
ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ടും ടീം എംപവര്‍ ടീമും പുതുവത്സരാശംസകള്‍ നേര്‍ന്നു.
ഫൊക്കാനയില്‍ അനേക വര്‍ഷം വിവിധ തുറകളില്‍ പ്രവര്‍ത്തിച്ച് സംഘടനയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായ ലീലാ മാരേട്ട് എന്തുകൊണ്ടും സംഘടനയെ നയിക്കുന്നതിന് പ്രാപ്തയാണെന്നു ടീം നേതാക്കള്‍ അഭിപ്രായപ്പെട്ടു. സംഘടനയെ അറിയുന്നവര്‍ക്ക് മാത്രമേ സംഘടനയെ വളര്‍ത്താനും പുലര്‍ത്താനും കഴിയൂ. സംഘടനയുടെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലീലയ്ക്ക് ലഭിച്ചിട്ടുള്ള അനുഭവ സമ്പത്ത് ഫൊക്കാനയുടെ ഏകോപിത പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഡിസ്ട്രിക്ട് കൗണ്‍സിലിന്റെ ഡി.സി 37 റെക്കോര്‍ഡിംഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് ഇരുപത് വര്‍ഷക്കാലം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ലീലാ മാരേട്ട് അമേരിക്കന്‍ മുഖ്യധാരാ പ്രവര്‍ത്തന രംഗത്തും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

2026- 28 ടീം എംപവര്‍ എന്തുകൊണ്ടും ശ്രദ്ധേയമായ നേതാക്കളാണ് നേതൃരംഗത്ത് എത്തിയിരിക്കുന്നത്.
ലീലാ മാരേട്ട് 'ടീം എംപവര്‍' പാനലില്‍ താഴെ പറയുന്നവരാണ് മത്സരിക്കുന്നത്.
പ്രസിഡന്റ്- ലീലാ മാരേട്ട്
സെക്രട്ടറി - ജോര്‍ജ് ഓലിക്കല്‍
ട്രഷറര്‍ - രേവതി പിള്ള
എക്‌സി. വൈസ് പ്രസിഡന്റ്- ലിന്റോ ജോളി
വൈസ് പ്രസിഡന്റ് - ലാജി തോമസ്
അസോസിയേറ്റ് സെക്രട്ടറി- ബ്രിജിറ്റ് തോമസ്
അസോസിയേറ്റ് ട്രഷറര്‍- ഫ്രാന്‍സിമോള്‍ പള്ളാത്തുമഠം
അഡീ. അസോസിയേറ്റ് സെക്രട്ടറി - ഷാജി സാമുവേല്‍
അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ - ദേവസി പാലാട്ടി
വിമന്‍സ് ഫോറം ചെയര്‍ - സ്വരൂപാ അനില്‍
റീജണല്‍ വൈസ് പ്രസിഡന്റുമാര്‍:
ഉഷാ ജോര്‍ജ്, അജിത് ചാണ്ടി, സ്റ്റാന്‍ലി എതൂരിക്കല്‍, ഗീതാ ജോര്‍ജ്, ശിവ പ്രകാശ്, ജോണ്‍ മാത്യു, ജോണ്‍ വര്‍ഗീസ്, വിനോയ് കുര്യന്‍, ജോജോ മത്തായി.
കമ്മിറ്റി അംഗങ്ങള്‍:
സുജിത് മൂലയില്‍, ജിന്‍സ് ജോസഫ്, ശോശാമ്മ ആന്‍ഡ്രൂസ്, ലിബിന്‍ കുര്യന്‍, റോണി വര്‍ഗീസ്, അഭിലാഷ് ജോണ്‍, അനീഷ് കുമാര്‍, ബിജു ജോര്‍ജ്, സുബി തോമസ്, സാജ് കാവിന്റരികത്ത്,നിജോ പുത്തന്‍പുരയ്ക്കല്‍, റോയി മണ്ണിക്കരോട്ട്, മേരി ജോസഫ്, മാത്യു ചെറിയാന്‍
യൂത്ത് ഫോറം:
അഖില്‍ വിജയ്, ക്രിസ്‌ല ലാല്‍, അനിതാ ജോര്‍ജ്, ഫെയ്ത്ത് എല്‍ദോ, അഷിതാ അലക്‌സ്.