
ന്യു യോർക്ക്: മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡിന്റെ (മാസ്സി) സജീവ പ്രവർത്തക ആഷിത അലക്സ് ടീം ഇന്റഗ്രിറ്റി പാനലിൽ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു
യുവ കലാകാരിയായ ആഷിത ടോറോ യൂണിവേഴ്‌സിറ്റിയിൽ മെഡിസിൻ നാലാം വർഷ വിദ്യാർത്ഥിനിയാണ്.
നർത്തകി, സംഘാടക, സന്നദ്ധ പ്രവർത്തക, പ്രാസംഗിക, സ്റ്റുഡന്റ് ലീഡർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആഷിത അലക്സ്, കോളേജിലെ വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പുതിയ വിദ്യാർത്ഥികൾക്ക് മൂല്യങ്ങൾ പകർന്നു നൽകുന്നതിലും സജീവമാണ്. സ്റ്റുഡന്റ് ലീഡർ എന്ന നിലയിൽ സഹപാഠികളിലും അധ്യാപകരിലും നിന്ന് പ്രത്യേക പ്രശംസ നേടിയിട്ടുള്ള ആഷിത, ഫൊക്കാനയിലെ യൂത്ത് പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും യുവാക്കളെ സംഘടനയിലേക്ക് കൂടുതൽ ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള ദൗത്യവുമായി രംഗത്തിറങ്ങുകയാണ്.
മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ആഷിത അലക്സിന്റെ പേര് ഔദ്യോഗികമായി നോമിനേറ്റ് ചെയ്തു. ആഷിത അലക്സിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാന എന്ന മഹത്തായ സംഘടനയ്ക്ക് വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് മാസ്സി പ്രസിഡന്റ് ജേക്കബ് ജോസഫ്, സെക്രട്ടറി അലക്സ് തോമസ്, ട്രഷറർ ജോസ് വർഗീസ് എന്നിവർ അഭിപ്രായപ്പെട്ടു.
ആഷിത അലക്സിന്റെ പ്രവർത്തനങ്ങൾ ഫൊക്കാനക്ക് മുതൽക്കൂട്ടാകുമെന്ന് ടീം ഇന്റഗ്രിറ്റി പാനലിലെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി, ലിൻഡോ ജോളി (എക്സിക്യു്റ്റിവ് വൈസ് പ്രസിഡന്റ്) , ജോസി കാരക്കാട്ട് (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുക്കുട്ടൻ പിള്ള (അസോ. ട്രഷറർ), അജു ഉമ്മൻ (അഡീ. അസോ. സെക്രട്ടറി), ഗ്രേസ് ജോസഫ് (അഡീ. അസോ. ട്രഷറർ), ഷൈനി രാജു (വിമൻസ് ഫോറം ചെയർ) എന്നിവർ ചൂണ്ടിക്കാട്ടി.