
മുംബൈ: ശിൽപാ ഷെട്ടിയുടെ എഐ നിർമ്മിത മോർഫ് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. തൻ്റെ വ്യക്തിത്വ അവകാശങ്ങൾ ദുരുപയോഗം ചെയ്തെന്ന കേസിൽ നടി ശിൽപാ ഷെട്ടി സമർപ്പിച്ച ഹർജിയിൽ വിധി പറയവെയാണ് കോടതി ഉത്തരവിട്ടത്.
ചിത്രങ്ങൾ വളരെയധികം ഞെട്ടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. തൻ്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാനും മോർഫ് ചെയ്തതും മാറ്റം വരുത്തിയതുമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾക്കെതിരെയും എഐ നിർമ്മിത ഉള്ളടക്കത്തിനെതിരെയും ഉത്തരവ് പുറപ്പെടുവിക്കാനും ആവശ്യപ്പെട്ട് ശിൽപ കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ചത് ജസ്റ്റിസ് അദ്വൈത് സേത്നയുടെ ബെഞ്ചാണ്.