Image

മോഹന്‍ലാലിന്റെ അമ്മയുടെ നിര്യാണത്തില്‍ ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് അനുശോചിച്ചു

Published on 30 December, 2025
 മോഹന്‍ലാലിന്റെ അമ്മയുടെ നിര്യാണത്തില്‍ ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് അനുശോചിച്ചു

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ വന്ദ്യ മാതാവിന്റെ നിര്യാണത്തില്‍ ബഹ്റൈനിലെ മോഹന്‍ലാല്‍ ആരാധക കൂട്ടായ്മയായ  ലാല്‍ കെയെര്‍സ് ബഹ്റൈന്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. 

  മോഹന്‍ലാലിന്റേയും,കുടുംബത്തിന്റേയും, മലയാള സിനിമാ കുടുംബങ്ങളുടേയും തന്നെ  വേദനയിലും തീരാ നഷ്ടത്തിലും  ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ്  പങ്കുചേരുകയും, ഈ  നഷ്ടം സഹിക്കാനുള്ള ശക്തി അവര്‍ക്കെല്ലാം ലഭിക്കട്ടെയെന്നും, പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി  ലാല്‍ കെയേഴ്‌സ് ബഹ്റൈന്‍  പ്രസിഡന്റ് ഫൈസല്‍ എഫ്. എം., കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഷൈജു കമ്പ്രത്, ട്രഷറര്‍ അരുണ്‍ ജി. നെയ്യാര്‍ എന്നിവര്‍ സംയുക്തമായിറക്കിയ പത്രകുറിപ്പിലൂടെ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക