Image

ക്രിസ്തുമസ് ചാരിറ്റിയിലൂടെ ലഭിച്ച 1696 പൗണ്ട് (203749 രൂപ) കഞ്ഞിക്കുഴിയിലെ ജോസഫ് ജോർജിന് കൈമാറി

ടോം ജോസ് തടിയംപാട് Published on 28 December, 2025
ക്രിസ്തുമസ് ചാരിറ്റിയിലൂടെ ലഭിച്ച  1696 പൗണ്ട് (203749 രൂപ) കഞ്ഞിക്കുഴിയിലെ ജോസഫ് ജോർജിന്  കൈമാറി


ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിയിലൂടെ, ലഭിച്ച 1696 പൗണ്ട് (2,03,749 രൂപ) കഞ്ഞിക്കുഴിയിലെ ജോസെഫ് ജോർജിന്റെ വീട്ടിലെത്തി ഇടുക്കി ബ്ലോക്ക് പഞ്ചായത്തു മെമ്പർ എ പി ഉസ്മാൻ  ജോസഫിനു കൈമാറി. സാമൂഹിക പ്രവർത്തകരായ പാറത്തോട് ആൻ്റണി, ബാബു ജോസഫ്  എന്നിവർ സന്നിഹിതരായിരുന്നു .

 ഈ എളിയ പ്രവർത്തനത്തിനു  പിന്തുണ നൽകുന്ന യു കെ മലയാളികൾക്ക്  നന്ദി അറിയിച്ച ഗ്രൂപ്പ് നേതൃത്വം  പങ്കാളികളാകുന്ന എല്ലാവര്ക്കും നന്മ ആശംസിക്കുകയും ചെയ്തു.

ബസ്  കണ്ടക്ടറായി ജോലി നോക്കിയിരുന്ന സമയത്താണ് ജോർജിനു  കിഡ്‌നി രോഗം ബാധിച്ചു ചികിത്സയിൽ ആകുന്നത് . ഉണ്ടായിരുന്നതെല്ലാം വിറ്റു ചികിൽസിച്ചു. ഭാര്യ ജോലി ഉപേക്ഷിച്ചു ഭർത്താവിനെ ശുശ്രുഷിക്കുന്നു. ജോർജിന്റെ  ചികിത്സ മുൻപോട്ടുകൊണ്ടുപോകുന്നതിനു വേണ്ടിയാണു ചാരിറ്റി നടത്തിയത് . ജോസെഫിന്റെ കുടുംബത്തിന്റെ വേദന  തങ്ങളോട് പങ്ക് വച്ച   പൊതുപ്രവർത്തകനും മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ടു൦ ബ്ലോക്ക് പഞ്ചായത്തു മെമ്പറും ആയ  എ പി ഉസ്മാനോടുള്ള നന്ദിയും നേതൃത്വം അറിയിച്ചു .
.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.   ഈ കൂട്ടായ്‌മ സുതാരൃവും സതൃസന്ധവുമായി ജാതി, മത, വർഗ, വർണ്ണ, സ്ഥല, കാല ഭേതമെന്യേ കേരളത്തിലും, യു കെ യിലും  നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ  ഇതുവരെ ഏകദേശം  1,47,00000 (ഒരുകോടി  നാൽപ്പത്തിഏഴു ലക്ഷം) രൂപയുടെ സഹായം  അർഹിക്കുന്നവർക്കു  നൽകുവാൻ  കഴിഞ്ഞിട്ടുണ്ട് .


2004ലെ  സുനാമിക്ക്  പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ്   പ്രവർത്തനം ആരംഭിച്ചത്. ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ്  ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ, UKKCA (യുണൈറ്റഡ് കിങ്‌ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷൻ), മലയാളം യു കെ , പത്ര൦ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, പടമുഖം സ്നേഹമന്ദിര൦,  ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്‌കൾ നൽകി ആദരിച്ചിട്ടുണ്ട് .  

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ്‌ ...എന്നിവരാണ് .   തമ്പി ജോസാണ്‌  രക്ഷാധികാരി .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ  പരക്ലേശവിവേകമുള്ളു."","""യാതോ ധർമ്മ സ്നാതോജയ .""

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക