Image

നിവിൻ പോളിയുടെ തിരിച്ചു വരവോ…?‘സർവ്വം മായ’ ആദ്യ ദിനം നേടിയത് എട്ട് കോടി

Published on 26 December, 2025
നിവിൻ പോളിയുടെ തിരിച്ചു വരവോ…?‘സർവ്വം മായ’ ആദ്യ ദിനം നേടിയത് എട്ട് കോടി

മലയാള സിനിമയിലെ ക്രൗഡ് പുള്ളർ നിവിൻ പോളി ബോക്സ് ഓഫീസിലേക്ക് രാജകീയമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 2019-ലെ ‘ലവ് ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം ഒരു വലിയ വിജയത്തിനായി കാത്തിരുന്ന താരത്തിന്റെ ആഗോള ബോക്സ് ഓഫീസ് വരൾച്ചയ്ക്ക് അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ അന്ത്യം കുറിച്ചു.

ക്രിസ്മസ് ദിനത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ എട്ട് കോടിയോളം രൂപയുടെ ആഗോള കളക്ഷൻ നേടിയതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 3.50 കോടി രൂപ നേടിയ ചിത്രം ഗൾഫ് നാടുകളിൽ നിന്ന് 3.05 കോടിയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 40 ലക്ഷവും സ്വന്തമാക്കി. നോർത്ത് അമേരിക്കയിലും യൂറോപ്പിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ ഈ ചിത്രം നിവിൻ പോളി-അജു വർഗീസ് കൂട്ടുകെട്ടിന്റെ പത്താമത്തെ സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് നേരത്തെ തന്നെ നൽകിയിരുന്നത്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ കേരളത്തിലുടനീളം ഷോ കൗണ്ടുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച പഴയ നിവിൻ പോളിയെ അഖിൽ സത്യൻ മനോഹരമായി ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സിനിമാ പ്രേമികളുടെ വിലയിരുത്തൽ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക