
നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ സര്‍വം മായം 2025 ക്രിസ്‌മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്തിയതെങ്കിലും പുതുവത്സരത്തിലേക്കും കടന്ന് വിജയഗാഥ തുടരുകയാണ്. ഏറെ കാലമായി നിവിന്‍ പോളിയുടെ തിരിച്ചു വരവ് ആഗ്രഹിച്ച ആരാധകര്‍ക്ക് ക്രിസ്‌മസ് പുതുവത്സര സമ്മാനം കൂടിയായിരുന്നു ഈ ചിത്രം.
അഖില്‍ സത്യന്‍റെ സംവിധാനത്തില്‍ പിറന്ന സര്‍വം മായ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. നല്ല സിനിമകള്‍ വന്നാല്‍ പ്രേക്ഷകര്‍ അത് ഏറ്റെടുക്കും എന്നതിന് തെളിവാണ് ഈ ചിത്രം. യുവതലമുറ മാത്രമല്ല പ്രായഭേദമന്യേ സര്‍വം മായ ആസ്വദിക്കുന്നുണ്ട്. ചിത്രം തിയേറ്ററുകളിലെത്തി പത്താം ദിവസം പിന്നിട്ടപ്പോഴേക്കും വരുമാനം 100 കോടി ക്ലബിലെത്തിയിരിക്കുകയാണ് .
നിവിന്‍റെ ആദ്യ 100 കോടി ചിത്രമായി സര്‍വം മായ മാറി. 101 കോടി രൂപയാണ് ആഗോളതലത്തില്‍ ചിത്രം സ്വന്തമാക്കിയത്. ചിത്രം 100 കോടിയിലെത്തിയത് നിവിന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.