൃഷ്ണനോട് ചോദിച്ചു ഏതാടെ ആ പാമ്പ്? അവൻ അത്ഭുതത്തോടെ പാമ്പോ? ഓ സോറി .ദാ അങ്ങോട്ട് നോക്ക് അവിടെ രണ്ടുപേർ നിൽക്കുന്നില്ലേ. അയാളെ കണ്ടാൽ ഒരു പാമ്പിന്റെ ആകൃതിയല്ലേ. ഞാനയാൾക്ക് ഉരകേഷ്‌ എന്ന് പേരും നൽകിയിട്ടുണ്ട്. ആ പെങ്കൊച്ച് ലക്ഷ്മിദേവിയെപോലെയുണ്ട്. നിനക്ക് ആളുകളെ കളിയാക്കാൻ പ്രത്യേക പരിശീലനം വേണ്ട. അയാൾ ഏതോ പ്രശസ്ത കമ്പനിയിലെ. ഒരു സാങ്കേതികവിദഗ്ദ്ധൻ ആണ്. പെൺസൗഹൃദങ്ങൾ കൊതിക്കുന്ന അയാൾ ഒരു സ്ത്രീ ആരാധകനാണ്.(philogynist). അയാളുടെ ആകാരം, നിന്റെ ഭാഷയിൽ പാമ്പിനെപ്പോലെ ഇരിക്കുന്നതിനാൽ പെണ്ണുങ്ങൾ അടുക്കുക കുറവാണ്.  പിന്നെ ആ പെണ്ണിനെപ്പോലെയുള്ള ഹവമ്മാര് ആണ് അയാളുടെ ഇര. അയാളുടെ കമ്പ്യൂട്ടർ വിഷയത്തിലും സാഹിത്യത്തിലുമുള്ള കഴിവുകൾ അയാൾ ഇപ്പോൾ സൗഹൃദങ്ങൾ പണിയാൻ ഉപയോഗിക്കുകയാണ്. 

അങ്ങനെയിരിക്കുമ്പോഴാണ് ഈ പെണ്ണ് സഞ്ചാരികളുടെ സ്വർഗമായ ഗോവയിലെ ഒരു സാഹിത്യസമ്മേളനത്തിൽ അയാളെ പരിചയപ്പെടുന്നത്. മലരമ്പനപ്പോൾ ആയിരം വില്ലൊടിഞ്ഞുപോയി. സാഹിത്യരംഗത്ത് എന്തെങ്കിലുമാകണമെന്ന മോഹവുമായി നടന്നുവന്ന ആ ഹവ്വയെ പാമ്പ് പ്രലോഭിപ്പിച്ച്‌ മയക്കി. ഒരു നിമിഷം അവളെ മാധവിക്കുട്ടിയും, സുഗതകുമാരിയും, റോസ് മേരിയും ചന്ദ്രമതിയുമൊക്കെയാക്കുമെന്നു അയാൾ അവളെ ആശ്വസിപ്പിച്ചു. ഏദൻ തോട്ടത്തിൽ പാമ്പ് പണിത തന്ത്രങ്ങൾ ഈ പാമ്പും പണിതു. പെണ്ണ് സുന്ദരിയും വളരെ സോഷ്യല്മായതുകൊണ്ട് അയാൾ അവളെ വിടാതെ പിടിച്ചിരിക്കുകയാണ്. സ്‌കൂൾ അധ്യാപികയായ അവർ സാങ്കേതിക വിദഗ്ധരേപോലെ അയാളുടെ സഹായത്താൽ  ഈയിടെ കംപ്യൂട്ടറിനെപ്പറ്റി രണ്ടു പുസ്തകങ്ങൾ എഴുതി. പാമ്പിനോട് ഏതോ പുസ്തകക്കമ്പനി ചോദിച്ചതാണ്. പാമ്പ് ആ അവസരം ഇവൾക്ക് കൊടുത്തു. പാമ്പിന്റെ ഒരു ചതിപ്രയോഗമായിരുന്നു അത്. ഇരയിട്ട് മീൻ പിടിക്കുന്ന സൂത്രം. പെണ്ണ് മടികൂടാതെ അതിൽ കൊത്തി. അവൾക്കായി അയാൾ അത് എഴുതിക്കൊടുത്തു. പെണ്ണും പ്രശസ്തിയുടെ വെളിച്ചത്തിൽ കണ്ണും മഞ്ഞളിച്ച് മോഹാലസ്യ നഷ്ടപ്പെടുമെന്ന നഷ്ടപ്പെടുമെന്നറിയാതെ പാമ്പ് നൽകിയ മൂഢസ്വർഗ്ഗത്തിൽ അഭിരമിക്കയാണ്. അവൾ പാമ്പിനു പ്രണയപാൽ നൽകിക്കൊണ്ടിരുന്നു. പാലിൽ ഉറയൊഴിച്ച് രതിയുടെ വെണ്ണയുണ്ടാക്കി അതും നുണഞ്ഞു അവർ ഒരു അവിഹിത കൊട്ടാരത്തിലാണ്.

പാമ്പ് ഉറ ഊരുന്ന ലക്ഷണം കാണുന്നല്ലോ  അനന്തകൃഷ്‌ണാ എന്ന എന്റെ ചോദ്യത്തിന് അവനും തമാശ വെടിഞ്ഞു കാര്യമായി പറഞ്ഞു. പാമ്പ് ഇപ്പോൾ വീക്ക് ഏൻഡ് പുസ്തകമേളകൾ സംഘടിപ്പിക്കയാണ്. പങ്ക് ചേരുന്നവർക്ക് രാത്രി താമസം ഒരുക്കുന്നു.  രാത്രിയുടെ യാമങ്ങളിൽ സ്വകാര്യമായി രതിനിർവേദ്യങ്ങൾ അർപ്പിക്കാൻ കഴിയുമെന്ന പാമ്പിന്റെ കണക്കുകൂട്ടലുകൾ. ഭാഷാ സ്‌നേഹമെന്ന കപടമുഖമൂടിയിട്ട് പെൺശരീരങ്ങൾ ആസ്വദിക്കാനുള്ള പാമ്പിന്റെ കുതന്ത്രങ്ങൾ. ആ പെണ്ണും ഒരു പൊട്ടിത്തവളയായി അയാളുടെ അണ്ണാക്കിലേക്ക് സ്വയം കയറിപോകുന്നുണ്ട്. എന്തായാലും പാമ്പ് നിസ്സാരക്കാരനല്ല. ഭാഗ്യവാൻ കൂടിയാണ്. കൊതിച്ചു കൊതിച്ച് നടന്നു അവസാനം കലക്കൻ സാധനമല്ലേ കയ്യിൽ കിട്ടിയത് എന്ന് കമന്റ് പാസ്സാക്കി അവന്റെ സ്റ്റേഷനിൽ അവൻ ഇറങ്ങിപ്പോയി.
വണ്ടി ഏതോ സിഗ്നൽ പ്രോബ്ലെംത്തിനു നിറുത്തിയിരിക്കയാണ്. മുംബൈ നഗരം എന്തെല്ലാം നാടകരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു.  രാവിലെ ഉഷയുമായി വഴക്ക് കൂട്ടിയതിനു ഫലമുണ്ടായി. നമ്മുടെ മുന്നിൽ നടക്കുന്ന കഥകൾ. നമ്മൾ കാണുന്നെങ്കിലും തിരിച്ചറിയുന്നില്ല. ഞാൻ പാമ്പിനെക്കുറിച്ച് ചിന്തിച്ചു. നമ്മുടെ പാമ്പ് അയാളുടെ ഏദനിൽ കണ്ടുമുട്ടിയ ഹവ്വക്ക്  ഇതിനകം എത്രയോ തവണ പല പല പുസ്തകങ്ങളും കഥകളും എഴുതിക്കൊടുത്തുകാണും. അതെല്ലാം സിംബോളിക് ആയി അവൾക്ക് നല്കിയിരിക്കും. പഴമായി, പായസമായി, ഐസ്‌ക്രീമായി.  ഹവ്വയെ  അടിമയാക്കാൻ അയാൾക്ക് കഴിഞ്ഞു. പാമ്പ് ആഹ്‌ളാദവിവശനായി വരും വീക്കെന്റുകൾ എങ്ങനെ ചിലവഴിക്കണമെന്ന പദ്ധതികൾ ഇടുകയായിരിക്കും. അവിഹിതബന്ധങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പക്ഷെ അത് കുടുംബബന്ധങ്ങളെ നിഷ്കരുണം തല്ലിത്തകർക്കുന്നത് ഹൃദയഭേദകമാണ്.  കേട്ടിടത്തോളം ആ പൊട്ടിപെണ്ണ് വ്യാമോഹത്തിന്റെ വക്കിലാണ്. അറിയപ്പെടുന്ന എഴുത്തുകാരിയാകുക. അതിനായ് അവർ കണ്ട മാർഗ്ഗം സന്മാർഗ്ഗപരമല്ല. അക്കാര്യത്തിൽ അവർ ആദ്ദ്യത്തെയൊന്നുമല്ല. അങ്ങനെ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു പക്ഷെ സമീപഭാവിയിൽ പാമ്പ് കടിയേറ്റ് റെയിൽപാളത്തിൽ മരിച്ചു കിടക്കുന്ന ഒരു പെണ്ണിനെ കാണാം. മുംബൈ നഗരം ഒരു കായികതാരത്തെപോലെ ഓടിക്കൊണ്ടിരിക്കുന്നു. അതിനിടയിൽ എത്രയോ ജന്മങ്ങൾ അവരുടെ ആയുസ്സ് തീരും മുമ്പേ ചതിക്കുഴികളിൽ വീണു വിസ്മരിക്കപ്പെടുന്നു.

ഓഫീസിൽ മാർഗരറ്റ് ഡിസൂസ കൃഷ്ണനെ കാണാതെ പരവശയായ രാധയെപോലെ അക്ഷമയായിരുന്നു. വൈകിയതിനു കാരണം പറഞ്ഞത് കേട്ട് അവർ ചിരിച്ചു. ഉണ്ണിക്കുട്ടനെ കാണണമെന്ന് പറഞ്ഞു. എല്ലായിടത്തും നല്ല ബന്ധങ്ങൾ സ്ഥാപിച്ചാൽ ജീവിതം മനോഹരം തന്നെ. പനിനീർപ്പൂക്കൾ ചൂടിയ വീഥികൾ ഉള്ളപ്പോൾ എന്തിനു അഴുക്കുചാലിൽ കൂടി നീന്തി കടക്കണം. ചിന്തകൾ എല്ലാവരെയും തത്വചിന്തകരാക്കുമായിരിക്കും,. 
പാമ്പും ലക്ഷ്മിയുമായുള്ള കാഴ്ച്ച ഇനിയൊരിക്കലും  ദൈവം കാണിക്കരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഓഫീസ് ജോലിയാരംഭിച്ചു.  

ശുഭം

 

Join WhatsApp News
പ്രേമാനന്ദൻ കടങ്ങോട് 2026-01-07 02:40:36
മുംബൈ നഗരം അങ്ങ് അമേരിക്കയിൽ ഇരുന്നു കാണുന്നു അല്ലേ 😂
Chinchu thomas 2026-01-07 03:45:05
സത്യം. Excellent way with words sudhir sir
M. Mathai 2026-01-07 16:31:18
പത്താം ക്ലാസ്സിനുശേഷം ഞാൻ മലയാളം പഠിച്ചിട്ടില്ല . എന്നാലും ഇതു വായിച്ചു ഞാൻ ഹർഷപുളകിതനായി . കഥയിൽ ചോദ്യമില്ലെന്നറിയാം . എന്നാലൂം ഒന്ന് ചോദിച്ചോട്ടെ? തൈകിഷവി പാതിവ്രത്യം നഷ്ടപെടുമെന്നു കരുതിയാണ് മാറിയിരുന്നതെന്നു നിങ്ങൾക്കെങ്ങനെ മനസ്സിലായി ? നിങ്ങളൊരു സംഭവമാണ്‌ ബ്രോ .
Sudhir Panikkaveetil 2026-01-09 02:33:44
കഥ വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്ത പ്രിയപ്പെട്ടവർക്ക് നന്ദി.
Devan Tharapil 2026-02-20 00:17:39
സുധീർ പണിക്കവീട്ടിലിന്റെ 'സർപ്പം' എന്ന ചെറുകഥ. ആസ്വാദനം.. ദേവൻ തറപ്പിൽ! #വിഷസർപ്പങ്ങൾ ഇഴഞ്ഞു തകർക്കുന്ന #കുടുംബബന്ധങ്ങൾ: #ആധുനിക സമൂഹത്തിന്റെ അകത്തളങ്ങളിൽ പതുങ്ങിയിരിക്കുന്ന ചതിക്കുഴികളെയും ധാർമ്മികച്യുതിയെയും പൊള്ളിക്കുന്ന ഭാഷയിൽ തുറന്നുകാട്ടുന്ന രചന. വായനക്കാരന്റെ ഉള്ളിൽ ഒരുതരം അസ്വാസ്ഥ്യം നിറച്ചുകൊണ്ടാണ് ഈ ആസ്വാദനം മുന്നോട്ട് പോകുന്നത്. #കുടുംബം എന്ന പവിത്രമായ കോട്ടയ്ക്കുള്ളിൽ വിഷം ചീറ്റാൻ വരുന്ന 'സർപ്പങ്ങളെയും', ചില്ലറ പ്രശസ്തിക്കും ലാഭത്തിനും വേണ്ടി സ്വന്തം അന്തസ്സ് പണയം വെക്കുന്ന 'ഹവ്വമാരെയും' ഈ കഥ വിചാരണ ചെയ്യുന്നു. മുംബൈ നഗരത്തിലെ തിരക്കിനിടയിൽ, ആത്മാർത്ഥമായ സ്നേഹബന്ധങ്ങളുടെയും കാപട്യം നിറഞ്ഞ അവിഹിത ബന്ധങ്ങളുടെയും രണ്ട് വിരുദ്ധ ധ്രുവങ്ങളെ രചയിതാവ് ഇവിടെ വരച്ചുകാട്ടുന്നു. 1. #ഉരഗരൂപിയായ വഞ്ചകൻ കഥയിലെ 'ഉരകേഷ്' എന്ന കഥാപാത്രം കേവലം ഒരു മനുഷ്യനല്ല; അത് സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞുനടക്കുന്ന നട്ടെല്ലില്ലാത്ത വിഷജന്തുക്കളുടെ പ്രതിരൂപമാണ്. സാഹിത്യത്തിന്റെയും സാങ്കേതിക വിദ്യയുടെയും മറവിൽ പെൺമനസ്സുകളിൽ മോഹവലയം തീർക്കുന്ന ഇവർ, യഥാർത്ഥത്തിൽ കുടുംബങ്ങളെ കാർന്നുതിന്നുന്ന രാജ്യദ്രോഹികൾക്ക് തുല്യരാണ്. ഭാരതീയ സംസ്കാരം കെട്ടിപ്പടുത്തിരിക്കുന്നത് സുശക്തമായ കുടുംബബന്ധങ്ങളിലാണ്. ആ അടിത്തറ ഇളക്കുന്ന ഇത്തരം 'കാട്ട് മക്കന്മാരെ' സമൂഹത്തിൽ നിന്ന് അകറ്റി നിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. 2. #പ്രശസ്തിക്ക് പിന്നാലെ പോകുന്ന ഹവ്വമാർ സ്വന്തം കഴിവിൽ വിശ്വസിക്കാതെ, കുറുക്കുവഴികളിലൂടെ പ്രശസ്തിയും അവാർഡുകളും നേടാൻ വെമ്പുന്ന സ്ത്രീകൾക്ക് ഈ കഥ ഒരു താക്കീതാണ്. സാഹിത്യം ഒരു തപസ്യയാകേണ്ടതിന് പകരം, ശരീരം കൊണ്ട് വിലപേശാനുള്ള ഉപാധിയായി കാണുന്നവർ സ്വന്തം വീടിന്റെ വിളക്കാണ് കെടുത്തുന്നത്. പാമ്പ് നൽകുന്ന 'പ്രലോഭന ഫലങ്ങളിൽ' മയങ്ങി, അന്യന്റെ തൂലികയിൽ വിരിയുന്ന അക്ഷരങ്ങൾ സ്വന്തമെന്ന് അവകാശപ്പെടുമ്പോൾ അവർ സ്വന്തം ആത്മാവിനെത്തന്നെയാണ് വഞ്ചിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ സ്വന്തം അന്തസ്സ് വസ്ത്രമുരിയുന്ന ഇത്തരം പ്രവർത്തികൾ ഒരു കുലസ്ത്രീക്കും ചേർന്നതല്ല. 3. #സ്നേഹത്തിന്റെ മണവും വഞ്ചനയുടെ ദുർഗന്ധവും കഥാനായകൻ തന്റെ ഷർട്ടിലെ മുലപ്പാൽ മണത്തെയും കുഞ്ഞിന്റെ ഉമ്മയെയും കുറിച്ച് പറയുമ്പോൾ അവിടെ വിശുദ്ധമായ കുടുംബബന്ധത്തിന്റെ സുഗന്ധമുണ്ട്. എന്നാൽ, ട്രെയിനിലെ ആ 'സർപ്പവും' ഹവ്വയും തമ്മിലുള്ള ഇടപഴകലിൽ അവിഹിതത്തിന്റെ ദുർഗന്ധമാണുള്ളത്. പനിനീർപ്പൂക്കൾ വിരിഞ്ഞ പാതകൾ ഉപേക്ഷിച്ച് അഴുക്കുചാലിലൂടെ നീന്താൻ തയ്യാറാകുന്നവർ ചെന്നുനിൽക്കുന്നത് വലിയൊരു ഗർത്തത്തിലേക്കാണ്. #പാമ്പ് അവളെ നിർദ്ദോഷമായി ചുറ്റിപ്പിടിച്ച് കിന്നാരങ്ങൾ പറയുന്നുണ്ട്. പാമ്പിനോട് വെറുപ്പ് തോന്നിയെങ്കിലും സുന്ദരിപ്പെണ്ണ് പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു." ഈ വരികൾ സൂചിപ്പിക്കുന്നത് വഞ്ചന തിരിച്ചറിഞ്ഞിട്ടും അതിൽ ആനന്ദം കണ്ടെത്തുന്ന വിനാശകരമായ മനോഭാവത്തെയാണ്. #കുടുംബം തകർക്കുന്ന ഇത്തരം ഈനാംപേച്ചികളെയും സർപ്പങ്ങളെയും തിരിച്ചറിയാൻ വൈകിയാൽ, കഥാന്ത്യത്തിൽ സൂചിപ്പിക്കുന്നത് പോലെ 'ഡെഡ് പാർക്കുകളിൽ' ഉപേക്ഷിക്കപ്പെടുന്ന വെറും ജഡങ്ങളായി ഇവർ മാറും. ഓരോ സ്ത്രീയും തന്റെ അന്തസ്സ് തിരിച്ചറിയണമെന്നും, ഇത്തരം 'ഉരകേഷുമാരുടെ' വിഷപ്പല്ലുകൾക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.
Anandavalli Chandran 2026-02-26 13:11:40
അഴുക്കുചാലിന്റെ ഗന്ധം
GP 2026-02-26 19:05:01
ബോംബെ ഒരു ചോദ്യക്കൂട്ടിനുള്ളിൽ പൊതിഞ്ഞു, അതിനെ വീണ്ടും ഒരു ദുരൂഹതയുടെ പാളിയിലേക്ക് വെച്ച്, ഒടുവിൽ ഒരു രഹസ്യത്തിന്റെ മുദ്രകൊണ്ട് അടച്ചുപൂട്ടിയ നഗരമാണ്. ഉറങ്ങാത്ത നഗരം, സ്വപ്നങ്ങളുടെ നഗരം—ഇവയെല്ലാം അതിന് നൽകിയ പേരുകളാണ്, അതിൽ ഓരോന്നിനും അത്ഭുതകരമായി നീതി പുലർത്തുന്ന ഒരു ജീവിച്ചിരിക്കുന്ന സങ്കല്പംപോലെ അത് നിലകൊള്ളുന്നു. ഓട്ടോറിക്ഷകളും കാറുകളും മനുഷ്യരുടെ തിരകളും ഒരുമിച്ച് ഒഴുകുന്ന അതിന്റെ താളം, നഗരത്തെ തന്നെ ഒരു അത്ഭുതമായി മാറ്റുന്നു. ബോംബെയുടെ ലോക്കൽ ട്രെയിനുകൾക്ക് സ്വന്തം അത്ഭുതലോകമുണ്ട്. ഒരു ട്രെയിനിൽ കയറണമെങ്കിൽ പ്ലാറ്റ്ഫോമിൽ നിൽക്കുക മാത്രം മതി—മനുഷ്യരുടെ തിരമാല നിങ്ങളെ സ്വയം അകത്തേക്ക് കൊണ്ടുപോകും. ഇറങ്ങേണ്ട സമയത്ത് വാതിലിനരികിലേക്ക് നീങ്ങുക; അതേ തിരമാല നിങ്ങളെ സാവധാനം പുറത്തേക്ക് തള്ളിക്കളയും. അതിൽ അതിശയിക്കാനൊന്നുമില്ല. അതിശയിക്കേണ്ടത് മറ്റൊന്നിലാണ്—ട്രെയിനിനുള്ളിൽ തന്നെ പാമ്പുകൾ പ്രണയനൃത്തത്തിൽ ഏർപ്പെടുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കാം. ബോംബെയിലെ ഭൂരിഭാഗം ആളുകൾക്ക് വീടുകളിൽ ഇടം കുറവാണ്; സ്വകാര്യത എന്നത് ഒരു ആഡംബരം. അതിനാൽ ഒരു നിമിഷവും ഒരു കോണും കിട്ടിയാൽ, അവർ മടിയില്ലാതെ സ്നേഹത്തിന്റെ ചലനങ്ങളിലേക്ക് വഴുതിപ്പോകും. ഈ ലോകത്തെ സുധീർ അതിന്റെ മുഴുവൻ നിറങ്ങളിലും നർമ്മത്തിന്റെ തിളക്കത്തോടും ചേർത്ത് അതീവ സുന്ദരമായി വരച്ചുകാട്ടുന്നു. ഇടയ്ക്കിടെയുള്ള പരിഹാസം കലർന്ന പ്രയോഗങ്ങൾ കഥയെ കൂടുതൽ ചേതോഹരമാക്കുകയും വായനക്കാരനെ ആകർഷിക്കുകയും ചെയ്യുന്നു. ഇത്തരമൊരു മനോഹരമായ കഥപറച്ചിലിന് അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
Sudhir Panikkaveetil 2026-02-26 19:54:08
"അഴുക്കുചാലിന്റെ ഗന്ധം"...കഥയും കഥാപാത്രങ്ങളും പരിചയക്കാരെങ്കിൽ ഗന്ധം വേഗം തിരിച്ചറിയും. സത്യസന്ധമായ പ്രതികരണത്തിന് നന്ദി , വിശദമായി നിർവചിച്ച ദേവൻ സാറിനും നന്ദി.
Nainaan Mathullah 2026-02-27 13:29:12
What is the message, Mr. Sudhir as a writer giving to the society through this story? I think he posted another snake story a couple of weeks ago. Looks like Mr. Sudhir’s childhood fears about snakes make him think that a person in the story looks like a snake. Then he assumes that, that person is symbolic of evil destroying family values. Such fears can arise from the fears from his subconscious mind. A writer from another culture might not write a story like this. The stories he learned from Indian ‘puranghal’ which are just fake stories might have shaped his views. People like Regis who criticizes the Bible as fake stories, why he doesn’t see the fake stories in Indian ‘puranghal’ and ‘Ithighasanghal’? Please listen to this video as it can be informative on Indian culture, history, politics, religion etc https://www.youtube.com/watch?v=QHFGcimQAow I am not criticizing the Holy scriptures of Hinduism, the Vedas or Gita. What you want to believe is your choice. Religion is your choice and atheism is also your choice. However to stay in ignorance is also your choice. Regis blindly believes certain things without any supporting evidence for it, and them he think his faith is better, and try to teach that to others. I don’t blame him for his faith as there are limitations to our knowledge. However I fight his spreading ignorance among people. I encourage to think critically that science teach us. This story also has superstitions in it. These superstitions are based on hearsay and our fears like ghost stories (‘pretham’). Such stories help to chain people in ignorance. Our fears influence our reactions, including reactions in this comment column. Most of the things we fear and worried about do not happen in life. Snake is just like any other creature. It attacks only when it is threatened as when we accidently get too close to it or step on it. Snakes have no ears. It hears from the sound waves that arise when things move around. Science, the god of Regis advice to walk in areas where you think snakes there to walk with a stick. And, make sound by hitting the ground with the stick. If any snake around, it will just move away.
Sudhir Panikkaveetil 2026-02-27 14:26:49
ബഹുമാനപ്പെട്ട ഡോക്ടർ മാത്തുള്ള സാർ എന്റെ കഥ സമൂഹത്തിനു സന്ദേശം നൽകുന്നുണ്ട്. അവിഹിത ബന്ധങ്ങൾ കുടുംബം തകർക്കും. ഒരു വായനക്കാരന്റെ കമന്റ് താഴെ കാണുക. പിന്നെ ഈ കഥയിൽ ഹിന്ദു പുരാണങ്ങളും ഇതഹാസങ്ങളും ഒന്നുമില്ല. കഥ നടക്കുന്നത് ഇന്ത്യയിലെ മുഖനഗരങ്ങളിൽ ഒന്നായ മുംബൈ യിലാണ്. ""ഓരോ സ്ത്രീയും തന്റെ അന്തസ്സ് തിരിച്ചറിയണമെന്നും, ഇത്തരം 'ഉരകേഷുമാരുടെ' വിഷപ്പല്ലുകൾക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. ""വായിച്ചതിനും പ്രതികരിച്ചതിനും ഡോക്ടർ മാത്തുള്ള സാറിനു നന്ദി പറയുന്നു. എന്റെ അറിവിൽ ശ്രീ റെജിസ് എതിർക്കുന്നത് അടിസ്ഥാനരഹിതമായ വിശ്വാസങ്ങളെയാണ്. അദ്ദേഹം ഒരിക്കലും നിരീശ്വരനല്ല. ഓരോ വായനക്കാരും ഗ്രഹിക്കുന്നത് ഓരോ വിധമാണ്. അതുകൊണ്ട് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുന്നു. ശ്രീ റെജിസിനെ ഒരാൾ നിരീശ്വരൻ എന്ന് വിളിക്കുന്നുണ്ട് ഈ കമന്റ് കോളത്തിൽ.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-27 16:51:16
💥🔥to - :ശ്രീ. മാത്തുള്ളാഹ് - : രാമായണം, ഗീത = ഏകദേശം 3500-4000 വർഷം പഴക്കം ' സത്യ വേദ പുസ്തകം = ഏകദേശം 3000 വർഷം പഴക്കം. പരിശുദ്ധ ഖുർആൻ = 1400 വർഷം പഴക്കം. ഈ മൂന്ന് മതകഥാ പുസ്തകങ്ങളിൽ,ഏതൊക്കെയാണ് പുരാണങ്ങൾ, ഏതൊക്കെയാണ് ദൈവത്തിന്റെ പുസ്തകങ്ങൾ??? Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-28 10:06:52
💥🔥മാത്തുള്ളാഹ്, കല കലയ്ക്ക് വേണ്ടി മാത്രം നില കൊള്ളുന്നു. സമൂഹത്തെ നന്നാക്കാൻ ഈ ജനാധിപത്യം ക്രമത്തിൽ നിയമ നിർമ്മാണം നടത്തും, അത് enforce ചെയ്യും . അത്രയേ വേണ്ടൂ... കലകൾക്ക് സമൂഹത്തിന് ഒരു ഉപദേശമോ മാർഗ്ഗ നിർദ്ദേശമോ കൊടുക്കാൻ ബാധ്യത ഇല്ലാ. അങ്ങനെ വേണം കല. അങ്ങനെ ആകരുത് കല. അത് മനസ്സിനെ രമിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു, അതിൽ നിന്നും എന്തെങ്കിലും ഉരുതിരിഞ്ഞാൽ നല്ലത്, അത്രമാത്രം. ഇതൊക്കെ പണ്ടേയ്ക്ക് പണ്ടേ വലിയ വലിയ എഴുത്തുകാർ വിശദീകരിച്ചിട്ടുള്ളതാണ്... അങ്ങനെ ബാധ്യതയുടെ വിഴുപ്പ് കലയുടെ മണ്ടയ്ക്ക് കെട്ടി വയ്ക്കല്ലേ, അത് തീരെ വൃത്തി കേടായി മാറും. Rejice
Nainaan Mathullah 2026-02-28 16:05:47
Mr. Sudhir, Appreciate addressing me Mathulla Sir, Please don’t address me like that in public as it can cause jealousy in others here. Just call me my name only. If someone addresses me so posthumous, I have no control over it. About Mahakavi K. V. Simon, I always address as Simon Sir. Not only me but most Christians address him as Simon Sir because he wrote hundreds of ‘Bhakthi gananghal’ people still sing in Christian worship and in homes and find comfort from it. I included the video link in my previous comment to bring your attention to the connection your story has with Indian culture. Family values are very important for us. However, the ruling class now that advocate such ‘sadhacharam’ were the same one who misused lower class people sexually through ‘Devadasis’ or temple prostitutes, and other Namboothiri- Nair practices that the video mentions. The same people now advocate ‘sadhacharam’ to get votes and come to power. Once in power, their hidden agenda will come to light. The ruling class concerned mostly about their comforts and worldly pleasures. They want to go back to the old ways of their life style. The same we see here in USA also. Once in power we see the hidden agenda of President Trump. BJP also once is power manipulated election process and filled judicial system with judges that favor them. I mentioned it because they are misusing the ignorance and fears of people and rituals and practices to come to power. Serpent worship is connected with people lives and culture. About Regis comments here, I have no time for it as I am busy with helping people. Regis can find most of the answers himself by reading the Bible and using his brain to find answers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക