
കൊല്ലം പ്രവാസി അസോസിയേഷന്‍ ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കൊപ്പം ജനബിയയില്‍ ഉള്ളത് ഒരു ലേബര്‍ ക്യാമ്പില്‍ സ്‌നേഹസംഗമം 2026 എന്ന പേരില്‍ പുതുവത്സ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ സ്‌നേഹസംഗമം 2026 ഉദ്ഘാടനം ചെയ്തു.

ബുദൈയ ഏരിയ പ്രസിഡന്റ് വിജോ വിജയന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഏരിയ സെക്രട്ടറി നിസാം സ്വാഗതമാശംസിച്ചു. കെ പി എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ മുഖ്യപ്രഭാഷണം നടത്തി. കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെ പി എ സെക്രട്ടറി അനില്‍കുമാര്‍ കെ പി എ ട്രഷറര്‍ മനോജ് ജമാല്‍,ഏരിയ കോഡിനേറ്റര്‍ ജോസ് മങ്ങാട്, ഏരിയ ജോയിന്‍ സെക്രട്ടറി പ്രിന്‍സ് ജി എന്നിവര്‍ ആശംസകള്‍ അറിയിച്ചു ഏരിയ ട്രഷറര്‍ ബിജു ഡാനിയല്‍ നന്ദി രേഖപ്പെടുത്തി.കെ പി എ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും ഡിസ്റ്റിക് കമ്മിറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. നിരവധി തൊഴിലാളികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയും അവരുടെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പുതുവര്‍ഷാഘോഷവും സ്‌നേഹ സദ്യയും നടന്നു.