
'മന്ദാകിനി'ക്കു ശേഷം അൽത്താഫ് സലീം- അനാർക്കലി മരയ്ക്കാർ കോമ്പോ വീണ്ടും ഒന്നിച്ച ചിത്രമാണ് നവംബറിൽ തിയേറ്ററുകളിലെത്തിയ 'ഇന്നസെന്‍റ്.' സോഷ്യൽ മീഡിയ താരമായ ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിച്ച മലയാള സിനിമ കൂടിയായ ഇന്നസെന്‍റ് ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്.
അൽത്താഫ് സലീം, അനാർക്കലി മരയ്ക്കാർ എന്നിവർക്കൊപ്പം ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ എത്തുന്നത്.
എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി. നിർമിച്ച സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്.