
അമേരിക്കയിലും കേരളത്തിലും നിരവധി കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ആന്റണി മാത്യു ഫൊക്കാന നാഷണല്‍ കമ്മറ്റി മെമ്പറായി മത്സരിക്കുന്നു.
അമേരിക്കയില്‍ ന്യൂയോര്‍ക്ക് പൂജ, ഉത്സവ് (united Talent Search and vision) സ്‌പോണ്‍സേര്‍ഡ് മ്യൂസിക് പ്രോഗ്രാം എന്നിവയില്‍ പ്രവര്‍ത്തിച്ചു.
ന്യൂയോര്‍ക്കിലെ ലിംകയുടെ മെമ്പര്‍ ആയും ഇപ്പോള്‍ ഫ്‌ളോറിഡയിലെ ഓര്‍മ്മ ലൈഫ് മെമ്പറായും പ്രവത്തിച്ചുവരുന്നു.
കേരളത്തില്‍ പൂജ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ, പൂു ഫിലിം പൊഡക്ഷന്‍, പൂജ ഡ്രാമ സമിതി, പൂജ കലാ സാംസ്‌കാരിക വേദിയും നടത്തിവരുന്നു. കൂടാതെ പന്ത്രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ആന്റണി മാത്യു ഫൊക്കാന നാഷണല്‍ കമ്മറ്റി മെമ്പറാകുന്നത് ഫൊക്കാനക്ക് കരുത്താകുമെന്ന് ടീം ഇന്റഗ്രിറ്റി പാനലിലെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി, ലിൻഡോ ജോളി (എക്സിക്യു്റ്റിവ് വൈസ് പ്രസിഡന്റ്) , ജോസി കാരക്കാട്ട് (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുക്കുട്ടൻ പിള്ള (അസോ. ട്രഷറർ), അജു ഉമ്മൻ (അഡീ. അസോ. സെക്രട്ടറി), ഗ്രേസ് ജോസഫ് (അഡീ. അസോ. ട്രഷറർ), ഷൈനി രാജു (വിമൻസ് ഫോറം ചെയർ) എന്നിവർ ചൂണ്ടിക്കാട്ടി.